രേണുസുധിയെ പിന്തുണച്ച് നടന്‍ ധര്‍മജന്‍

അന്തരിച്ച മിമിക്രി താരം കൊല്ലം സുധിയുടെ ഭാര്യ രേണു സുധിയും അഭിനയരംഗത്തേക്ക് കടന്നിരിക്കുകയാണ്. ഷോര്‍ട്ട് ഫിലിമുകളും റീല്‍സുമായി സോഷ്യല്‍ മീഡിയയില്‍ രേണു വൈറലാണ്. ഒരേ സമയം കൈയ്യടിയും വിമര്‍ശനവും രേണു ഏറ്റുവാങ്ങുന്നുണ്ട്. ഇപ്പോഴിതാ നടന്‍ ധര്‍മജന്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. രേണുവിനെ കുറിച്ചുള്ള ചോദ്യത്തിന് സുധിയുടെ ആദ്യ ഭാര്യയെ അറിയാം എന്നായിരുന്നു നടന്റെ പ്രതികരണം.
താരത്തിന്റെ വാക്കുകളിങ്ങനെ..............
'എന്റെ കൈയിലും പൈസയുണ്ടാവില്ല. സുധിക്ക് പരിചയമുള്ള വീട് എന്റേതായിരുന്നു. പിന്നെ റിയാലിറ്റി ഷോയൊക്കെ വന്നപ്പോള്‍ സുധി എറണാകുളത്തായി. സുധിയെ പോലെ കുറേ പേര്‍ എന്റെ വീട്ടില്‍ വന്ന് നിന്നിട്ടുണ്ട്. എന്റെ വീട്ടില്‍ സൗകര്യമൊന്നുമില്ല. നടുക്കത്തെ ഹാളില്‍ പായിട്ട് ഞങ്ങള്‍ ഒരുമിച്ച് കിടക്കും. സുധിയുടെ ആദ്യ ഭാര്യയെ അറിയമായിരുന്നു. ഇപ്പോഴത്തെ ഭാര്യയെ അറിയില്ല'. 'രേണുവിന്റെ റീലുകള്‍ കണ്ടിരുന്നു. അത് ചെയ്യുന്നത് കൊണ്ട് എന്താണ് തെറ്റ്. അവന്‍ പോയെന്നോര്‍ത്ത് കരഞ്ഞിരിക്കാന്‍ പറ്റുമോ. അവര്‍ അവരുടെ സന്തോഷം കണ്ടെത്തേട്ടെ. മോനുമായി ഞാന്‍ കൂട്ടാണ്. രേണുവുമായി ഞാന്‍ അത്രയ്ക്കും പരിചയമില്ല. സുധിയുടെ ആദ്യത്തെ ഭാര്യയെ പരിചയമുണ്ടായിരുന്നു. രേണുവിന് എന്നെ അറിയാമായിരിക്കുമെന്നും' ധര്‍മ്മജന്‍ പറയുന്നു.
https://www.facebook.com/Malayalivartha