സംവിധായകന്‍ കിളിമാനൂര്‍ കബീര്‍ റാവുത്തര്‍ അന്തരിച്ചു...

സംവിധായകന്‍ കിളിമാനൂര്‍ കബീര്‍ റാവുത്തര്‍ (83) അന്തരിച്ചു. നിലവില്‍ താമസിക്കുന്ന തിരുവനന്തപുരത്തെ പ്രശാന്ത് നഗറിലെ വീട്ടില്‍ വച്ചാണ് മരണപ്പെട്ടത്. കിളിമാനൂര്‍ പാപ്പാല ജുമാ മസ്ജിദില്‍ സംസ്‌കരിച്ചു.
1970ല്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സംവിധാനം പഠിച്ചിറങ്ങിയ റാവുത്തര്‍ 1982ല്‍ പുറത്തിറങ്ങിയ 'ലുബ്‌ന' എന്ന ഹിന്ദി ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്. സോമന്‍ ജയഭാരതി ജഗതി ശ്രീകുമാര്‍ തുടങ്ങിയവര്‍ അഭിനയിച്ച 1988 ല്‍ പുറത്തിറങ്ങിയ 'കഥ പറയും കായല്‍, 2010 ല്‍ പുറത്തിറങ്ങിയ സായികുമാര്‍ പ്രവീണ ജോഡികള്‍ അഭിനയിച്ച 'ഇങ്ങനെയും ഒരാള്‍' കൂടാതെ റഹ്മാന്‍ ഇന്ദ്രന്‍സ് മഹാലക്ഷ്മി അഭിനയിച്ച 'പറന്നുയരാന്‍ '(സാങ്കേതിക കാരണങ്ങളാല്‍ റിലീസ് ആയില്ല). എന്നിവയാണ് സംവിധാനം ചെയ്തത്..
കൂടാതെ കെഎഫ്ഡി സിക്ക് വേണ്ടി നിരവധി ടെലിഫിലിമുകളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. കിളിമാനൂര്‍ സ്വദേശിയായ ഇദ്ദേഹം നിലവില്‍ താമസിച്ചിരുന്നത് ഉള്ളൂര്‍ ശിവ ശക്തി നഗറിലായിരുന്നു.
സായികുമാര്‍ നായകനായ ഇങ്ങനെയും ഒരാള്‍ എന്ന ചിത്രമാണ് അവസാനമായി സംവിധാനം ചെയ്തത് . അടൂര്‍ ഗോപാലകൃണന്റെ സഹപാഠിയും മിത്രവുമാണ് റാവുത്തര്‍.
https://www.facebook.com/Malayalivartha