ദിയയ്ക്ക് പിന്നാലെ ഇഷാനിയുടെ വിവാഹമോ? ഇഷാനിയുടെ ഭാവി വരൻ ആരാണെന്ന് കണ്ടോ?

നടൻ കൃഷ്ണകുമാറിന്റെ മക്കളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് ഇഷാനി കൃഷ്ണ. താരകുടുംബത്തിന്റെ വിശേഷങ്ങൾ എപ്പോഴും ആരാധകരുമായി പങ്കിടാറുമുണ്ട്. ഈ വർഷത്തെ ആദ്യത്തെ വ്ലോഗ് വീഡിയോ കഴിഞ്ഞ ദിവസമാണ് ഇഷാനി തന്റെ യുട്യൂബിൽ പങ്കുവെച്ചത്. ഹൈദരാബാദിലേക്ക് നടത്തിയ ഏറ്റവും പുതിയ ട്രിപ്പിന്റെ വിശേഷങ്ങളാണ് വ്ലോഗിൽ ഏറെയും. ഇത്തവണ ന്യൂഇയറും ഇഷാനി ആഘോഷിച്ചത് ഹൈദരാബാദിലായിരുന്നു. ഒരു ബ്രാന്റ് പ്രമോഷന്റെ ഭാഗമായിരുന്നു യാത്രയെന്ന് വീഡിയോയുടെ തുടക്കത്തിൽ തന്നെ താരപുത്രി പറയുന്നുണ്ട്. ഒറ്റയ്ക്കാണ് ഹൈദരാബാദ് വരെ തിരുവനന്തപുരം മുതൽ ഇഷാനി യാത്ര ചെയ്തത്. അതുകൊണ്ട് തന്നെ തനിക്ക് അതിയായ ടെൻഷനുള്ളതായും ഇഷാനി വീഡിയോയിൽ പറയുന്നുണ്ട്. ഹൈദരാബാദ് എയർപോട്ടിൽ എത്തിയപ്പോഴാണ് സ്ട്രസ് കുറഞ്ഞതെന്നും ഇഷാനി പറഞ്ഞു. ഹൈദരാബാദിലേക്ക് ഇഷാനിക്ക് സഹായിമായി വളരെ കാലമായുള്ള സുഹൃത്ത് ദേവനിധിയും എത്തിയിരുന്നു. വർക്കിനിടെ ഇരുവരും ചെറുതായി ഹൈദരാബാദ് ഒന്ന് എക്സ്പ്ലോർ ചെയ്യുകയും ചെയ്തു. ഗോൽകൊണ്ട ഫോർട്ട്, മട്ടൻ മന്തി, മനം ചോക്ലേറ്റ് എന്നിവയെല്ലാം കണ്ടും കഴിച്ചും ആസ്വദിക്കുന്ന ഇഷാനിയേയും വ്ലോഗിൽ കാണാം. ദേവനിധിയെ കൂടാതെ ഇഷാനിയുടെ ആൺസുഹൃത്ത് അർജുനും ഹൈദരാബാദ് എക്സ്പ്ലോർ ചെയ്യാൻ ഇഷാനിക്കൊപ്പം ഉണ്ടായിരുന്നു. അർജുനും സമാനമായി വർക്കിന് വേണ്ടിയാണ് ഹൈദരാബാദിൽ എത്തിയത്. ഇരുവരും റിലേഷൻഷിപ്പിലാണെന്നത് പരസ്യമായ രഹസ്യമാണ്. കൃഷ്ണകുമാറിന്റെ കുടുംബത്തിലെ എല്ലാ ഫങ്ഷനും അർജുനും അതിഥിയായി എത്താറുണ്ട്. പക്ഷെ പ്രണയത്തിന് അതിന്റേതായ സ്വകാര്യത ഇഷാനി നൽകുന്നുണ്ട്. അതിനാലാകണം പുതിയ വ്ലോഗിൽ പോലും വളരെ വിരളമായി മാത്രമെ അർജുന്റെ ക്ലിപ്പുകളുള്ളു. വീഡിയോ വൈറലായതോടെ അർജുന്റെ കെയറിങ് സ്വഭാവത്തിനും ഇഷാനി റിലേഷൻഷിപ്പിന് നൽകിയിരിക്കുന്ന സ്വകാര്യതയെ പ്രശംസിച്ചുമാണ് കമന്റുകൾ ഏറെയും.
https://www.facebook.com/Malayalivartha