നിർമാതാവ് സാന്ദ്ര തോമസിന്റെ പരാതിയിൽ ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനെതിരെ കേസ്

നിർമാതാവ് സാന്ദ്ര തോമസിന്റെ പരാതിയിൽ ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനെതിരെ കേസ്. ഹേമ കമ്മറ്റിക്ക് മൊഴി നൽകിയതിന്റെ പേരിലാണ് സിനിമയിൽ നിന്ന് മാറ്റി നിർത്തിയെന്നും, വൈരാഗ്യ നടപടിയെന്നും സാന്ദ്രയുടെ പരാതിയിൽ പറയുന്നു. ചലച്ചിത്ര നിർമാതാവ് ആന്റോ ജോസഫ് രണ്ടാം പ്രതിയാണ്. പരാതിയെത്തുടർന്ന്, കോടതി നിർദേശ പ്രകാരം, എറണാകുളം സെൻട്രൽ പോലീസ് കേസ് എടുത്തു. തൊഴിൽ സ്വാതന്ത്ര്യത്തിനു തടസം സൃഷ്‌ടിക്കുകയും, സാന്ദ്രയുമായി സഹകരിക്കരുത് എന്ന് മറ്റുള്ളവർക്ക് നിർദേശം നൽകിയതായും ആരോപണമുണ്ട്. പോയവർഷം നവംബറിൽ, കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ്റെ ചട്ടങ്ങൾ ലംഘിച്ചെന്നാരോപിച്ച് നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസിനെ പുറത്താക്കിയിരുന്നു. എക്‌സിക്യൂട്ടീവ് ബോഡി അംഗങ്ങളായ ലിസ്റ്റിൻ സ്റ്റീഫൻ, ആൻ്റോ ജോസഫ്, ബി. രാകേഷ് എന്നിവർക്കെതിരെ സാന്ദ്ര തോമസ് കള്ളക്കേസ് നൽകിയെന്ന് ചൂണ്ടിക്കാട്ടി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.
https://www.facebook.com/Malayalivartha