Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...


മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!


ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും..സർക്കാരിന് വേണ്ടി കയ്യടിച്ച് ജനം.. നിരന്തരമായി ഉയർന്നുവന്നിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്..


വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):


യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍.. 30,000 ഡോളര്‍ ലഭിക്കും.. ധൈര്യം കാണിക്കുന്നത് ഇറാന്‍ സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും..

30 വര്‍ഷത്തെ നിയമപോരാട്ടം: നടി സുകന്യ നല്‍കിയ മാനനഷ്ട കേസില്‍ അനുകൂല വിധി

08 JUNE 2026 04:55 PM IST
മലയാളി വാര്‍ത്ത

30 വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ നടി സുകന്യ നല്‍കിയ മാനനഷ്ട കേസില്‍ പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സണ്‍ ടിവി നെറ്റ്‌വര്‍ക്കിനോട് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി. 30 വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത അഭിമുഖവുമായി ബന്ധപ്പെട്ട കേസിലാണ് നിര്‍ദേശം. 1996ല്‍ സണ്‍ ടിവി സംപ്രേഷണം ചെയ്ത വീരപ്പന്റെ അഭിമുഖത്തില്‍ സുകന്യയ്‌ക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയിരുന്നു.

നക്കീരന്‍ ഗോപാല്‍ വീരപ്പനുമായി നടത്തിയ അഭിമുഖത്തിലാണ് നടിയെക്കുറിച്ച് മോശമായ പരാമര്‍ശം നടത്തിയത്. ഒരു രാഷ്ട്രീയ നേതാവിന്റെ ബന്ധുവിനെ സുകന്യയുമായി ബന്ധപ്പെടുത്തിയായിരുന്നു പരാമര്‍ശം. ഇത് എഡിറ്റ് ചെയ്ത് ഒഴിവാക്കാതെയാണ് സണ്‍ ടിവി അഭിമുഖം സംപ്രേഷണം ചെയ്തത്. പിന്നാലെ അഭിമുഖത്തിലെ പരാമര്‍ശം തനിക്ക് മാനഹാനി വരുത്തിയെന്ന് ആരോപിച്ച് നടി സിവില്‍ കോടതിയെ സമീപിച്ചു. 10,00,500 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. സണ്‍ ടിവി, ഗോപാല്‍, വീരപ്പന്‍ എന്നിവരായിരുന്നു എതിര്‍കക്ഷികള്‍.

അഭിമുഖത്തിലെ അഭിപ്രായങ്ങള്‍ വീരപ്പന്റേത് മാത്രമാണെന്നും തങ്ങള്‍ക്ക് അതില്‍ ഉത്തരവാദിത്തമില്ലെന്നും പ്രക്ഷേപണത്തിന് മുമ്പ് വിശദീകരിച്ചിരുന്നതായി സണ്‍ ടിവി കോടതിയില്‍ അവകാശപ്പെട്ടു. പരാമര്‍ശം ശ്രദ്ധയില്‍പ്പെട്ടയുടന്‍ ഖേദം പ്രകടിപ്പിച്ചെന്നും അഭിമുഖം പുനഃസംപ്രേഷണം ചെയ്തിട്ടില്ലെന്നും സണ്‍ ടിവി വാദിച്ചു. സുകന്യയെ അപമാനിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് ഗോപാലും കോടതിയെ അറിയിച്ചു. എന്നാല്‍, ഇരുവരുടെയും വാദങ്ങള്‍ കോടതി തള്ളി.

കരാര്‍ പ്രകാരം സണ്‍ ടിവിക്കായിരുന്നു എഡിറ്റ് ചെയ്യാനുള്ള അവകാശം. സണ്‍ ടിവിക്ക് അപകീര്‍ത്തികരമായ ഉള്ളടക്കത്തെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നും കമ്പനിയുടെ ചെയ്തി ദുരുദ്ദേശപരമാണെന്നും കോടതി നിരീക്ഷിച്ചു. കരാര്‍പ്രകാരം അഭിമുഖം എഡിറ്റ് ചെയ്യാനുള്ള അവകാശം സണ്‍ ടിവിക്ക് ഉണ്ടായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. ഉത്തരവിനെതിരെ സണ്‍ ടിവി ഹൈക്കോടതിയെ സമീപിച്ചു. കീഴ്‌കോടതിയുടെ ഉത്തരവ് ശരിവച്ചാണ് ഹൈക്കോടതി ഇപ്പോള്‍ പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹണിമൂണിനിടെ ആര്‍ത്തവമുണ്ടായതിന്റെ പേരില്‍ ഭര്‍ത്താവ് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി യുവതി  (4 hours ago)

ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത്ത് അറസ്റ്റില്‍  (5 hours ago)

സംഘര്‍ഷത്തില്‍ ഇടപെട്ടാല്‍ സൈനിക നടപടി; ഒമാനെതിരെ ഭീഷണിയുമായി ട്രംപ്  (5 hours ago)

ഇനി മുതല്‍ എല്ലാ ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് കേരളം ; ബില്ലിന് അംഗീകാരം നല്‍കി രാഷ്ട്രപതി ദ്രൗപദി മുര്‍മു  (5 hours ago)

പ്രവാസികൾക്ക് പദവികൾ നഷ്ടമാകും സൗദിയിൽ വമ്പൻ നീക്കം..!24 നഴ്‌സുമാര്‍ ഇഞ്ചിനിച്ചായി മരിച്ചു..അതിന് മുൻപേ ആ നീക്കം  (6 hours ago)

പതിനെട്ടുകാരിയെ വെട്ടി കൊന്ന പ്രതിയെ കൊലപാതകി ആണെന്ന് അറിയാതെ പോലീസ് തൂക്കി കസ്റ്റഡിയിൽ മോങ്ങലും നിലവിളിയും  (6 hours ago)

തിരുവനന്തപുരത്ത് VVR നേരിട്ടിറങ്ങി...! മേയറെ കണ്ട് ബംഗാളികൾ ഓടി ..! ബുൾഡോസർ ഇറക്കി തൂക്കി  (6 hours ago)

വീട്ടില്‍ 65കാരന്റെ കൈയും കാലും കെട്ടിയിട്ട് മൃതദേഹം കണ്ട് ഞെട്ടി കൊച്ചുമകൾ 6 പവൻ കാണാനില്ല..കള്ളൻ തൂക്കി  (6 hours ago)

തിരുവനന്തപുരം ഐരാണിമുട്ടത്ത് മെഡിക്കല്‍ കോളജിലെ കുടിവെള്ള ടാങ്കില്‍ ചത്ത നായ ചൂഞ്ഞളിഞ്ഞ് കുടിവെള്ളം...!  (6 hours ago)

60 ദിവസത്തെ കാലാവധി ഇന്ന് തീരുന്നു US പടയാളികളുടെ തലയെടുക്കാൻ ഇറാനിയൻ വനിതകളെ ഇറക്കി IRGC ഇറാനെ മുച്ചൂടും മുടിക്കുമെന്ന് US !! ഗ്രാൻഡ് മൊസാലയിൽ പെണ്ണുങ്ങളിറങ്ങി  (6 hours ago)

അവകാശികളില്ലാത്ത 791 വാഹനങ്ങള്‍ ലേലം ചെയ്യുന്നു  (6 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യാത്തതില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി  (7 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ പേരും ഒ പി സമയവും പ്രദര്‍ശിപ്പിക്കണമെന്ന് മന്ത്രി  (8 hours ago)

ഗായകന്‍ അഫ്‌സലിന്റെ മകള്‍ വിവാഹിതയായി  (9 hours ago)

6220 കോടി രൂപയുടെ കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി വിജയ്  (9 hours ago)

Malayali Vartha Recommends