ഗായകന്‍ കൃഷ്ണചന്ദ്രന്റെ പിതാവ് നാരായണ രാജ അന്തരിച്ചു

ഗായകന്‍ കൃഷ്ണചന്ദ്രന്റെ പിതാവ് നാരായണ രാജ അന്തരിച്ചു. നിലമ്പുര്‍ കോവിലകം അഞ്ചുമുറിയില്‍ താമസിക്കുന്ന പുന്നത്തൂര്‍ കോവിലകം വലിയ തമ്പുരാന്‍ നാരായണരാജ (94) യാണ് അന്തരിച്ചത്.
കൃഷിവകുപ്പ് മുന്‍ ജോയിന്റ് ഡയറക്ടര്‍ ആയിരുന്നു അദ്ദേഹം. ഭാര്യ: പരേതയായ നളിനി തമ്പാട്ടി. മക്കള്‍: കൃഷ്ണചന്ദ്രന്‍ (സിനിമ പിന്നണി ഗായകന്‍, അമൃത ടീ.വി),മീര (ചെന്നൈ). മരുമക്കള്‍: വനിത (സിനിമ, സീരിയല്‍ നടി), സതീഷ് മേനോന്‍ (ചെന്നൈ). സംസ്‌കാരം ഇന്ന് രാത്രി എട്ട് മണിക്ക് നിലമ്പുര്‍ കോവിലകം ശ്മശാനത്തില്‍ നടക്കും.
https://www.facebook.com/Malayalivartha