കലാഭവന്‍ മണിയുടെ നായികയാവില്ലെന്ന് പറഞ്ഞത് ദിവ്യ ഉണ്ണിയല്ലെന്ന് വ്യക്തമാക്കി വിനയന്‍

വിനയന്‍ സംവിധാനം ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം നടത്തിയ നടിയാണ് ദിവ്യ ഉണ്ണി. വിനയന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ദിലീപ് ആയിരുന്നു നായകന്‍. കല്യാണസൗഗന്ധികം ആയിരുന്നു ചിത്രം. കലാഭവന്‍ മണി, ജഗതി ശ്രീകുമാര്‍, ക്യാപ്ടന്‍ രാജു , ജഗദീഷ് , ചിപ്പി, കെ.പി.എ.സി ലളിത തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയത്. 1996 ഒക്ടോബറില്‍ റിലീസ് ചെയ്ത ചിത്രം 29 വര്‍ഷം പൂര്‍ത്തിയായതിനെ കുറിച്ച് സംവിധായകന്‍ കഴിഞ്ഞ ദിവസം കുറിപ്പ് പങ്കുവച്ചിരുന്നു. ഈ കുറിപ്പിന് ഒരു ആരാധകന്‍ നല്‍കിയ കമന്റിന് വിനയന്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
കലാഭവന്‍ മണിയുടെ നായിക ആകാന്‍ ഇല്ലെന്ന് ഒരു നടി പറഞ്ഞെന്ന് വിനയന്‍ സാര്‍ പറഞ്ഞത് ഈ സിനിമയെ പറ്റി അല്ലേ എന്നായിരുന്നു ആരാധകന്റെ ചോദ്യം. എന്നാല്‍ 'അത് ഈ സിനിമ അല്ല..വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിലാണ് പ്രശസ്തയായ ഒരു നടി അങ്ങനെ പറഞ്ഞതെന്ന് വിനയന്‍ മറുപടി നല്‍കി.
ആ നായിക നടിയുടെ പേര് ഞാനിതുവരെ വെളിപ്പെടുത്തിയിട്ടുമില്ല.കല്യാണ സൗഗന്ധികത്തില്‍ മണിയുമായി ലൗ സീനുള്ള ഒരു പാട്ടാണ് എടുക്കാന്‍ പോകുന്നതെന്നു അസിസ്റ്റന്റ് ഡയറക്ടര്‍ പറഞ്ഞപ്പോള്‍ ഏയ് മണിച്ചേട്ടന്റെ കൂടെ ഞാനല്ല എന്റെ ഹീറോ ദിലീപ് ചേട്ടനാണ് എന്ന് ദിവ്യ പറഞ്ഞതിനെ പറ്റി മണി ഒരു ഇന്റര്‍വ്യൂവില്‍ തമാശ രൂപേണ അവതരിപ്പിച്ചിരുന്നു. അത് ശരിയുമായിരുന്നു.
ദിലീപിന്റെ നായിക ആകാന്‍ ആദ്യമായി സിനിമയിലേക്കു വന്ന ഒരു പതിനാലുകാരിയുടെ സ്വപ്നം നിറഞ്ഞ ആകാംക്ഷയായി മാത്രമേ ഞാനതിനെ കണ്ടുള്ളു.പുതുമുഖം ആയതുകൊണ്ടു തന്നെ സൗമ്യതയോടെ ഞാന്‍ കാര്യം പറഞ്ഞു മനസ്സിലാക്കിയപ്പോള്‍ ദിവ്യ അതു ചെയ്യുകയും ചെയ്തു. കലാഭവന്‍ മണി കല്യാണ സൗഗന്ധികത്തില്‍ ഉണ്ടായ കാര്യം പറഞ്ഞതും, വാസന്തിയും ലക്ഷ്മിയും എന്ന സിനിമയിലേക്കു നായികയെ അന്വഷിച്ചപ്പോള്‍ എനിക്കുണ്ടായ അനുഭവം പറഞ്ഞതും കൂട്ടിച്ചേര്‍ത്ത് ചിലരെഴുതിയപ്പോള്‍ ദിവ്യയിലേക്ക് ആ ആരോപണം മുഴുവന്‍ വന്നു. വാസന്തിയില്‍ അഭിനയിക്കാന്‍ ബുദ്ധിമുട്ടു പറഞ്ഞ നടി ഒരിക്കലും ദിവ്യ ഉണ്ണി അല്ല. ദിവ്യയോട് ആവശ്യപ്പെട്ടിട്ടുമില്ല. ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന സിനിമയില്‍ മണിയെ നിരാകരിച്ച നടിയുടെ വിഷയം ഞാന്‍ സൂചിപ്പിച്ചിട്ടുണ്ട്. ഇപ്പോഴും പലരും പറയുന്ന ഒരു കാര്യത്തിന്റെ സത്യം,' വിനയന്‍ പറഞ്ഞു.
നടി ദിവ്യ ഉണ്ണിയെ വിടാതെ പിന്തുടരുന്ന വിമര്‍ശനമായിരുന്നു നടന്‍ കലാഭവന്‍ മണിയുടെ നായികയാവാന്‍ വിസമ്മതിച്ചു എന്നത്. കല്യാണ സൗഗന്ധികത്തിലെ ഗാനരംഗവും, വാസന്തിയും ലക്ഷ്മിയും ഞാനും എന്ന സിനിമയിലെ മണിയുടെ നായികാ വേഷവും ദിവ്യ ഉണ്ണി നിരസിച്ചതിന് പിന്നിലെ കാരണങ്ങള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്. ഇതിനാണ് വിനയന്‍ ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha