Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ഉണ്ണി മുകന്ദനും മാനേജറുമായുള്ള പൊലീസ് കേസില്‍ ഇടപെടില്ലെന്ന് ഫെഫ്ക

07 JUNE 2025 11:57 PM IST
മലയാളി വാര്‍ത്ത

നടന്‍ ഉണ്ണി മുകുന്ദനും മുന്‍ മാനേജര്‍ വിപിന്‍ കുമാറും തമ്മിലുള്ള പ്രശ്‌നം പരിഹരിച്ചെന്ന് ഫെഫ്ക. രണ്ടുപേരെയും ഒരുമിച്ചിരുത്തി സംസാരിച്ചെന്നും പ്രശ്‌നം പരിഹരിച്ചെന്നും ജനറല്‍ സെക്രട്ടറി, സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍ അറിയിച്ചു. വിപിന്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ സംഘടന ഇടപെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിപിന്‍ മാനേജര്‍ ആയിരുന്നില്ലായെന്നും വിപിനെതിരെ സംഘടനയില്‍ ചില പരാതികള്‍ ഉണ്ട് എന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞത് തെറ്റാണെന്ന് ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചുവെന്ന് കാണിച്ച് മുന്‍ മാനേജര്‍ വിപിന്‍ കുമാര്‍ പരാതി നല്‍കിയിരുന്നു. ടൊവിനോ തോമസിന്റെ 'നരിവേട്ട' എന്ന ചിത്രത്തിന് പോസിറ്റിവ് റിവ്യൂ ഇട്ടത് ചോദ്യം ചെയ്തു മര്‍ദിച്ചെന്നാണ് ആരോപണം. എന്നാല്‍ ഇക്കാര്യം ഉണ്ണി മുകുന്ദന്‍ നിഷേധിച്ചിരുന്നു. നടന്റെ ഫഌറ്റില്‍ വച്ച് മേയ് 26ന് ഉച്ചക്ക് മര്‍ദനമേറ്റെന്നാണ് വിപിന്‍ നല്‍കിയിരിക്കുന്ന മൊഴി. മുഖത്തും തലയിലും നെഞ്ചിലും മര്‍ദിച്ചെന്നും തന്നെ അസഭ്യം പറഞ്ഞെന്നും പരാതിക്കാരന്‍ ആരോപിക്കുന്നുണ്ട്.

എന്നാല്‍, വിപിന്‍ കുമാറിനെ മര്‍ദിച്ചിട്ടില്ലെന്നും തന്നെ കുറിച്ച് വിപിന്‍ മോശം കാര്യങ്ങള്‍ പറഞ്ഞുപരത്തുകയാണെന്നുമാണ് ഉണ്ണി മുകുന്ദന്‍ പറഞ്ഞത്. നരിവേട്ട സിനിമയെ പ്രശംസിച്ച് പോസ്റ്റിട്ടതിനാലാണ് തന്നെ മര്‍ദ്ദിച്ചതെന്ന് മാനേജര്‍ വിപിന്‍ കുമാര്‍ ഇന്‍ഫോപാര്‍ക്ക് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കാക്കനാട്ടെ ഫഌറ്റില്‍ വച്ചായിരുന്നു മര്‍ദ്ദനം. ഇന്‍ഫോപാര്‍ക്ക് പൊലീസിലാണ് പരാതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഉണ്ണി മുകുന്ദനൊപ്പം പ്രവര്‍ത്തിച്ചു വരികയാണ് പരാതിക്കാരന്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് പാമ്പുപിടിത്തക്കാരൻ പാമ്പുകടിയേറ്റു മരിച്ചു  (13 minutes ago)

തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്..  (14 minutes ago)

ഇ പോസ് സെർവറുകൾ തകരാറിൽ.... സംസ്ഥാനത്തെ റേഷൻ വിതരണം മുടങ്ങി  (1 hour ago)

61-ാം വയസ്സിൽ ലോക റെക്കോഡ് സ്വന്തമാക്കി കാനഡക്കാരി... സ്വന്തം പേരിലുണ്ടായിരുന്ന റെക്കോഡ് തിരുത്തിക്കുറിച്ച് വൈൽഡ്  (1 hour ago)

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവച്ചു....  (1 hour ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,09,680 രൂപ  (2 hours ago)

സംസ്ഥാനത്തെ പ്രധാന പൊതുഗതാഗത സംവിധാനമായ കെ.എസ്.ആർ.ടി.സിക്ക് എംഎൽഎ ഫണ്ടിലൂടെ ആദ്യമായി പുതിയ ബസ് വാങ്ങാൻ പണം അനുവദിച്ച് അഡ്വ.കെ. പ്രവീൺ കുമാർ എംഎൽഎ  (2 hours ago)

ഓഹരി വിപണിയില്‍ ഇന്നും കനത്ത ഇടിവ്.. സെന്‍സെക്‌സ് 450 പോയിന്റ് താഴ്ന്ന നിലയിൽ  (3 hours ago)

സ്വാതന്ത്ര്യസമര സേനാനി സോഷ്യോ വാസു അന്തരിച്ചു...  (3 hours ago)

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് തുടങ്ങുന്നതിനെതിരെ യുഡിഎഫ് പ്രവർത്തകർ നടത്തിയ ഉപരോധ സമരം സംഘർഷത്തിൽ കലാശിച്ചു...  (3 hours ago)

വഴക്കിനൊടുവിൽ... ഭാര്യയുമായി വഴക്കിട്ട യുവാവ് അഴുക്കുചാലിൽ ചാടി ജീവനൊടുക്കി....  (3 hours ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (4 hours ago)

  കണ്ണീർക്കാഴ്ചയായി... അങ്കമാലിയിൽ നിന്നും തൃശൂരിലെ വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (4 hours ago)

സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്...വിവിധ ജില്ലകളിൽ യെല്ലാ അലർട്ട് പ്രഖ്യാപിച്ചു  (4 hours ago)

സങ്കടക്കാഴ്ചയായി... ഭാര്യ വീട്ടിൽ നിന്ന് മടങ്ങവേ മിന്നലേറ്റ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends