Widgets Magazine
01
May / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉമം അൽ-ഗാര സ്ക്രാപ്പ് യാർഡിന് സമീപം വീട്ടുജോലിക്കാരനായ ഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ടു; കുവൈത്ത് പൗരന് വധശിക്ഷ..


പാകിസ്ഥാനിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം, രാജ്യമെമ്പാടും പ്രകമ്പനം അനുഭവപ്പെട്ടു..ജനങ്ങൾ എല്ലാം ഇറങ്ങിയോടി..കറാച്ചിയിലടക്കം അതിഭീകര മുന്നറിയിപ്പ്...പ്രകൃതിയും പാകിസ്ഥാനെ ചതിച്ചു..


ചക്ക മുറിക്കുന്നതിനിടയിലൂടെ ഓടിക്കളിച്ച് നടക്കവേ കുട്ടിയ്ക്ക് ദാരുണാന്ത്യം.. കാൽ തെന്നി കത്തിയ്ക്ക് മുകളിലേക്ക് വീണു..നെഞ്ചിന്റെ ഇടത് ഭാഗത്ത് വലിയ ആഴത്തിലുള്ള മുറിവേറ്റു..കണ്മുൻപിൽ മരണം..


സംസ്ഥാനത്ത് മേയ് ഒന്നിന് കനത്ത മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ‌ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു... പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്..


പുഴുത്ത മൃഗത്തോടുള്ള ദയപോലുമില്ല,പാമ്പിനെ കൊണ്ട് കടിപ്പിച്ച് കണ്ട് രസിച്ചു; സ്നേഹയോട് അയാൾ ചെയ്തത് കണ്ടാൽ അറയ്ക്കും

മരിക്കുന്നതിനു മുമ്പ് എനിക്ക് ചെയ്യേണ്ട കുറച്ച് കാര്യങ്ങളുണ്ട്: ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ആവര്‍ത്തിച്ച് ഡോ. എലിസബത്ത് ഉദയന്‍

27 FEBRUARY 2025 11:09 PM IST
മലയാളി വാര്‍ത്ത

ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ആവര്‍ത്തിച്ച് മുന്‍ പങ്കാളി ഡോ. എലിസബത്ത് ഉദയന്‍. 41 മിനിറ്റിലേറെയുള്ള പുതിയ വിഡിയോയിലാണ് വീണ്ടും ഗുരുതര ആരോപണങ്ങളുള്ളത്. ഇതിലൂടെ പറയുന്നതെല്ലാം താന്‍ നേരിട്ടു കണ്ട കാര്യങ്ങളാണെന്നും തനിക്കെന്തെങ്കിലുംം സംഭവിച്ചാല്‍ ഇതു തന്റെ അവസാന വാക്കുകളായി കണക്കാക്കണമെന്നും എലിസബത്ത് പറയുന്നു.

''എന്റെ ജീവിതത്തില്‍ എന്തെങ്കിലും സംഭവിച്ചാല്‍, അഥവാ ഞാന്‍ മരിച്ചുപോയാലോ കൊല്ലപ്പെട്ടാലോ ഇതൊക്കെയാകും തെളിവുകളായി അവശേഷിക്കുക. അതുകൊണ്ടാണ് ഇങ്ങനെയുള്ള വിഡിയോ തുടര്‍ച്ചയായി ചെയ്യുന്നത്. കുറേ കാര്യങ്ങള്‍ നേരിട്ടുകണ്ടിട്ടുണ്ട്. ചെകുത്താന്റെ കേസിലൊക്കെ ഞാന്‍ അറിഞ്ഞ കുറച്ച് കാര്യങ്ങളുണ്ട്. അതൊക്കെ പറയണം, മരിക്കുന്നതിനു മുമ്പ് എനിക്ക് ചെയ്യേണ്ട കുറച്ച് കാര്യങ്ങളുണ്ട്.

എന്റെ ലൈഫില്‍ എന്നെ ഏറ്റവും മനസിലാക്കിയ ഒരാളാണ് ഞാന്‍ ഇഷ്ടപ്പെട്ട ആള്‍. ആ ആള്‍ പക്ഷേ ഉപകാരത്തിനല്ല, എന്നെ ഉപദ്രവിക്കാനാണ് ആ കാര്യങ്ങള്‍ ഉപയോഗിച്ചത്. എന്നെ മനസിലാക്കാത്ത ആളുകള്‍, എനിക്കൊരു സിനിമാതാരത്തെ കെട്ടാനുള്ള യോഗ്യതയില്ല, കാണാന്‍ ഭംഗിയില്ല എന്നൊക്കെ പറയുന്നു. അതൊന്നും എന്നെ ബാധിക്കുന്ന കാര്യങ്ങളല്ല. എന്നെ ചീത്ത പറയുന്ന കസ്തൂരിയെ വ്യക്തിപരമായി അറിയാം. അതുകൊണ്ടാണ് അവരുടെ നെഗറ്റിവ് കമന്റുകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത്.

ഇവര്‍ ഗുണ്ടായിസം വിട്ട് കൂടോത്രം തുടങ്ങിയോ എന്നാണ് എന്റെ സംശയം. 10- 30 ദിവസം മുമ്പ് പിതാവിന് നെഞ്ചുവേദന വന്നു. മൂന്ന് ഹാര്‍ട്ട് ബ്ലോക്ക് കണ്ടെത്തി. ഗുരുതരമായിരുന്നു, ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞു കിടക്കുകയാണ്. കൂടോത്രത്തിന്റെ പരിപാടി ഉണ്ടെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. അതുപോലെ എനിക്ക് പ്രേതബാധയുണ്ടെന്ന് പറഞ്ഞ് പല തരത്തില്‍ ഉപദ്രവിച്ചിട്ടുണ്ട്. പല പൂജകളും നടത്തി, ഇല്ലെങ്കില്‍ നിന്നെ ഇറക്കിവിടും എന്ന് പറഞ്ഞിട്ടുള്ള പരിപാടികള്‍ വേറേയുമുണ്ടായിരുന്നു.

നിയമപരമായി ഇതില്‍ മുന്നോട്ടു പോകണമെന്നുണ്ട്. പക്ഷേ അത് എത്രത്തോളം എന്നെ സഹായിക്കുമെന്ന് അറിയില്ല. കേസ് കുറച്ച് കൂടി ശക്തമായിരിക്കണം എന്നാണ് അഭിഭാഷകര്‍ പറഞ്ഞത്. അതിനു തുടര്‍ച്ചയായി ഭീഷണികള്‍ ഉണ്ടാകണമത്രേ. മാത്രമല്ല തെളിവുകളും വേണമെന്ന്. പീഡിപ്പിക്കുന്ന സമയത്ത് ക്യാമറ വച്ച് ഇരിക്കുകയല്ലല്ലോ? അടി കിട്ടുന്ന സമയത്ത് ക്യാമറ ഫോക്കസ് വച്ചിരിക്കുകയല്ലല്ലോ? അങ്ങനെയുള്ള തെളിവുകള്‍ കയ്യില്‍ ഇല്ല. അടി കിട്ടിയപ്പോള്‍ പാലാരിവട്ടം സ്റ്റേഷനില്‍ വിളിച്ചു പറഞ്ഞു. പക്ഷേ പരാതി എഴുതി നല്‍കാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ചെയ്തില്ല, അതെന്റെ തെറ്റ്.

വളരെ സ്വാധീനമുള്ള ആളാണ്. പണമുണ്ട്, അധികാരമുണ്ട്. ഗുണ്ടകളും പോലീസുകാരും രാഷ്ട്രീയക്കാരും വരുന്നത് കണ്ടിട്ടുണ്ട്. മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ അയാളെ അറസ്റ്റുചെയ്യുന്നതിന് ആറുമാസം മുമ്പ് ഇങ്ങേരെ ഒരു എസ്പി ഈ വിവരമറിയിച്ചിരുന്നു. അയാളുമായുള്ള ബന്ധം അവസാനിപ്പിക്കണം, ഇനി എന്നെ വിളിക്കേണ്ട, അവരുമായുള്ള ഇടപാടെല്ലാം നിങ്ങള്‍ അവസാനിപ്പിക്കണം എന്നൊരു വിവരം ലഭിച്ചതായി ഇയാള്‍ പറഞ്ഞിരുന്നു. അതൊക്കെ സത്യമാണോ എന്നറിയില്ല, കാരണം സംസാരിക്കുന്നതില്‍ 80 ശതമാനം മാത്രമേ വിശ്വസിക്കാന്‍ കഴിയുകയുള്ളൂ. പൊങ്ങച്ചം പറയുന്നതില്‍ പറഞ്ഞതാണോ എന്നറിയില്ല, പക്ഷേ ഞാനത് കേട്ടിട്ടുണ്ട്. നിങ്ങള്‍ക്ക് അത് അന്വേഷിക്കണമെങ്കില്‍ അന്വേഷിക്കാം.

ആ കേസ് നടക്കുമ്പോള്‍ എല്ലാ വാര്‍ത്താ ചാനലുകളിലും എന്നെ കൊണ്ടുപോയി പിടിച്ചിരുത്തിയിരുന്നു. അത് എന്റെ ഇഷ്ടത്തിന് ഇരുത്തിയതല്ല. ഒരു പെണ്ണ് കൂടെയുണ്ടെങ്കില്‍ അധികം ചോദ്യംചെയ്യില്ല എന്ന ഒറ്റക്കാര്യത്തെത്തുടര്‍ന്നാണ് എന്നെ അവിടെ കൊണ്ടുപോയി ഇരുത്തിയത്. ഒരു അഭിമുഖത്തില്‍ ഭാര്യയെ ഇരുത്തേണ്ടെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞു. പക്ഷേ, പുള്ളിക്ക് എന്തോ പറയാന്‍ കിട്ടാത്ത സമയത്ത്, 'എലിസബത്ത് കം ഹിയര്‍' എന്ന് പറഞ്ഞത് വലിയ ട്രോളായി. അയാള്‍ക്ക് ഉത്തരമില്ലാത്തപ്പോള്‍ ഉണ്ടാക്കുന്ന കാര്യങ്ങളാണ്, അത് മനസിലാവുന്നവര്‍ക്ക് മനസിലാവും. അല്ലാത്തവര്‍ക്ക് മനസിലാവില്ല.

ചില ആളുകള്‍ ഞാന്‍ ഇറങ്ങിപ്പോയിട്ടും ഗോള്‍ഡ് ആണെന്ന് പറഞ്ഞിട്ടുണ്ട്. ഇറങ്ങിപ്പോയിട്ടല്ല, ഇറക്കിവിട്ടിട്ടെന്നു പറയണം. വേറെ പല പെണ്ണുങ്ങളേയും വീട്ടില്‍വച്ചിട്ട് എലിസബത്ത് ഗോള്‍ഡ് ആണ്, വിധി ഞങ്ങളെ ഒരുമിച്ചാക്കിയില്ല എന്ന് പറയുന്നു. മാനസിക പ്രശ്നമുള്ള ഒരാളുമായി ഇത്രകാലം എങ്ങനെ ഒരുമിച്ച് ജീവിച്ചുവെന്ന ചോദ്യം എന്നോടും ചോദിക്കണം. ഞാന്‍ ഡിപ്രഷന് മരുന്നെടുക്കുന്നുണ്ടെന്നത് സത്യമാണ്. സൈക്യാട്രിസിനെ കാണുന്നുമുണ്ട്.

കല്യാണം കഴിഞ്ഞ സമയത്ത് എംബിബിഎസ് കഴിഞ്ഞില്ലേ, എംഡിക്ക് പോകുന്നില്ലേ എന്ന് പലരും ചോദിക്കുമ്പോള്‍, 'അവള്‍ എംബിബിഎസ് ഫൈനല്‍ ഇയര്‍ തോറ്റു' എന്നാണ് പറയാറ്. ആദ്യത്തെ തവണ പോകുന്നില്ല, പുള്ളിക്ക് ഇഷ്ടമല്ല എന്ന് പറഞ്ഞപ്പോള്‍ എനിക്കൊരു അടിയാണ് കിട്ടിയത്. അപ്പോള്‍പിന്നെ ഞാനൊന്നും മിണ്ടാറില്ല. ഞാന്‍ തോറ്റിറ്റുണ്ടോയെന്ന് നിങ്ങള്‍ക്ക് അന്വേഷിക്കാം. ഇനി എന്റെ ജോലി പോയാലും വീട്ടില്‍വലിയ പ്രശ്‌നമൊന്നും ഉണ്ടാകാന്‍ പോകുന്നില്ല. അത്യാവശ്യം ജീവിക്കാനുള്ളവക എന്റെ വീട്ടിലുണ്ട്.

എന്നെ അറസ്റ്റുചെയ്താല്‍ ഇവിടെ തിരഞ്ഞെടുപ്പ് പോലും നടക്കില്ല എന്ന് പുള്ളിക്കാരന്‍ പറയാറുണ്ട്. ഫണ്ട് വരില്ല എന്ന് പറയും. എനിക്കറിയില്ല അയാള്‍ക്ക് എവിടെ നിന്നാണ് ഫണ്ട് വരുന്നതെന്ന്. അതിന്റെ സത്യമെന്താണെന്ന് എനിക്കറിയില്ല. ഞാന്‍ ഇറങ്ങിയ ശേഷം ഒരു പെണ്ണിനെ വീട്ടില്‍ വിളിച്ചുകയറ്റിയ കേസുണ്ട്. അത് പിന്നീട് പറയാം. അത് കഴിഞ്ഞ് ഒരുമാസം കഴിഞ്ഞപ്പോള്‍ ഇങ്ങേരുടെ അപ്പന്റെ സ്വത്തെല്ലാം വിറ്റു. അതില്‍ 10- 20 കോടി വന്നിട്ടുണ്ടെന്നാണ് കേട്ടത്. ആറുകോടിയിലേറെ വൈറ്റ് മണിയായും ബാക്കി ബ്ലാക് മണിയായുമാണ് വന്നതെന്നാണ് കേട്ടുകേള്‍വി. അതില്‍ ഒരു കോടി ഇങ്ങേരുടെ എല്ലാ കള്ളത്തരങ്ങള്‍ക്കും കൂട്ടുപിടിക്കുന്ന ഒരു ഡോക്ടറുടെ കയ്യിലും കുറച്ചുകാശ് ഇങ്ങേരുടെ ഒരു സുഹൃത്തിന്റെ ഗസ്റ്റ് ഹൗസിലും കൊണ്ടുവച്ചിട്ടുണ്ടെന്നും ഒരു കാറ് എടുത്തു എന്നുമാണ് കേട്ടുകേള്‍വി.

ഇയാളുടെ കാല് മസാജ് ചെയ്യാന്‍ വന്ന ഒരാളുടെ മുമ്പില്‍വെച്ച് പല കാര്യങ്ങള്‍ ചെയ്യാന്‍പറഞ്ഞിട്ട് ബലം പ്രയോഗിച്ചു. അന്നാണ് എന്റെ ആത്മഹത്യാശ്രമം നടന്നത്. അത് ആദ്യം ഇങ്ങേരുടെ അമ്മയോട് പറഞ്ഞു. അമ്മയോട് പറഞ്ഞപ്പോള്‍ ദേഷ്യത്തില്‍ ഫോണ്‍ എടുത്ത് മുഖത്തേക്ക് എറിഞ്ഞു. മുഖം വെട്ടിച്ചപ്പോള്‍ ഫോണ്‍ പിന്നിലെ ഷെല്‍ഫില്‍ കൊണ്ട് അതിന്റെ ചില്ല് പൊട്ടി കഷ്ണങ്ങള്‍ എന്റെ കണ്ണില്‍ കൊണ്ടു. ഇതൊക്കെ കേട്ട് ആ അമ്മ പറഞ്ഞത്, 'അവനൊരു സിനിമാ നടനല്ലേ' എന്ന്. എന്നിട്ടും നാണിമില്ലാതെ എന്റെ വീട്ടിലും വിളിച്ചു പറഞ്ഞു.

ആര്‍ക്കെങ്കിലും ഷെയ്ക്ക് ഹാന്‍ഡ് കൊടുത്താല്‍ മുഖത്ത് അടി, അടി കിട്ടിയാല്‍ അഞ്ചാറ് സെക്കന്‍ഡ് ഗ്രേ കളറാണ് കണ്ണ് തുറന്നാല്‍ കാണാനാകുക. ഞാന്‍ കൂടെ ഉണ്ടായിരുന്ന സമയത്ത് കോളുകളും പല മെസേജുകളും കണ്ടിട്ട് ഞാന്‍ ചോദിച്ചിരുന്നു. 'ഞാന്‍ എന്റെ കുട്ടിയെപോലെ തന്നെ കാണുന്ന ഒരാളാണ്. അനാഥയാണ്, ആ കുട്ടിക്ക് വട്ടാണ്' എന്നൊക്കെ മറുപടിയായി പറഞ്ഞു. സ്ത്രീകള്‍ക്കെല്ലാം വട്ടാണെന്ന് അയാള്‍ നേരത്തേ ചാപ്പകുത്തിയതാണ്. 'ഞാന്‍ എടുത്ത് വളര്‍ത്തിയ കുട്ടിയാണ് അതുകൊണ്ടാണ് റിപ്ലൈ ചെയ്യുന്നത്' എന്നും പറഞ്ഞു. കുട്ടിയെ എങ്ങനെയാണ് കാണുന്നത് എന്ന് ഇപ്പോള്‍ നമ്മള്‍ കണ്ടു.

ഭ്രാന്താണെന്നു പറഞ്ഞ് എന്നെ ഇറക്കിവിട്ടിരുന്നു. അപ്പോള്‍ ഞാന്‍ കുന്നംകുളത്ത് ആണ്. രാത്രി മൂന്ന് മണിക്ക് ഇയാളുടെ ഫോണ്‍ കോള്‍. 'ചോര ഛര്‍ദിച്ച് കിടക്കുകയാണ്, നീ വന്നില്ലെങ്കില്‍ ഞാന്‍ മരിക്കും, കാത്തിരിക്കും' എന്നൊക്കെ പറഞ്ഞു. പിന്നെയാണ് എനിക്ക് മനസ്സിലായത്, ഇയാള്‍ ആ സമയത്ത് എല്ലാ പെണ്ണുങ്ങളെയും വിളിച്ചു. എങ്ങാനും ചത്തുപോയാല്‍ തലയിലാകുമെന്നു കരുതി ഒരു പെണ്ണ് പോലും തിരിഞ്ഞു നോക്കിയില്ല, എന്നിട്ടും ഞാന്‍ പോയി അയാളെ ശുശ്രൂഷിച്ചു. ഒരു പണിക്കാരിയെയാണ് അയാള്‍ക്കു വേണ്ടിയിരുന്നത്. പണിക്കാരിയുടെ കൂലിയെങ്കിലും തരാമായിരുന്നു, ഭാര്യ ഫ്രീ കോസ്റ്റ് ആണല്ലോ, എന്തു തെണ്ടിത്തരവും ചെയ്യാം, നിയമപരമല്ലെന്നു പറഞ്ഞ് ഇറക്കിവിടാനും പറ്റും. എന്നിട്ട് ചില മാലാഖമാര്‍ സ്വര്‍ഗത്തില്‍ നിന്നും ഇറങ്ങി വരും.

പുതിയ ഭാര്യയെ ഞാന്‍ ഒരിക്കലും കണ്ടിട്ടില്ല. പല ആളുകളും തെറ്റിദ്ധരിക്കുന്നുണ്ട്. ഞാനുള്ള സമയത്ത് പുള്ളിക്കാരിയില്ല. ഞാന്‍ പോയിക്കഴിഞ്ഞ ശേഷം വേറൊരു പെണ്‍കുട്ടിയെ അവിടെ നിര്‍ത്തിയിരുന്നു. അവരുമായുള്ള ലീലാവിലാസങ്ങള്‍ അടുപ്പമുള്ള ചിലര്‍ അറിയിച്ചിരുന്നു. അതുകഴിഞ്ഞ് വേറെയൊരു പെണ്ണ് വന്നിരുന്നു. അവരൊക്കെ കല്യാണം കഴിക്കണമെന്ന് പറഞ്ഞ് വാശിപിടിച്ചപ്പോള്‍ ഇറക്കിവിട്ടുവെന്നും നിങ്ങളുടെ സ്റ്റാന്‍ഡേര്‍ഡ് നിങ്ങള്‍ അറിയണമെന്നും നിങ്ങള്‍ ഏത് നിലയിലാണ്, ഞാന്‍ ഏത് നിലയിലാണെന്ന് അറിയണമെന്നും അവരോട് പറഞ്ഞു എന്നാണ് കേള്‍ക്കുന്നത്. അത് കഴിഞ്ഞുവന്നയാളാണ് ഈ പുതിയ ലേഡി. ഞാന്‍ മരുന്ന് മാറിക്കൊടുത്തതൊക്കെ അവരെങ്ങനെ കണ്ടു എന്ന് എനിക്ക് മനസിലാവുന്നില്ല. മരുന്ന് തെറ്റിക്കൊടുത്ത കഥയൊക്കെ ഇയാള്‍ മുമ്പും പറയുന്നുണ്ടെന്ന് ഞാന്‍ കേട്ടിട്ടുണ്ട്.

അത് ഞാന്‍ ഇയാളുടെ അടുത്ത സുഹൃത്തായ ഒരു നടനോടും ചേച്ചിയോടും പറഞ്ഞു. 'സത്യാവസ്ഥ ഞങ്ങള്‍ക്ക് അറിയാം, ഇനിയൊരു പെണ്ണും അവന്റെ വീട്ടില്‍ കയറില്ല എലിസബത്ത് മാത്രമാണ് ഭാര്യ' എന്നൊക്കെ പറഞ്ഞുള്ള അവരുടെ മെസേജ് എന്റെ കയ്യിലുണ്ട്. പുള്ളിയുടെ വീട്ടില്‍ കയറുന്നതിന് മുമ്പ് എങ്ങനെ എന്നെ ഇറക്കിവിടണമെന്ന് പദ്ധതിയിട്ട ആളാണ് അയാള്‍. എന്തും വളച്ചൊടിക്കും. പുതിയ ഭാര്യ എന്നെക്കുറിച്ച് പറയുന്നത് കള്ളമാണ്. എന്നെ കാണാത്ത പെണ്ണ് എങ്ങനെ ഈ മരുന്നിന്റെ കാര്യം കണ്ടുപിടിച്ചു എന്നറിയില്ല. ഞാന്‍ പോയശേഷം രണ്ടു പെണ്‍കുട്ടികള്‍ അവിടെ വന്നുനിന്ന് പോയിട്ടുണ്ട്, അവരെ ചതിച്ച് വിട്ടിട്ടുമുണ്ട്. പുതിയ ഭാര്യയെ ഫോണിലൂടെയും വാട്സാപ്പ് മെസേജിലൂടേയും മാത്രമാണ് കണ്ടിട്ടുള്ളത്.

ഇതൊരു തമാശയല്ല, മരിച്ചുപോകുന്നതിനു മുമ്പുള്ള അവസാന മൊഴിയെടുക്കില്ലേ, അതാണ് ഈ വിഡിയോയിലൂടെ പറയുന്നതെന്ന് കരുതിയാല്‍ മതി. ബ്ലാക് മാജിക്കും ഗുണ്ടായിസവുമൊക്കെ ഉള്ളടത്ത് പിടിച്ചു നില്‍ക്കാന്‍ പറ്റുമോ എന്നറിയില്ല.''-എലിസബത്തിന്റെ വാക്കുകള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉമം അൽ-ഗാര സ്ക്രാപ്പ് യാർഡിന് സമീപം വീട്ടുജോലിക്കാരനായ ഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ടു; കുവൈത്ത് പൗരന് വധശിക്ഷ..  (1 hour ago)

അമീബിക്ക് മസ്തിഷ്‌ക ജ്വരം പ്രതിരോധിക്കാനായി ഏകാരോഗ്യത്തില്‍ അധിഷ്ഠിതമായി പുതുക്കിയ മാര്‍ഗരേഖ പുറത്തിറക്കി; രോഗപ്രതിരോധം, പരിശോധന, ചികിത്സ എന്നിവ ക്രമീകരിക്കുന്നതിന് വിവിധോദ്ദേശ ആക്ഷന്‍ പ്ലാന്‍  (1 hour ago)

ഫ്രണ്ട്സ് ആപ്പ് വഴി പരിചയം; വിവാഹ വാഗ്ദാനം നൽകി പോലീസുകാരൻ യുവ വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസ്: തമ്പാനൂർ പോലീസ് റിപ്പോർട്ട് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്  (1 hour ago)

PAKISTAN Earthquake ഒടുവിൽ പ്രകൃതിയും ചതിച്ചു  (2 hours ago)

KASARGOD കണ്ണീരോടെ ഉറ്റവർ!  (2 hours ago)

മകനെ സംരക്ഷിക്കാൻ മാതാപിതാക്കൾ നീക്കം നടത്തിയോ..? സുഗന്തിനായി ഇരുട്ടിൽത്തപ്പി പോലീസ്...  (4 hours ago)

ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്തിന്‍റെ അച്ഛനെയും അമ്മയേയും പൊലീസ് കസ്റ്റഡിയിലെടുത്തു; തൃശൂർ ചാവക്കാട് സ്റ്റേഷനിൽ ഹാജരായപ്പോഴായിരുന്നു കസ്റ്റഡിയിലെടുത്തത്  (4 hours ago)

പെരുന്നയിലെ പോപ്പിനെ കാണാൻ സഖാവ് എന്തിന് ആശുപത്രിയിലെത്തി? രാജീവ് ചന്ദ്രശേഖറിന്റെ ഏറുകൊണ്ടു...  (4 hours ago)

ആളൂരിനെ പ്രാകി കൊന്നത് തന്നെ "ചാകാൻ ഞാൻ ആഗ്രഹിച്ചു"..! ഇട്ടുമൂടാൻ പൂത്ത പണം ഉണ്ടാക്കിയത് ഇങ്ങനെ..!  (5 hours ago)

കോട്ടയം പേരൂരില്‍ മാതാവും പെണ്‍മക്കളും ആറ്റില്‍ ചാടി മരിച്ച സംഭവം; ഭര്‍ത്താവ് ജിമ്മിയും ഭര്‍തൃപിതാവ് ജോസഫും അറസ്റ്റില്‍  (5 hours ago)

പാക്കിസ്ഥാൻ വിമാനങ്ങൾക്ക് ഇന്ത്യയിൽ വിലക്ക്; വ്യോമാതിർത്തി അടച്ചു  (7 hours ago)

ലോക്മാന്യ തിലക് - തിരുവനന്തപുരം നോർത്ത് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ യുവാവിന്റെ മൃതദേഹം  (7 hours ago)

പാക്കിസ്ഥാന്‍ വിമാനങ്ങള്‍ക്ക് ഇന്ത്യയില്‍ വിലക്ക്  (15 hours ago)

ജിസ്മോളും മക്കളും ആറ്റില്‍ച്ചാടി മരിച്ച സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍  (15 hours ago)

കൈക്കൂലിക്കേസില്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥ അറസ്റ്റില്‍  (17 hours ago)

Malayali Vartha Recommends