Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ജഗതി ശ്രീകുമാറിന്റെ അഭിനയത്തെ വിമര്‍ശിച്ച് ലാല്‍

18 JUNE 2025 08:33 PM IST
മലയാളി വാര്‍ത്ത

നടന്‍ ജഗതി ശ്രീകുമാറിന്റെ അഭിനയത്തെ വിമര്‍ശിച്ചുകൊണ്ടുള്ള നടനും സംവിധായകനുമായ ലാലിന്റെ വാക്കുകള്‍ ശ്രദ്ധനേടുന്നു. 'കേരള ക്രൈം ഫയല്‍സ്' എന്ന വെബ് സീരീസിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ലാലിന്റെ പരാര്‍മശം.

'അമ്പിളിച്ചേട്ടനെക്കുറിച്ച് പറയുമ്പോള്‍ ഏറ്റവും കൂടുതലായി പറയുന്ന ഒരു കാര്യമാണ്. പുള്ളി ഷോട്ട് എടുക്കുമ്പോള്‍ ഒട്ടും പ്രതീക്ഷിക്കാത്ത ചില ഡയലോഗുകള്‍ പറയും. ചില ചലനങ്ങള്‍ ഇടും. അതൊട്ടും പ്രോത്സാഹിപ്പിക്കാന്‍ പാടില്ലാത്ത കാര്യമാണ്. അങ്ങനെ ചെയ്യാനേ പാടില്ല. അങ്ങനെ ചെയ്തുകഴിഞ്ഞാല്‍ സംവിധായകന്‍ നിര്‍ബന്ധമായും പറയണം, ഒന്നുകില്‍ അത് പറഞ്ഞിട്ട് ചെയ്യണമായിരുന്നു എന്ന്. അല്ലെങ്കില്‍ നന്നായിരുന്നു, ഒക്കെ എന്ന് പറയണം. അതല്ലെങ്കില്‍ അതുവേണ്ട എന്ന് പറഞ്ഞ് മാറ്റണം.

അതല്ലാതെ അത് കഴിവായിട്ടും മിടുക്കായിട്ടും വയ്ക്കുന്നത് ഒട്ടും ശരിയായ കാര്യമല്ല. അത് ഏത് വലിയ നടനാണെങ്കിലും. അത് ആ സീനിനെ ബാധിക്കുമോ എന്നുള്ളതിനേക്കാള്‍ ഉപരിയായി കൂടെ നില്‍ക്കുന്ന ആര്‍ട്ടിസ്റ്റുകള്‍ ഉണ്ട്. നമ്മള്‍ ഒരുകാര്യം തീരുമാനിച്ചുറപ്പിച്ചാണ് പോയിരിക്കുന്നത്. ഇയാള്‍ പറഞ്ഞ് നിര്‍ത്തുന്ന ഡയലോഗിന്റെ അവസാന വാക്ക് ഇതാണ്, ആ വാക്കിനെ ബന്ധപ്പെട്ടായിരിക്കും ചിലപ്പോള്‍ ഞാന്‍ ഡയലോഗ് പറയേണ്ടത്. ആ കണക്ഷന്‍ നഷ്ടപ്പെട്ടാല്‍ ചിലപ്പോള്‍ നമുക്കത് പറയാന്‍ ബുദ്ധിമുട്ടാകും. ചിലപ്പോള്‍ നമ്മള്‍ പറഞ്ഞ് ഒപ്പിക്കുമായിരിക്കും. പക്ഷേ അത് നമ്മുടെ പറഞ്ഞൊപ്പിക്കലാകും.

അപ്പോള്‍ ദുര്‍ബലം ആകുന്നത് ഈ നടനാണ്. അദ്ദേഹം അവിടെ ജയിക്കും, അതിനൊപ്പം ഒരാള്‍ അവിടെ പരാജയപ്പെടും. അതുകൊണ്ട് അതൊട്ടും ശരിയായ കാര്യമല്ല. ഈ സ്വന്തമായി ഇടുക, അല്ലെങ്കില്‍ സ്‌പൊണ്ടേനിയസ് ആയി ഇടുക എന്നത് ഒട്ടും നല്ല ലക്ഷണമല്ല' എന്നാണ് ലാലിന്റെ വാക്കുകള്‍.

അതേസമയം,വിയറ്റ്‌നാം കോളനി എന്ന സിനിമയില്‍ മോഹന്‍ ലാല്‍ അഭിനയിച്ച് തുടങ്ങിയപ്പോള്‍ ശരിയാവുന്നില്ലല്ലോ എന്ന് ചിന്തിച്ചതും ഇതേ ലാല്‍ തന്നെയാണെന്ന് ഒരാള്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചു .അയാള്‍ അത് സിദ്ധിഖുമായി സംസാരിക്കുകയും ചെയ്തു.
സിദ്ധിഖും പറഞ്ഞു, ശരിയാണ് അത്ര പോര
പിന്നീടത് സ്‌ക്രീനില്‍ കണ്ടപ്പോഴാണ് അവര്‍ക്ക് സമാധാനമായത്
അതൊക്കെ ഓരോരുത്തരുടെ കാഴ്ചപ്പാടിന്റെ പ്രശ്‌നമാണ്
സ്‌ക്രിപ്റ്റില്‍ ഇല്ലാത്തത് പലതും കാണിച്ചത് കൊണ്ടാണ് ജഗതി അഭിനയിക്കാത്ത കാലത്ത് പോലും അദ്ദേഹം ഇങ്ങനെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്നത്
ഇകഉ മൂസയിലെ ആ പ്രത്യേക ആക്ഷനും
ഉദയനാണ് താരത്തിലെ നവരസവും പിന്നെ എക്‌സ്ട്രാ രസങ്ങളും
കിലുക്കത്തില്‍ ഗ്ലാസിലെ മഞ്ഞ് നക്കി തുടയ്ക്കുന്നതുമൊക്കെ സ്‌ക്രിപ്റ്റില്‍ ഇല്ലാത്ത സംഗതികളായിരുന്നു
ചആ: മിസ്റ്റര്‍ മരുമകന്‍ എന്ന സിനിമയില്‍ സുരാജ് പ്ലിംങി ഇരിക്കുന്ന ആ ഒരൊറ്റ ഭാവം കിട്ടാന്‍ 1820 ടേക്ക് പോയി
ജഗതി റിഹേഴ്‌സല്‍ പോലുമില്ലാതെയാണ് പലപ്പോഴും ഇത്തരം ഭാവങ്ങള്‍ ടേക്കില്‍ പെട്ടന്ന് എടുത്തലക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് പാമ്പുപിടിത്തക്കാരൻ പാമ്പുകടിയേറ്റു മരിച്ചു  (15 minutes ago)

തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്..  (16 minutes ago)

ഇ പോസ് സെർവറുകൾ തകരാറിൽ.... സംസ്ഥാനത്തെ റേഷൻ വിതരണം മുടങ്ങി  (1 hour ago)

61-ാം വയസ്സിൽ ലോക റെക്കോഡ് സ്വന്തമാക്കി കാനഡക്കാരി... സ്വന്തം പേരിലുണ്ടായിരുന്ന റെക്കോഡ് തിരുത്തിക്കുറിച്ച് വൈൽഡ്  (1 hour ago)

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവച്ചു....  (1 hour ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,09,680 രൂപ  (2 hours ago)

സംസ്ഥാനത്തെ പ്രധാന പൊതുഗതാഗത സംവിധാനമായ കെ.എസ്.ആർ.ടി.സിക്ക് എംഎൽഎ ഫണ്ടിലൂടെ ആദ്യമായി പുതിയ ബസ് വാങ്ങാൻ പണം അനുവദിച്ച് അഡ്വ.കെ. പ്രവീൺ കുമാർ എംഎൽഎ  (2 hours ago)

ഓഹരി വിപണിയില്‍ ഇന്നും കനത്ത ഇടിവ്.. സെന്‍സെക്‌സ് 450 പോയിന്റ് താഴ്ന്ന നിലയിൽ  (3 hours ago)

സ്വാതന്ത്ര്യസമര സേനാനി സോഷ്യോ വാസു അന്തരിച്ചു...  (3 hours ago)

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് തുടങ്ങുന്നതിനെതിരെ യുഡിഎഫ് പ്രവർത്തകർ നടത്തിയ ഉപരോധ സമരം സംഘർഷത്തിൽ കലാശിച്ചു...  (3 hours ago)

വഴക്കിനൊടുവിൽ... ഭാര്യയുമായി വഴക്കിട്ട യുവാവ് അഴുക്കുചാലിൽ ചാടി ജീവനൊടുക്കി....  (3 hours ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (4 hours ago)

  കണ്ണീർക്കാഴ്ചയായി... അങ്കമാലിയിൽ നിന്നും തൃശൂരിലെ വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (4 hours ago)

സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്...വിവിധ ജില്ലകളിൽ യെല്ലാ അലർട്ട് പ്രഖ്യാപിച്ചു  (4 hours ago)

സങ്കടക്കാഴ്ചയായി... ഭാര്യ വീട്ടിൽ നിന്ന് മടങ്ങവേ മിന്നലേറ്റ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends