ദേശിയ പുരസ്‌ക്കാരത്തെ ചൊല്ലിയുള്ള ഉടക്ക് അവസാനിക്കുന്നില്ല

ദേശിയ പുരസ്‌ക്കാരത്തെ ചൊല്ലി എം ജയചന്ദ്രനും ഇളയരാജയും തമ്മിലുള്ള തര്‍ക്കം തുടരുന്നു. എം ജയചന്ദ്രനു സംഗിത സംവിധാനത്തിനുള്ള പുരസ്‌കാരമാണു ലഭിച്ചത്. പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരമാണ് ഇളരാജയ്ക്കു ലഭിച്ചത്. ഇതില്‍ കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചു കൊണ്ട് ഇളയരാജ ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ് കാസ്റ്റിങ്ങ് വിഭാഗത്തിനു രണ്ടു കത്തുകള്‍ അയച്ചു. മാത്രമല്ല പുരസ്‌ക്കാര വേദിയില്‍ നിന്നു വിട്ടു നില്‍ക്കുകയും ചെയ്തു.
തന്നെ വെറും പശ്ചാത്തല സംഗീതഞ്ജന്‍ മാത്രമായി ഒതുക്കിയതിലുള്ള പ്രതിഷേധമാണ് ഇളയരാജയുടെതെന്നു ചില വൃത്തങ്ങള്‍ പറയുന്നു. സംവിധാനം, എഡിറ്റിങ്ങ്, ക്യാമറ, എന്നതു പോലെ തന്നെ ഒന്നാണു സംഗീതമെന്നും അതിനെ രണ്ടായി വേര്‍തിരിക്കേണ്ട ആവശ്യം ഇല്ലെന്നും ഇളയരാജ പറയുന്നു. തറൈപ്പട്ടൈ എന്ന ചിത്രത്തിനു പശ്ചാത്തല സംഗീതം ഒരുക്കിയതിനാണ് ഇളയരാജയ്ക്കു പുരസ്‌കാരം ലഭിച്ചത്. എന്നു നിന്റെ മൊയ്ദീന്‍ എന്ന ചിത്രത്തിലെ സംഗീത സംവിധാനത്തിനായിരുന്നു എം ജയചന്ദ്രനും പുരസ്‌കാരം ലഭിച്ചത്.
ഇളയരാജയുടെ പ്രസ്താവനയോടു കടുത്ത വിയോജിപ്പാണ് എം ജയചന്ദ്രന്‍ പ്രകടിപ്പിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതവും ഗാനത്തിനു വേണ്ടിയുള്ള സംഗീതവും രണ്ടാണെന്നും അതിനു രണ്ടു രീതിയിലുള്ള പുരസ്‌കാരം നല്‍കുന്നതില്‍ തെറ്റില്ലന്നും ജയചന്ദ്രന്‍ പറയുന്നു. ഗ്രാമി, ഓസ്‌കാര്‍ അവാര്‍ഡുകളില്‍ പോലും ഇവ രണ്ടായി പരിഗണിച്ചാണു നല്‍കുന്നതെന്നും ജയചന്ദ്രന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























