ഭര്‍ത്താവിന്റെ മരണത്തിന് പിന്നാലെ മറവി രോഗം! നടിയുടെ ഇപ്പോഴത്തെ ജീവിതം കണ്ടോ?

തമിഴിലും മലയാളത്തിലുമൊക്കെ ഒരുപോലെ സൂപ്പര്‍നായികയായി തിളങ്ങി നിന്ന താരസുന്ദരിയാണ് ഭാനുപ്രിയ. 80കള്‍ മുതലാണ് നടി സിനിമയില്‍ സൂപ്പര്‍താരമായി പ്രശസ്തയിലേക്ക് എത്തുന്നത്. 1983ല്‍ പുറത്തിറങ്ങിയ മെല്ലോ ബെസൗഡു എന്ന ചിത്രത്തിലൂടെ നായികയായാണ് തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഇതിനെ തുടര്‍ന്ന് തമിഴിലും തെലുങ്കിലുമായി നിരവധി അവസരങ്ങള്‍ നടിയെ തേടി എത്തി. ചുരുങ്ങിയ സമയത്തിനുള്ളില്‍ തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം എന്നിങ്ങനെ നിരവധി ഭാഷകളിലുള്ള സിനിമകളില്‍ നായികയായി തന്നെ അഭിനയിച്ചു. അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലും നടി തിളങ്ങി. നിരവധി സിനിമകളില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അഴകിയ രാവണന്‍ എന്ന ചിത്ത്രതിലെ കുട്ടിശങ്കരന്റെ അനുരാധയെ മലയാളികള്‍ ഇന്നും പ്രണയിക്കുന്നു. കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തില്‍ ലക്ഷ്മി ഗോപാല സ്വാമിയ്‌ക്കൊപ്പം തകര്‍ത്താടിയ പാട്ടും മലയാളികള്‍ക്കിന്നും പ്രിയപ്പെട്ടതാണ്. തന്റെ സിനിമ കഥാപാത്രങ്ങളിലും ജീവശ്വാസമായി കണ്ട നൃത്തത്തെ പരമാവധി ഉപയോഗിച്ചിരുന്ന നടിയാണ് ഭാനുപ്രിയ. 1998 ല്‍ ആദര്‍ശ് കൗശലുമായുള്ള വിവാഹത്തിന് ശേഷമാണ് അഭിനയത്തില്‍ നിന്ന് ചെറിയ ബ്രേക്ക് എടുത്ത് മാറി നിന്നത്. കാലിഫോര്‍ണിയ ബെസ്ഡ് ഡിജിറ്റല്‍ ഗ്രാഫിക്‌സ് എന്‍ജിനിയര്‍ ആയിരുന്നു ആദര്‍ശ്. കലാപരമായ കാര്യങ്ങളാണ് തങ്ങളെ കൂടുതല്‍ അടുപ്പിച്ചത് എന്ന് ഭാനുപ്രിയ പറഞ്ഞിരുന്നു. ആദ്യം ആ വിവാഹത്തില്‍ അമ്മയ്ക്ക് എതിര്‍പ്പുണ്ടായിരുന്നു, പിന്നീട് വിവാഹത്തിന് സമ്മതിച്ചതായി ഒരു തെലുങ്ക് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഭാനുപ്രിയ പറഞ്ഞിട്ടുണ്ട്. തന്നെ എല്ലാ കാര്യങ്ങള്‍ക്കും സപ്പോര്‍ട്ട് ചെയ്തിരുന്ന, നല്ലൊരു സുഹൃത്ത് കൂടെയായിരുന്നു ആദര്‍ശ് എന്നാണ് നടി പറഞ്ഞത്. ആ ബന്ധത്തില്‍ ഒരു മകളും പിറന്നു. 2018 ല്‍ ആദര്‍ശ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു. മകള്‍ പിറന്നതിന് ശേഷം ഭാനുപ്രിയ ഇടയ്ക്ക് ചെന്നൈയിലേക്ക് തിരിച്ചെത്തിയിരുന്നു. കൊച്ചു കൊച്ചു സന്തോഷങ്ങള്‍ പോലുള്ള സിനിമകള്‍ ചെയ്തത് ആ സമയത്താണ്. ഭര്‍ത്താവിന്റെ മരണത്തിന് ശേഷം മകള്‍ക്കൊപ്പം ചെന്നൈയിലേക്കുള്ള മാറ്റം സ്ഥിരപ്പെടുത്തി. ആദര്‍ശിന്റെ മരണത്തിന് മുന്‍പേ തന്നെ തനിക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി ഭാനുപ്രിയ വെളിപ്പെടുത്തിയിട്ടുണ്ട്. പഠിച്ചതെല്ലാം മറന്ന് പോകുന്ന തരം മറവിയാണ്. അത് കാരണം നൃത്തത്തോടുള്ള താത്പര്യവും കുറഞ്ഞു എന്ന് ഭാനുപ്രിയ വെളിപ്പെടുത്തിയത് ആരാധകര്‍ക്ക് ഷോക്കിങ് ആയിരുന്നു. ഡയലോഗുകള്‍ മറക്കുന്നത് കാരണം അഭിനയത്തില്‍ നിന്നും മാറി നിന്നു. ശിവകാര്‍ത്തികേയന്‍ നായകനായ അയലാന്‍ എന്ന ചിത്രത്തിലാണ് ഭാനുപ്രിയ ഏറ്റവുമൊടുവില്‍ അഭിനയിച്ചത്. 2024 ല്‍ പുറത്തിറങ്ങിയ സിനിമയില്‍ നായകന്റെ അമ്മ വേഷമായിരുന്നു. ഇപ്പോള്‍ ചെന്നൈയിലെ വീട്ടിലാണ് ഭാനുപ്രിയ. മകള്‍ ലണ്ടനില്‍ പഠിച്ചുകൊണ്ടിരിയ്ക്കുകയാണ്. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഭാനുപ്രിയ ഇപ്പോള്‍ തന്റെ മറവി രോഗത്തിനുള്ള ചികിത്സകളും നടത്തി വരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/Malayalivartha