കല്‍പ്പനയ്ക്ക് ഡബ്ബ് ചെയ്യാനെത്തിയ ഉര്‍വശി കരഞ്ഞ് മടങ്ങി

കല്‍പ്പന അവസാനം അഭിനയിച്ച തോഴ തമിഴിലും തെലുങ്കിലും തകര്‍ത്ത് ഓടുകയാണ്. ചിത്രത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കും മുമ്പ് കല്‍പന മരിച്ചിരുന്നു. അതിനാല്‍ കല്‍പനയ്ക്ക് ഡബ്ബ് ചെയ്യാന്‍ അറിയറ പ്രവര്‍ത്തകര്‍ ഉര്‍വശിയെ വിളിച്ചു. താരം ഹൈദരാബാദിലേക്ക് പറന്നു. പക്ഷെ, ഡബ്ബ് ചെയ്യാന്‍ കഴിഞ്ഞില്ല. മനസില്‍ വല്ലാത്ത വിങ്ങലായിരുന്നു. ആ സമയത്ത് തന്റെ ശബ്ദവും ശരിയായിരുന്നില്ലെന്ന് ഉര്‍വശി പറഞ്ഞു. മിനി ചേച്ചി (കല്‍പന)യുടെ ശബ്ദം തന്റേതുമായി മാച്ച് ചെയ്യുന്നുണ്ടെന്ന് പറഞ്ഞാണ് സംവിധായകന്‍ വിളിപ്പിച്ചത്.
പക്ഷെ, ഹൈദരാബാദിലെ സ്റ്റുഡിയോയിലെത്തിയ താരം മറ്റാരെക്കൊണ്ടെങ്കിലും ഡബ്ബ് ചെയ്യിക്കാന്‍ പറഞ്ഞ ശേഷം മടങ്ങി. കല്‍പനയുടെ മകള്‍ ശ്രീമയിയും കലാരഞ്ജിനിയും അമ്മയും ഇപ്പോള്‍ ചെന്നൈയിലാണ്. ശ്രീമയിക്ക് വെക്കേഷനായതിനാല്‍ ഒരു ചെയ്ഞ്ചിന് വേണ്ടി ഉര്‍വശി അവരെ വിളിപ്പിച്ചതാണ്. ഉന്നോട് കാ എന്ന ചിത്രത്തിന്റെ ഓഡിയോ റിലീസിന് ശ്രീമയിയെ കൂട്ടിയാണ് ഉര്‍വശി പോയത്. പ്രഭു ഉള്‍പ്പെടെ ഉള്ളവര്‍ക്ക് ശ്രീമയിയെ ഇഷ്ടമായി.
ജയറാമിന്റെ മകന്‍ കാളിദാസ് നായകനായി അഭിനയിക്കുന്ന ചിത്രത്തിലും ഉര്‍വശി അഭിനയിക്കുന്നുണ്ട്. ശിവാജി ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തില്‍ കമലാഹാസന്‍ ചെറിയ വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. പ്രഭുവിന്റെ ഹീറോയായി അഭിനയിക്കുന്ന മറ്റൊരു ചിത്രം കൂടിയുണ്ട്. മലയാളത്തില്‍ പുതിയ ചിത്രങ്ങളൊന്നും കമ്മിറ്റ് ചെയ്തിട്ടില്ല. താരം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























