പ്രശസ്ത ജര്‍മന്‍ ചലച്ചിത്രകാരന്‍ വിം വെന്‍ഡേഴ്‌സ് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് തിരുവനന്തപുരത്ത്

പ്രശസ്ത ജര്‍മന്‍ ചലച്ചിത്രകാരന്‍ വിം വെന്‍ഡേഴ്‌സ് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഞായറാഴ്ച തിരുവനന്തപുരത്തെത്തും. ഇന്ത്യയിലെ ഏഴ് നഗരങ്ങളില്‍ സംഘടിപ്പിക്കുന്ന 'കിങ് ഓഫ് ദ് റോഡ് -ദി ഇന്ത്യ ടൂര്‍' പരിപാടിയുടെ ഭാഗമായാണ് സന്ദര്‍ശനം.
അദ്ദേഹത്തിന്റെ 18 സിനിമകള്‍ തിങ്കളാഴ്ച കൈരളി, ശ്രീ, നിള എന്നീ തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നതാണ്. സൗജന്യ പാസുകള്‍ ജവഹര്‍ നഗറിലെ ഗൊയ്‌ഥെ സെന്‍ട്രം ഓഫീസില്‍ നിന്നു ലഭിക്കും. ചലച്ചിത്ര വിദ്യാര്‍ഥികള്‍ക്കും സിനിമാ പ്രവര്‍ത്തകര്‍ക്കുമായി വെന്‍ഡേഴ്‌സിന്റെ മാസ്റ്റര്‍ ക്ലാസുകളും സംഘടിപ്പിച്ചിരിക്കുകയാണ്.
ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്‍, വിം വെന്‍ഡേഴ്‌സ് ഫൗണ്ടേഷന്‍, ഗൊയ്‌ഥെ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവ സംയുക്തമായാണു പരിപാടി സംഘടിപ്പിക്കുന്നത്. സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്റെയും ചലച്ചിത്ര അക്കാദമിയുടെയും പിന്തുണയോടെയാണ് പരിപാടി.
https://www.facebook.com/Malayalivartha