ഞങ്ങളെ വെറുതെ വിടൂ; കുറിപ്പുമായി സായ്കുമാറിന്റെ മകള്‍

സായ് കുമാര്‍ വൈഷ്ണവിയുടെ തോളില്‍ കൈവച്ചിരിക്കുന്ന എ ഐ ചിത്രമായിരുന്നു വൈറലായത്. 'സായിച്ചന്‍ ഒരു പൂര്‍ത്തിയാകാത്ത സ്വപ്നം' എന്ന അടിക്കുറിപ്പും നല്‍കിയിരുന്നു. ആ ചിത്രം പോസ്റ്റ് ചെയ്തത് വൈഷ്ണവി തന്നെയായിരുന്നുവെന്നാണ് ഏവരും കരുതിയിരുന്നത്. എന്നാല്‍ ആ ഇമേജ് ഫാന്‍ പേജ് ആണ് ക്രീയേറ്റ് ചെയ്തതെന്നും താനല്ല പോസ്റ്റ് ചെയ്തതെന്നും വ്യക്തിമാക്കിയിരിക്കുകയാണ് വൈഷ്ണവി ഇപ്പോള്‍.
വൈഷ്ണവിയുടെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഞാന്‍ വൈഷ്ണവി സായികുമാര്‍. എന്റെ ഫാന്‍ പേജ് സൃഷ്ടിച്ച ഒരു എഐ ഇമേജിന്റെ പേരില്‍ കുറച്ചുദിവസമായി എന്റെ കുടുംബത്തിനെക്കുറിച്ചും എന്നെയും എന്റെ ജീവിതത്തെക്കുറിച്ചും ചില പോസ്റ്റുകള്‍ കാണുന്നു. എന്റെ കുടുംബം നിങ്ങള്‍ക്ക് എഴുതി രസിക്കാനോ ജഡ്ജ് ചെയ്യാനോ ഉള്ളതല്ല. എന്റെ ഇന്‍സ്റ്റഗ്രാം പേജിലല്ല ഈ പറയുന്ന എ ഐ ഇമേജ് പോസ്റ്റ് ചെയ്തിട്ടുള്ളത്. ദയവ് ചെയ്ത് എന്റെ പേഴ്‌സണല്‍ മാറ്റേഴ്‌സ് പബ്ലിക്കിലേക്ക് വലിച്ചിഴക്കരുത്. എന്റെ അച്ഛന് എന്റെ മനസിലുള്ള സ്ഥാനം ഇങ്ങനെ എ ഐ ഇമേജിലൂടെ തെളിയിക്കേണ്ട കാര്യം എനിക്കില്ല. ഞങ്ങളെ വെറുതെ വിടൂ.
https://www.facebook.com/Malayalivartha