ശ്രുതിഹാസന്‍ മുംബയില്‍ വീടും കാറും വാങ്ങി

മുംബയ് ജീവിതം അടിച്ച് പൊളിക്കുകയാണെന്ന് നടി ശ്രുതി ഹാസന്‍. സ്വന്തമായി വീടും കാറും വാങ്ങിച്ചു. പക്ഷെ, ചെന്നൈ ഭക്ഷണമാണ് താരത്തിനിഷ്ടം. അത് മുംബയില്‍ ലഭിക്കില്ല. നല്ല നാടന്‍ സാമ്പാര്‍ കിട്ടാനേയില്ല. നാടന്‍ ഭക്ഷണം കഴിക്കണമെന്ന് തോന്നുമ്പോള്‍ അടുത്തുള്ള അപ്പച്ചിയുടെ വീട്ടില്‍ പോകും.ഡയറ്റ് കണ്‍ട്രോള്‍ ചെയ്യുന്നത് കൊണ്ട് എല്ലാം വളരെ സൂക്ഷിച്ചേ കഴിക്കാറുള്ളൂ. ഹിന്ദിയില്‍ നായികമാര്‍ സ്ലിം ആയിരിക്കണമെന്ന് നിര്‍ബന്ധമാ. ഐസ്‌ക്രീം ഒരുപാട് ഇഷ്ടമാണ്, പക്ഷെ, ശബ്ദത്തിന് തകരാറുണ്ടാകുമെന്ന് കരുതി കഴിക്കാറില്ല.
പാചകം ഇഷ്ടമാണ്. പെയിന്റിംഗാണ് മറ്റൊരു പരിപാടി. വായന ഇഷ്ടമാണ്. ജീവചരിത്രം, ഫാന്റസി ഒക്കെ വായിക്കും. ഹോളിവുഡ് സിനിമകളും ഇഷ്ടമാണ്. വിദേശത്ത് സംഗീതം പഠിച്ചിട്ട് കുറേ സ്വപ്‌നങ്ങളുമായാണ് താരം ചെന്നൈയിലെത്തിയത്. പക്ഷെ, അഭിനയത്തില്‍ എത്തപ്പെട്ടതോടെ അതെല്ലാം മാറി. എങ്കിലും ഇടയ്ക്കിടെ സിനിമകളില്‍ പാടുന്നുണ്ട്. സംഗീതം ചെയ്യണം, പാടണം ആ രംഗത്ത് സെറ്റിലാവണം എന്നാണ് കരുതിയിരുന്നത്. പക്ഷെ, അഭിനയം അപ്രതീക്ഷിതമായി സംഭവിച്ചു. അടുത്തിടെ ശ്രീമന്തുഡു കണ്ടിട്ട് നന്നായി അഭിനയിച്ചിട്ടുണ്ടെന്ന് കമലാഹാസന്‍ പറഞ്ഞു. തന്റെ സിനിമകള്‍ കാണണമെന്ന് ശ്രുതി ഇതുവരെ കമലാഹാസനോട് ആവശ്യപ്പെട്ടിട്ടില്ല.
ഷോട്ട് ഫിലിം ചെയ്യുന്നവര്‍ക്കായി ഒരു പ്രൊഡക്ഷന്‍ കമ്പനി തുടങ്ങാനാണ് താരത്തിന്റെ അടുത്ത നീക്കം. സമയം കിട്ടിയാല്‍ ഒരു മ്യൂസിക് ആല്‍ബം ചെയ്യണം. താന്‍ അച്ഛനെ പോലെയല്ല, വലിയ ഇശ്വരവിശ്വാസിയാണെന്ന് ശ്രുതി പറഞ്ഞു. മുരുകനാണ് ഇഷ്ടദൈവം. അച്ഛന്‍ നിരീശ്വരവാദിയായത് അദ്ദേഹത്തിന്റെ സ്വകാര്യതയാണ്. തന്റെ സ്വകാര്യതയില്‍ ഇടപെടാന്‍ അച്ഛനെ അനുവദിക്കില്ലെന്നും താരം പരഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























