തന്റെ യഥാര്‍ത്ഥ പേര് രേണു സുധിയെന്നല്ല; മറ്റ് ചില വെളിപ്പെടുത്തലുകള്‍ കൂടി നടത്തി സോഷ്യല്‍മീഡിയ താരം

അന്തരിച്ച മിമിക്രി താരം കൊല്ലം സുധിയുടെ ഭാര്യ രേണു സുധി സമൂഹമാദ്ധ്യമങ്ങളില്‍ സജീവമാണ്. നിരവധി ഷോട്ട് ഫിലിമുകളിലും റീലുകളിലും അവര്‍ അഭിനയിച്ചത് വലിയ രീതിയില്‍ വൈറലായി മാറിയിരുന്നു. ഭര്‍ത്താവ് കൊല്ലം സുധിയുടെ രണ്ടാം ചരമ വാര്‍ഷികത്തില്‍ തങ്ങളുടെ പ്രണയത്തേപ്പറ്റിയും വിവാഹത്തെപ്പറ്റിയും മനസ്സ്തുറക്കുകയാണ് രേണു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജൂണ്‍ അഞ്ചിന് കാര്‍ അപകടത്തിലാണ് കൊല്ലം സുധി മരിച്ചത്.
സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രേണു മറ്റ് ചില വെളിപ്പെടുത്തലുകള്‍ കൂടി നടത്തിയിരിക്കുന്നത്. തന്റെ യഥാര്‍ത്ഥ പേര് രേണു സുധി എന്നല്ല എന്നതാണ് അതിലൊന്ന്. യഥാര്‍ത്ഥ പേര് രേഷ്മ തങ്കച്ചന്‍ എന്നാണ്. വീട്ടില്‍ വിളിച്ചിരുന്ന പേരാണ് രേണു സുധി. ഈ പേര് സുധി ചേട്ടന് ഇഷ്ടമായതുകൊണ്ട് അങ്ങനെ വിളിച്ചു. തന്റെ പേരിനൊപ്പം സുധി എന്ന് ഉപയോഗിക്കുന്നതിനെതിരെ പലരും എതിരഭിപ്രായം രേഖപ്പെടുത്താറുണ്ടെന്നും അവര്‍ പറയുന്നു.
എന്നാല്‍ സുധി തന്റെ ഭര്‍ത്താവാണെന്നും ആ പേര് ഉപയോഗിക്കാന്‍ തനിക്ക് മാത്രമാണ് അവകാശവും അധികാരവുമുള്ളതെന്നും രേണു പറയുന്നു. മറ്റൊരു വിവാഹം കഴിക്കുകയാണെങ്കില്‍ മാത്രമേ പേരിനൊപ്പമുള്ള സുധിയെ മുറിച്ച് മാറ്റുകയുള്ളൂവെന്നും അതുവരെ താന്‍ രേണു സുധി എന്ന് തന്നെ അറിയപ്പെടുമെന്നും അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്. സുധിയുമായി പ്രണയത്തിലായി മൂന്ന് നാല് മാസങ്ങള്‍ക്ക് ശേഷമാണ് വിവാഹം നടന്നത്.
''സുധി ചേട്ടന്റെ ചില സുഹൃത്തുക്കള്‍ ആണ് വിവാഹം നടത്താന്‍ ആവശ്യപ്പെട്ടത്. എന്തായാലും നിങ്ങള്‍ സ്‌നേഹത്തിലാണ്, വിവാഹം കഴിക്കാനാണ് തീരുമാനം. അപ്പോള്‍ പിന്നെ വൈകിപ്പിക്കേണ്ടതില്ല. ബ്യൂഗിള്‍ വായിക്കുന്ന മനോജ് ചേട്ടനാണ് എല്ലാം മുന്നില്‍ നിന്ന് നടത്തിയത്. താലി വാങ്ങി തന്നത് കിച്ചുവാണ്. ചെറിയ ഒരു ചടങ്ങായിട്ടാണ് കല്യാണം നടത്തിയത്. വിവാഹത്തിന് ശേഷമാണ് എന്റെ ഏറ്റവും അടുത്ത സുഹൃത്തിനെ പോലും ഇക്കാര്യം അറിയിച്ചത്.'' രേണു പറഞ്ഞു.
തനിക്ക് നിരവധി വിവാഹാലോചനകള്‍ വരുന്നുണ്ടെന്നും രേണു സുധി പറഞ്ഞു. ഡിവോഴ്‌സിയായ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനും മറ്റൊരു ദുബായ്ക്കാരനും തന്നെ വിവാഹം കഴിക്കാനുള്ള ആഗ്രഹവുമായി സമീപിച്ചു. എന്നാല്‍ വിവാഹം കഴിക്കാന്‍ ആലോചിക്കുന്നില്ലെന്നാണ് അവരോട് പറഞ്ഞത്. സുധിയോട് ഇപ്പോഴും മനസ്സില്‍ പ്രണയം സൂക്ഷിക്കുന്നുണ്ടെന്നും അവര്‍ വീഡിയോയില്‍ പറയുന്നുണ്ട്. ഞാനിപ്പോഴും ദാരിദ്ര്യം അനുഭവിക്കുന്ന ആളാണ്. എനിക്ക് ഒന്നും തരാന്‍ ആരുമില്ല, എന്റെ കുട്ടികള്‍ക്ക് ഒരുനേരത്തെ ആഹാരം നല്‍കാനായാണ് ഞാനിപ്പോള്‍ ജോലി ചെയ്യുന്നത്.'' രേണു സുധി പറയുന്നു.
https://www.facebook.com/Malayalivartha