മഡോണയെക്കുറിച്ച് ദീലിപിന്റെ വിലയിരുത്തല്‍
പ്രേമത്തില്‍ ജോര്‍ജിന്റെ പെണ്ണായ മഡോണയെ ആരും മറക്കില്ല. കുസൃതിച്ചിരിയുമായി വന്ന മഡോണയുടെ ഭാവി നമ്മള് പണ്ടേ പ്രവചിച്ചതാണ്. ഇപ്പോള്‍ ദിലീപും.
കിംഗ് ലയറില്‍ ഒപ്പം അഭിനയിച്ചതോടെ ദീലിപിനും കാര്യം മനസിലായി. മഡോണ വലിയൊരു നടിയാകും എന്നാണ് ദിലീപ് പറയുന്നത്. അവര്‍ മികച്ച ഗായികയുമാണ്. മഡോണ അങ്ങേയറ്റം കഠിനാധ്വാനം ചെയ്യും. അതുകൊണ്ട് തന്നെ അവര്‍ വലിയൊരു നടിയാകും. അവര്‍ക്ക് അതിനുള്ള കഴിവുണ്ടന്നും ദിലീപ് ഒരു അഭിമുഖത്തില്‍ പറഞ്ഞു.
പ്രേമത്തിന്റെ വിജയത്തിന് ശേഷം മഡോണ തമിഴില്‍ അഭിനയിച്ച കാതലും കടന്ത് പോകും എന്ന ചിത്രം വന്‍ വിജയമായിരുന്നു. മലയാളത്തില്‍ കിംഗ് ലയര്‍ വിജയിച്ച സന്തോഷത്തിലാണ് നടി. ഇതില്‍ ഒരു നുണയനെ പ്രണയിക്കുന്ന അഞ്ജലി എന്ന കഥാപാത്രത്തേയാണ് മഡോണ അവതരിപ്പിച്ചത്. പ്രേമത്തിന്റെ തെലുങ്ക് റിമേയ്ക്കിലാണ് മഡോണ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. തെലുങ്കിലും സെലിനായാണ് മഡോണ എത്തുന്ന്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha