കഴുത്തില്‍ താലി അണിഞ്ഞ് നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തി നിഷസാരംഗ്! നടിയുടെ വിവാഹം കഴിഞ്ഞോ? സംശയത്തിൽ ആരാധകർ

നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ഉപ്പും മുളകും എന്ന സീരിയലിലൂടെയാണ് നടി നിഷ സാരംഗ് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയത്. സീരിയലില്‍ നടി അവതരിപ്പിച്ച നീലു എന്ന കഥാപാത്രമാണ് അവര്‍ക്ക് നിരവധി ആരാധകരെ നേടിക്കൊടുത്തതും. തന്റെ ജീവിതത്തില്‍ നേരിട്ട പ്രതിസന്ധിയെക്കുറിച്ച് മുമ്പ് നടി തന്നെ പറഞ്ഞിട്ടുണ്ട്. സിംഗിള്‍ മദറായി രണ്ട് പെണ്മക്കളെ വളര്‍ത്തി വലുതാക്കി അവര്‍ക്ക് ജീവിതം നേടി കൊടുക്കുകയും ചെയ്തു. എല്ലാ ഉത്തരവാദിത്തങ്ങളും പൂര്‍ത്തിയായ സ്ഥിതിയ്ക്ക് താന്‍ ഇനി ഒരു വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് അടുത്തിടെ നടി വെളിപ്പെടുത്തിയിരുന്നു. ജോലിയൊക്കെ കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോള്‍ നമ്മള്‍ പറയുന്നത് കേള്‍ക്കാന്‍ ഒരു പങ്കാളി വേണമെന്നാണ് താരം വ്യക്തമാക്കിയത്. പ്രായമായവരുടെ പ്രണയത്തെക്കുറിച്ചുള്ള തന്റെ മനോഹരമായ സങ്കല്‍പവും നിഷ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ താന്‍ ഡബ്ബ് ചെയ്ത ചിത്രം കാണാന്‍ എത്തിയ നിഷയുടെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. കഴുത്തില്‍ താലി അണിഞ്ഞ് നെറ്റിയില്‍ സിന്ദൂരവും ചാര്‍ത്തി എത്തിയ നിഷ സാരംഗിനെ കണ്ട് എല്ലാവര്‍ക്കും സംശയമായി. ആരെയും അറിയിക്കാതെ കല്യാണം കഴിഞ്ഞോ എന്ന സംശയവുമായി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ചുറ്റുംകൂടി. എന്നാല്‍ ചോദ്യങ്ങള്‍ക്കൊന്നും കൃത്യമായ മറുപടി നല്‍കാതെ നിഷ സാംരംഗ് നടന്നു നീങ്ങുകയായിരുന്നു. എന്തായാലും നടിയുടെ വിവാഹം കഴിഞ്ഞോ എന്ന ചോദ്യം തന്നെയാണ് ആരാധകരുടെ ഇടയിൽ നിന്നും ഉയരുന്നത്.
https://www.facebook.com/Malayalivartha