മെഗാ സ്റ്റാറിനായി മഹാദേവ ക്ഷേത്രത്തില്‍ വഴിപാട് നടത്തി ആരാധകന്‍

മെഗാ സ്റ്റാറിനായി മമ്മിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ വഴിപാട് നടത്തി ആരാധകന്‍. ഒ.വി.രാജേഷ് എന്ന ആരാധകനാണ് മമ്മൂട്ടിക്കായി വഴിപാടുകള്‍ നടത്തിയത്. മൃത്യുഞ്ജയ ഹോമം, കൂവളമാല, ധാര മഹാശ്രീരുദ്രം, പിന്‍വിളക്ക് എന്നിവയാണ് നടത്തിയത്. മുഹമ്മദുകുട്ടി, വിശാഖം നക്ഷത്രം എന്ന പേരിലാണ് വഴിപാട് ശീട്ടാക്കിയത്. രണ്ട് ദിവസം മുമ്പ് മോഹന്‍ലാല്‍ മമ്മൂട്ടിക്കായി ശബരിമലയില്‍ വഴിപാട് നടത്തിയിരുന്നു.
രണ്ടു ദിവസം മുമ്പ് വൈകുന്നേരത്തോടെ ആയിരുന്നു മോഹന്‍ലാല്‍ ശബരിമലയില്‍ എത്തിയത്. പമ്പയില്‍ എത്തി ഇരുമുടി കെട്ടിയ അദ്ദേഹം സന്നിധാനത്തെത്തി ഭാര്യ സുചിത്രയുടെയും മമ്മൂട്ടിയുടെയും പേരില്‍ ഉഷപൂജ നടത്തി.
മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രത്തില്‍ ആയിരുന്നു മമ്മൂട്ടിക്കായി മോഹന്‍ലാല്‍ വഴിപാട് നടത്തിയത്. ദര്‍ശനം പൂര്‍ത്തിയാക്കി രാത്രി തന്നെ മോഹന്‍ലാല്‍ മടങ്ങിയിരുന്നു. കഴിഞ്ഞ ദിവസം സന്നിധാനത്ത് എത്തിയ മോഹന്‍ലാലിന്റെ വീഡിയോകളും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെ മമ്മൂട്ടിക്കായി അദ്ദേഹം വഴിപാട് അര്‍പ്പിച്ചത് ആരാധകര്‍ക്കിടയിലും ചര്‍ച്ചയായി.
https://www.facebook.com/Malayalivartha