മുത്തശിയുടെ സൗന്ദര്യ രഹസ്യം

സുബ്ബുലക്ഷ്മി എന്ന അമ്മൂമ്മയും മുത്തശിയും മലയാളിക്ക് സുപരിചിതമാണ്. കല്യാണരാമന്‍, റാണി പത്മിനി അങ്ങനെ നിരവധി ചിത്രങ്ങള്‍. ഈ പ്രായത്തിലും മുത്തശി ആരോഗ്യവതിയാണ്. ആസ്പത്രിയില്‍ പോകാറില്ല. ബി.പിയുമില്ല, കൊളസ്‌ട്രോളുമില്ല. കൂട്ടുകുടുംബത്തിലാണ് ജനിച്ച് വളര്‍ന്നത്. അവിടുത്തെ അമ്മൂമ്മ പഠിപ്പിച്ച് തന്ന ഔഷധക്കൂട്ടുകളുണ്ട്. അതാണ് ഇപ്പോഴും അതാണ് ഉപയോഗിക്കുന്നത്. വായൂ കോപം വന്നാല്‍ ഉടന്‍ ചട്ടിയില്‍ നെയ് ഒഴിച്ച് ജീരകം പൊടിച്ചെടുക്കും. അതിലേക്ക് കറിവേപ്പിലയും ചുക്കു പൊടിയും ഇടും. ഒരു ഗ്ലാസ് വെള്ളം കൂടി ചേര്‍ത്ത് തിളപ്പിക്കണം. അത് കുറുക്കി കാല്‍ഗ്ലാസാക്കി പിഴിഞ്ഞ് കുടിക്കും. ഇങ്ങിനെയുള്ള നാടന്‍ പൊടിക്കൈ കളാണ് സുബ്ബുലക്ഷ്മിയുടെ ആരോഗ്യ രഹസ്യം.
പനിക്ക് ഫലപ്രദമായ മറ്റൊരു മരുന്നുകൂടിയുണ്ട്. സ്‌പെഷ്യല്‍ രസം. ജീരകം, കറിവേപ്പില എന്നിവ പൊടിച്ച് അല്‍പം പുളി ചേര്‍ത്ത് രസം തയ്യാറാക്കുക. എന്നിട്ട് ചൂടോടെ കഴിക്കുക. ശരീരം വിയര്‍ത്ത് പനി പോകും. ചികില്‍സ വേണ്ടി വന്നാല്‍ മുത്തശി ഹോമിയോ പതിയേ ആശ്രയിക്കൂ. മകള്‍ ചിത്ര ഹോമിയോ ഡോക്ടറാണ് തിമിര ശസ്ത്രക്രീയയ്ക്ക് ഹോമിയോ മരുന്നുകള്‍ ഒഴിക്കുന്നുണ്ട്.
ചെറുപ്പം മുതലേ ചിട്ടയായ ആഹാര ക്രമമമുണ്ട്. തനി വെജിറ്റേറിയനാണ്. മുട്ട ചേര്‍ന്നതിനാല്‍ കേക്ക് പോലും കഴിക്കില്ല. വെണ്ടയ്ക്ക, ചീര, ബീറ്റ് റൂട്ട്, കാരറ്റ് എന്നിവയ്ക്കാണ് പ്രാധാന്യം. ആപ്പിള്‍, ഓറഞ്ച്, മാമ്പഴം ഏറെ ഇഷ്ടം. എണ്ണപ്പലഹാരങ്ങളോട് പ്രത്യേകിച്ച് ഇഷ്ടമല്ല. കത്തിരിക്ക, ചേമ്പ് ഇവ വറുത്ത് കഴിക്കും. മരിച്ചീനി അറിഞ്ഞ് തയ്യാറാക്കുന്ന പപ്പടം ഇഷ്ടം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























