ഇന്ദ്രജിത്തിനൊപ്പം സെല്‍ഫിയുമായി ജിപിയും ഗോപിയും

സിനിമകളിലൂടെയും ടെലിവിഷന്‍ പരിപാടികളിലൂടെയും മലയാളികളുടെ മനസില്‍ ഇടംനേടിയ താരങ്ങളായ നടന്‍ ഗോവിന്ദ് പദ്മസൂര്യയും ഭാര്യയും നടിയുമായ ഗോപിക അനിലും യാത്രക്കിടെ മുംബൈ എയര്‍പോര്‍ട്ടില്‍ നിന്നും ഒരു 'സ്‌പെഷ്യല്‍' വ്യക്തിക്കൊപ്പമുള്ള സെല്‍ഫിയാണ് ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. മറ്റാരുമല്ല, എമ്പുരാനിലെ ഗോവര്‍ദ്ധന്‍ (ഇന്ദ്രജിത്ത്) ആയിരുന്നു ആ സ്‌പെഷ്യല്‍ വ്യക്തി.
''അന്റാര്‍ട്ടിക്ക-ലാറ്റിന്‍ അമേരിക്ക ട്രിപ്പിനു ശേഷം ഇരുവരും ഒരുപാട് എക്‌സൈറ്റ്‌മെന്റോടെയാണ് നാട്ടില്‍ തിരിച്ചെത്തിയത്. അതിനൊരു പ്രധാന കാരണം എംപുരാന്‍ ആണ്. മുംബൈ എയര്‍പോര്‍ട്ടില്‍ വെച്ച് ഞങ്ങള്‍ ആരെയാണ് കണ്ടുമുട്ടിയതെന്ന് നോക്കൂ.. നമ്മുടെ ഗോവര്‍ദ്ധന്‍... 16 മണിക്കൂര്‍ നീണ്ട വിമാനയാത്രയുടെ ക്ഷീണം ഞങ്ങളുടെ മുഖത്ത് കാണാമെങ്കിലും ഈ ഫോട്ടോ പോസ്റ്റ് ചെയ്യാതാരിക്കാനാകില്ല. എമ്പുരാന്‍ ടീമിന് എല്ലാ ആശംസകളും'', ഗോവിന്ദ് പത്മസൂര്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
നിമിഷനേരം കൊണ്ടാണ് ജിപി പങ്കുവെച്ച ചിത്രം ഇന്‍സ്റ്റഗ്രാമില്‍ വൈറലായി മാറിയത്. ജിപിക്കും ഗോപികയ്ക്കും തിരികെ നാട്ടിലേക്ക് സ്വാഗതം എന്ന് ചിലര്‍ കമന്റ് ചെയ്തപ്പോള്‍ ഗോവര്‍ദ്ധനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തതിലെ സന്തോഷമാണ് ചിലര്‍ പങ്കുവെച്ചത്.
https://www.facebook.com/Malayalivartha