വ്യാജവാര്‍ത്തയ്‌ക്കെതിരെ പ്രതികരണവുമായി ഹരീഷ് കണാരന്‍

നടന്‍ ഹരീഷ് കണാരന്റെ ആരോഗ്യനില ഗുരുതരമെന്ന നിലയില്‍ വന്ന വ്യാജവാര്‍ത്തയ്‌ക്കെതിരെ പ്രതികരണവുമായി താരം. ഒരു ഓണ്‍ലൈന്‍ സൈറ്റിലാണ് നടന്റെ നില ഗുരുതരമെന്ന നിലയില്‍ വ്യാജ വാര്‍ത്ത വന്നത്. എന്റെ നില ഗുരുതരമാണെന്ന് ഇവര്‍ പറഞ്ഞപ്പോഴാണ് അറിഞ്ഞതെന്ന് ഹരീഷ് കണാരന്‍ പ്രതികരിച്ചു. ഞാനായിട്ട് ഒരു ബന്ധവും ഇല്ലാത്ത ഇങ്ങനെയുള്ള ന്യൂസുകള്‍ പുറത്തുവിടുന്ന ചാനല്‍,? റിപ്പോര്‍ട്ട് അടിക്കാന്‍ ഓന്നു കൂടെ നില്‍ക്കുമോ എന്നാണ് ഹരീഷ് കണാരന്‍ പറഞ്ഞത്.
റീച്ചിന് വേണ്ടി ആണെങ്കില്‍ നിങ്ങളുടെ വീട്ടിലേക്ക് തന്നെ നോക്കിയാല്‍ പോരെ എന്ന് ഹരീഷിന്റെ സുഹൃത്തും നടനുമായ നിര്‍മ്മല്‍ പാലാഴി പ്രതികരിച്ചു. നിങ്ങള്‍ക്ക് ഓരു ഉപദ്രവവും ചെയ്യാത്ത ആര്‍ട്ടിസ്റ്റുകളുടെ ഫോട്ടോ വച്ച് വേണോ ഈ നാണം കെട്ട പരിപാടിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നലെ രാത്രി ഒരുമിച്ച് പ്രോഗ്രാം കഴിഞ്ഞു പിരിഞ്ഞതാ. ഈ വാര്‍ത്ത കണ്ട് പത്രത്തില്‍ നിന്ന് വിളിച്ചപ്പോഴാ അവനും ഈ വിവരം അറിഞ്ഞത്. ദയവു ചെയ്ത് റിപ്പോര്‍ട്ട് അടിക്കാന്‍ കൂടെ നില്‍ക്കുമോ എന്നും നിര്‍മ്മല്‍ പാലാഴി പറഞ്ഞു. ഇതു പോലുള്ള വ്യാജ പേജുകള്‍ പൂട്ടിക്കണമെന്നും സംഭവത്തില്‍ നിയമപരമായി മുന്നോട്ടുപോകണമെന്നും നിരവധി പേര്‍ കമന്റ് ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha