സ്‌റ്റൈലിഷ് ലുക്കില്‍ മഹേഷ് നാരായണന്‍ ചിത്രത്തിന്റെ ലൊക്കേഷനില്‍ മമ്മൂട്ടി

മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രം പേട്രിയറ്റിന്റെ ചിത്രീകരണ വീഡിയോ പുറത്തുവിട്ടു. യു.കെയിലെ ലൊക്കേഷനില്‍ നിന്നുള്ള വീഡിയോ ആണ് മമ്മൂട്ടി കമ്പനി പുറത്തുവിട്ടത്. റെഡ് റേഞ്ച് റോവറില്‍ സ്‌റ്റൈലിഷ് ലുക്കില്‍ ലൊക്കേഷനില്‍ എത്തുന്ന മമ്മൂട്ടിയെ ആണ് വീഡിയോയില്‍ കാണാനാവുന്നത്. ചിത്രീകരണ വേളയിലെ രസകരമായ നിമിഷങ്ങളും വീഡിയോയിലുണ്ട്.
സഹപ്രവര്‍ത്തകരെ ക്യാമറയില്‍ പകര്‍ത്തുന്നതും വീഡിയോയില്‍ കാണാം. ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി ഷൂട്ടിംഗിനായി ഈ മാസമാണ് മടങ്ങിയെത്തിയത്. സിനിമയുടെ ടൈറ്റില്‍ ടീസര്‍ ഒക്ടോബര്‍ 2ന് റിലീസ് ചെയ്തിരുന്നു. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കൂടാതെ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര, സെറിന്‍ ഷിഹാബ്, രേവതി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറില്‍ ആന്റോ ജോസഫ്‌സ കെ,ജി, അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സി.ആര്‍ സലിം പ്രൊഡക്ഷന്‍സ്, ബ്ലൂ ടൈഗേഴ്‌സ് ലണ്ടന്‍ എന്നീ ബാനറുകലിഷ സി.ആര്‍. സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് സഹനിര്‍മ്മാണം നിര്‍വഹിക്കുന്നത്. 2025ല്‍ വിഷു റിലീസായി ചിത്രം ആഗോളതലത്തില്‍ പ്രദര്‍ശനത്തിനെത്തും.
https://www.facebook.com/Malayalivartha