Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ഉണ്ണി മുകുന്ദന്‍ നിരുപാധികം മാപ്പ് പറഞ്ഞെന്ന് മുന്‍ മാനേജര്‍

08 JUNE 2025 03:57 PM IST
മലയാളി വാര്‍ത്ത

നടന്‍ ഉണ്ണി മുകുന്ദന്‍ തന്നോട് നിരുപാധികം മാപ്പ് പറഞ്ഞെന്ന് മുന്‍ മാനേജര്‍ വിപിന്‍ കുമാര്‍. ഉണ്ണി മുകുന്ദന്‍ ഉന്നയിച്ച ആരോപണങ്ങള്‍ വാസ്തവവിരുദ്ധമാണെന്ന് ഫെഫ്കയ്ക്കും താരസംഘടനയായ അമ്മയ്ക്കും മനസിലായി. നടന്റെ ഭാഗത്താണ് തെറ്റെന്ന് എല്ലാവര്‍ക്കും ബോദ്ധ്യപ്പെട്ട് കഴിഞ്ഞെന്നും വിപിന്‍ അവകാശപ്പെട്ടു. ഒരു മാദ്ധ്യമത്തോടായിരുന്നു വിപിന്റെ പ്രതികരണം.

'ഉണ്ണി മുകുന്ദന്‍ വാര്‍ത്താ സമ്മേളനത്തിലൂടെയും ഫേസ്ബുക്ക് പോസ്റ്റിലൂടെയും ഉന്നയിച്ച വാദങ്ങള്‍ അടപടലം പൊളിഞ്ഞു. അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് പറഞ്ഞതും അറിയിച്ചതും. അനുരഞ്ജന ചര്‍ച്ചയില്‍ സത്യം പുറത്തായി. താന്‍ മാനേജര്‍ അല്ല എന്ന ആരോപണം തെറ്റാണെന്ന് തെളിയിച്ചു. ഉണ്ണി മുകുന്ദന്റെ ഭാഗത്താണ് തെറ്റെന്ന് എല്ലാവര്‍ക്കും ബോദ്ധ്യപ്പെട്ട് കഴിഞ്ഞു. ചര്‍ച്ചയിലെ മാപ്പ് പറച്ചില്‍ ഞാന്‍ അംഗീകരിച്ചിരുന്നു. നിയമനടപടികള്‍ അതിന്റെ വഴിക്ക് പോകട്ടെ' വിപിന്‍ കുമാര്‍ വ്യക്തമാക്കി.

അതേസമയം, അനുരഞ്ജന യോഗത്തില്‍ ഉണ്ണി മുകുന്ദന്‍ മാപ്പ് പറഞ്ഞിട്ടില്ലെന്നും നടന്‍ തെറ്റുകാരനാണെന്ന നിഗമനത്തില്‍ എത്തിയിട്ടില്ലെന്നും അമ്മ പ്രതിനിധി ജയന്‍ ചേര്‍ത്തല പറഞ്ഞു. ഉണ്ണി മുകുന്ദന്‍ മാന്യതകൊണ്ട് പിന്നീട് ഒന്നും പ്രതികരിച്ചിട്ടില്ല. ചര്‍ച്ചയ്ക്ക് ശേഷവും വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് വിപിന്‍ ആണെന്നും ജയന്‍ ചേര്‍ത്തല വ്യക്തമാക്കി.

ഉണ്ണി മുകുന്ദനും വിപിന്‍ കുമാറും തമ്മിലുള്ള പ്രശ്‌നം പരിഹരിച്ചെന്ന് ഫെഫ്ക നേരത്തെ അറിയിച്ചിരുന്നു. രണ്ടുപേരെയും ഒരുമിച്ചിരുത്തി സംസാരിച്ചെന്നും പ്രശ്‌നം പരിഹരിച്ചെന്നുമാണ് ജനറല്‍ സെക്രട്ടറിയും സംവിധായകനുമായ ബി. ഉണ്ണികൃഷ്ണന്‍ അറിയിച്ചത്. വിപിന്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ സംഘടന ഇടപെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. വിപിന്‍ മാനേജര്‍ ആയിരുന്നില്ലായെന്നും വിപിനെതിരെ സംഘടനയില്‍ ചില പരാതികള്‍ ഉണ്ട് എന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞത് തെറ്റാണെന്ന് ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചുവെന്ന് കാണിച്ച് മുന്‍ മാനേജര്‍ വിപിന്‍ കുമാര്‍ പരാതി നല്‍കിയിരുന്നു. ടൊവിനോ തോമസിന്റെ 'നരിവേട്ട' എന്ന ചിത്രത്തിന് പോസിറ്റിവ് റിവ്യൂ ഇട്ടത് ചോദ്യം ചെയ്ത് ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചെന്നായിരുന്നു ആരോപണം. മേയ് 26ന് കാക്കനാട്ടെ നടന്റെ ഫഌറ്റില്‍ വച്ചായിരുന്നു മര്‍ദ്ദനം. ഇന്‍ഫോപാര്‍ക്ക് പൊലീസിലാണ് വിപിന്‍ പരാതി നല്‍കിയിരിക്കുന്നത്. മുഖത്തും തലയിലും നെഞ്ചിലും മര്‍ദിച്ചെന്നും തന്നെ അസഭ്യം പറഞ്ഞെന്നും പരാതിക്കാരന്‍ ആരോപിച്ചിരുന്നു.

എന്നാല്‍, വിപിന്‍ കുമാറിനെ മര്‍ദിച്ചിട്ടില്ലെന്നും തന്നെ കുറിച്ച് വിപിന്‍ മോശം കാര്യങ്ങള്‍ പറഞ്ഞുപരത്തുകയാണെന്നുമായിരുന്നു ഉണ്ണി മുകുന്ദന്‍ പറഞ്ഞത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഉണ്ണി മുകുന്ദനൊപ്പം പ്രവര്‍ത്തിച്ചു വരികയാണ് പരാതിക്കാരന്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് പാമ്പുപിടിത്തക്കാരൻ പാമ്പുകടിയേറ്റു മരിച്ചു  (13 minutes ago)

തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്..  (14 minutes ago)

ഇ പോസ് സെർവറുകൾ തകരാറിൽ.... സംസ്ഥാനത്തെ റേഷൻ വിതരണം മുടങ്ങി  (1 hour ago)

61-ാം വയസ്സിൽ ലോക റെക്കോഡ് സ്വന്തമാക്കി കാനഡക്കാരി... സ്വന്തം പേരിലുണ്ടായിരുന്ന റെക്കോഡ് തിരുത്തിക്കുറിച്ച് വൈൽഡ്  (1 hour ago)

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവച്ചു....  (1 hour ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,09,680 രൂപ  (2 hours ago)

സംസ്ഥാനത്തെ പ്രധാന പൊതുഗതാഗത സംവിധാനമായ കെ.എസ്.ആർ.ടി.സിക്ക് എംഎൽഎ ഫണ്ടിലൂടെ ആദ്യമായി പുതിയ ബസ് വാങ്ങാൻ പണം അനുവദിച്ച് അഡ്വ.കെ. പ്രവീൺ കുമാർ എംഎൽഎ  (2 hours ago)

ഓഹരി വിപണിയില്‍ ഇന്നും കനത്ത ഇടിവ്.. സെന്‍സെക്‌സ് 450 പോയിന്റ് താഴ്ന്ന നിലയിൽ  (3 hours ago)

സ്വാതന്ത്ര്യസമര സേനാനി സോഷ്യോ വാസു അന്തരിച്ചു...  (3 hours ago)

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് തുടങ്ങുന്നതിനെതിരെ യുഡിഎഫ് പ്രവർത്തകർ നടത്തിയ ഉപരോധ സമരം സംഘർഷത്തിൽ കലാശിച്ചു...  (3 hours ago)

വഴക്കിനൊടുവിൽ... ഭാര്യയുമായി വഴക്കിട്ട യുവാവ് അഴുക്കുചാലിൽ ചാടി ജീവനൊടുക്കി....  (3 hours ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (4 hours ago)

  കണ്ണീർക്കാഴ്ചയായി... അങ്കമാലിയിൽ നിന്നും തൃശൂരിലെ വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (4 hours ago)

സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്...വിവിധ ജില്ലകളിൽ യെല്ലാ അലർട്ട് പ്രഖ്യാപിച്ചു  (4 hours ago)

സങ്കടക്കാഴ്ചയായി... ഭാര്യ വീട്ടിൽ നിന്ന് മടങ്ങവേ മിന്നലേറ്റ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends