തന്റെ കുടുംബം രാഷ്ട്രീയം കളിച്ച് ക്ഷീണിച്ച് പോയെന്ന് ജിത്തു ജോസഫ്

രാഷ്ട്രീയം കളിച്ച് ക്ഷീണിച്ച് പോയ കുടുംബമാണ് തന്റേതെന്ന് ജിത്തു ജോസഫ്. തന്റെ അച്ഛന്‍ കൈപുണ്യമുള്ള കൃഷിക്കാരനായിരുന്നെന്നും സംവിധായകന്‍ പറഞ്ഞു. അച്ഛന്‍ വേനല്‍ കാലത്ത് വളമിട്ടാല്‍ മഴ പെയ്യുമെന്ന് എല്ലാവരും പറയുമായിരുന്നു. അച്ഛന്‍ ഒറ്റ മകനായിരുന്നു. ഇഷ്ടം പോലെ സ്ഥലം ഉണ്ടായിരുന്നു. അങ്ങനെയാണ് കൃഷിക്കാരനായത്. അതിനിടെ ആരോ പിടിച്ച് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നിര്‍ത്തി. അവിടെ നിന്ന് കേറി കേറി എം.എല്‍.എ ആയി.
വീട്ടില്‍ രണ്ട് കാറുണ്ടെങ്കിലും പിതാവ് ബസിനേ പോകൂ. അതാണ് ശീലം. രാഷ്ട്രീയത്തിലിറങ്ങാന്‍ ജിത്തുവിനും സമ്മര്‍ദ്ദമുണ്ടായിരുന്നു. എന്നാല്‍ അച്ഛന് അതിന് താല്‍പര്യമില്ലായിരുന്നു. രാഷ്ട്രീയത്തിലെ ചില രീതികളോടുള്ള അരിശമായിരുന്നു കാരണം. അന്നൊക്കെ അച്ഛനോടൊപ്പം വീട്ടിലിരുന്ന് വര്‍ത്തമാനം പറഞ്ഞ് രസിക്കുന്നവര്‍ പത്ത് ദിവസം കഴിയുമ്പോള്‍ കണ്ടാല്‍ മിണ്ടില്ല. കാരണം എന്തെന്ന് അച്ഛനോട് ജിത്തു ചോദിക്കും. അത് അയാള് പറഞ്ഞകാര്യം നടക്കില്ല. അതുകൊണ്ടാണെന്ന് പറയും. ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജിത്തുവിനോട് മല്‍സരിക്കാന്‍ പറഞ്ഞു. താന്‍ ഓടി രക്ഷപെട്ടെന്നാണ് സംവിധായകന്‍ അതേക്കുറിച്ച് പറഞ്ഞത്.
സിനിമയും രാഷ്ട്രീയവും ഏതൊരാളെയും ഒറ്റരാത്രി കൊണ്ട് മാറ്റി മറിക്കും. രണ്ടെടുത്തും വിജയം ഉണ്ടെങ്കില്‍ എല്ലാവരും കൂടെ കാണും. ഇല്ലെങ്കില്‍ ആരും കാണില്ല. സിനിമയിലെ സൗഹൃദങ്ങള്‍ക്ക് തീരെ ആയുസില്ലെന്നും ജിത്തു പറഞ്ഞു. അതുകൊണ്ട് സിനിമയില്‍ സൗഹൃദങ്ങള്‍ തീരെ കുറവ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























