നന്ദിയാരോട് ചൊല്ലേണ്ടു.... ചാനലുകാര്‍ അന്ന് സൂം ചെയ്ത് കാണിച്ച മലയാളത്തിന്റെ മഹാനടനെ രക്ഷപ്പെടുത്തിയത് തന്ത്ര പൂര്‍വം

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ സരിത ഉയര്‍ത്തിക്കാട്ടിയ യഥാര്‍ത്ഥ കത്തില്‍ നിന്നും ചാനലുകാര്‍ സൂം ചെയ്ത് വായിച്ച പല പേരുകളും മുക്കിയത് തന്ത്രപരമായ ഇടപെടലുകളിലൂടെയെന്ന് ആക്ഷേപം. സരിത ഒരിക്കല്‍ കൂടി ചില മന്ത്രിമാര്‍ക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച പശ്ചാത്തലത്തിലാണ് മലയാളത്തിന്റെ മഹാ നടന്റെ പേരും ഇപ്പോള്‍ ഉയര്‍ന്ന് വന്നത്.
സിനിമാക്കാരെല്ലാവരും ഒന്നിച്ച് വോട്ട് തേടിപ്പോയപ്പോഴാണ് ഈ മഹാ നടനെതിരേയും പഴയ ആരോപണം പൊടിതട്ടിയെടുത്തത്.
മലയാളത്തിന്റെ മഹാനടന്‍ തന്നെ ഉപയോഗിച്ചിട്ടുണ്ടെന്ന് കത്തില്‍ എഴുതിയിരുന്നത് അന്ന് എല്ലാവരും കണ്ടു. എല്ലാവരും എന്നെ ചതിച്ചു. എന്റെ ദേഹം മോഹിച്ചു. യൂസ് ചെയ്തു അവരുടെ ലാഭങ്ങള്‍ക്കായി മാത്രം ഉപയോഗിച്ചു സ്‌നേഹിച്ചു.പിന്നെ മലയാളത്തിന്റെ മഹാനടന്‍ എല്ലാവരും എന്നെ യൂസ് ചെയ്തു. എന്നാണ് സരിതയുടെ കത്തില്‍ ഉള്ളത്.
അന്ന് പ്രചരിച്ച വ്യാജ കത്തിനെതിരായാണ് ഒറിജിനല്‍ കത്ത് സരിത കാണിച്ചത്. പക്ഷെ രാഷ്ട്രീയ പ്രത്യാഘാതം ഭയന്ന് താന്‍ കത്തു പുറത്തുവിടുന്നില്ലെന്നും സരിത പറഞ്ഞു. കത്തിന്റെ യാഥാര്‍ഥ്യം തെളിയിക്കേണ്ട ബാധ്യത തനിക്കില്ലെന്നും സരിത അന്ന് പറഞ്ഞു. താന്‍ എഴുതിയ കത്ത് ഉയര്‍ത്തിക്കാണിച്ചാണ് സരിത വാര്‍ത്താസമ്മേളനത്തില്‍ എത്തിയത്. പക്ഷേ, കത്ത് മാദ്ധ്യമങ്ങള്‍ക്കു കൈമാറാന്‍ സരിത തയ്യാറായില്ല. എന്നാല്‍, സരിത ഉയര്‍ത്തിക്കാണിച്ച കത്തിന്റെ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്തു പിന്നീട് സംപ്രേഷണം ചെയ്യുകയായിരുന്നു.
30 പേജുള്ള കത്താണ് താന്‍ എഴുതിയത്. ഇപ്പോള്‍ പ്രചരിക്കുന്ന കത്തിന് സത്യവുമായി ബന്ധമില്ല. ചാനല്‍ റേറ്റിങ് കൂട്ടാനായി നടത്തുന്ന നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്. തന്റെ കൈയക്ഷരം കോപ്പിയടിച്ചാണ് വ്യാജ കത്ത് എഴുതിയിരിക്കുന്നത്. തന്റെ പേരു ചൂഷണം ചെയ്യുകയാണെന്നും സരിത പറഞ്ഞു.
താന്‍ ജയിലില്‍ വച്ച് എഴുതിയ കത്തിന് 30 പേജുണ്ട്. അത് കൈമാറിയത് മുന്‍ മന്ത്രിയുടെ പി.എയ്ക്കാണ്. അദ്ദേഹവുമായി സൗഹൃദമുള്ളതിനാലാണ് കത്ത് അദ്ദേഹത്തിന് കൈമാറിയതെന്നും സരിത അന്നത്തെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























