Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ


​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...

താര ദമ്പതികളാണെങ്കിലും ജാഡ ദമ്പതികളല്ല... പൊരുത്തക്കേടലുകളുടെ താര കുടുംബ വാര്‍ത്തകള്‍ക്കിടയിലും വേറിട്ട് പാര്‍വതി

17 MAY 2016 01:13 AM IST
മലയാളി വാര്‍ത്ത.

പൊരുത്തക്കേടലുകളുടെ കഥയാണ് പല താരദമ്പതികള്‍ക്കും പറയാനുള്ളത്. എന്നാല്‍ അതില്‍ നിന്നെല്ലാം വിപരീതമായി കുടുംബവുമൊത്ത് സന്തോഷിക്കുകയാണ് ജയറാം പാര്‍വതി കുടുംബം. അശ്വതി നക്ഷത്രക്കാരിയായ അശ്വതി സിനിമയ്ക്കായി പാര്‍വ്വതിയായി. പിന്നീട് ജയറാമിന്റെ പ്രിയപ്പെട്ട അശ്വതിയായി, കാളിദാസന്റേയും മാളവികയുടേയും അമ്മയായി. 23 വര്‍ഷം പിന്നിട്ട കുടുംബ ജീവിതം. തന്റെ അനുഭവങ്ങള്‍ ഒരു പ്രമുഖ വാരികയോട് പങ്കുവയ്ക്കുകയാണ് പാര്‍വതി.
ജയറാം എപ്പോഴും പറയാറുണ്ട് ഞാന്‍ നല്ലൊരു അമ്മയാണെന്ന്. മക്കളുടെ കാര്യത്തില്‍ ജയറാമിന് വിട്ടുവീഴ്ചയില്ല. മക്കളുടെ വളര്‍ച്ചയില്‍ മറ്റാരേക്കാള്‍ കൂടുതലായി അമ്മമാര്‍ കൂടെയുണ്ടാവണം.
അതുകൊണ്ടുതന്നെ അവര്‍ ഇത്ര വലുതാകുന്നതുവരെ എല്ലാ കാര്യങ്ങള്‍ക്കും ഒപ്പം നില്‍ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷവും അഭിമാനവും ഉണ്ട്. മക്കളോടൊപ്പം നില്‍ക്കണമെന്നത് എന്റെ നിര്‍ബന്ധമായിരുന്നു.
അതുകൊണ്ട് ഇപ്പോഴാണ് ഞാന്‍ ന്യത്തരംഗത്തേക്കുതന്നെ വീണ്ടും തിരിയുന്നതിനെക്കുറിച്ച് ചിന്തിച്ചത്. അതും വീട്ടിലെ കാര്യങ്ങള്‍ക്ക് ഒരു മുടക്കവും വരുത്താതെ.
ഈ സെപ്റ്റംബര്‍ ഏഴിനു ജയറാമുമായിട്ടുള്ള ബന്ധത്തിന് 24 വര്‍ഷം. ഇതിനിടെ വിഷമങ്ങളും പ്രയാസങ്ങളും സന്തോഷവും ഒക്കെ ഉണ്ടായിട്ടുണ്ട്. അതില്ലെങ്കില്‍ സാധാരണ മനുഷ്യര്‍ ആയിരിക്കില്ല.
പക്ഷേ സന്തോഷങ്ങളാണ് കൂടുതല്‍. പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും എല്ലാം ഷെയര്‍ ചെയ്യുക. അപ്പോള്‍ സംശയങ്ങള്‍ക്ക് ജീവിതത്തില്‍ സ്ഥാനമില്ല.
പ്രണയിച്ചു വിവാഹം കഴിച്ചവര്‍ എന്നതുകൊണ്ടുതന്നെ ഞങ്ങള്‍ക്ക് ആദ്യകാലം മുതലേ നന്നായറിയാമായിരുന്നു. ജയറാം എപ്പോഴും കെയറിംഗാണ്. ജോലിത്തിരക്കില്‍ കുടുംബത്തെ മറക്കുന്ന ആളല്ല.
വീട്ടുകാര്യങ്ങളില്‍ ജയറാമിന്റെ റോള്‍?
ജയറാം മിക്കപ്പോഴും വീട്ടില്‍ ഉണ്ടാവാറില്ല. ഷൂട്ടിംഗുമായി വെളിയിലായിരിക്കും. ഒരു വീട്ടില്‍ എന്തെല്ലാം കാര്യങ്ങള്‍ ഉണ്ട്. അതെല്ലാം ഞാന്‍ തനിയെയാണ് മാനേജ് ചെയ്യുന്നത്.
വിവാഹം കഴിഞ്ഞ് വന്നപ്പോഴും അക്കാര്യമോര്‍ത്ത് എനിക്ക് പ്രയാസം തോന്നിയിരുന്നില്ല. കാരണം ജയറാമിന്റെ അമ്മയുണ്ടായിരുന്നു കൂടെ. പിന്നീട് ചൈന്നെയിലേക്കു മാറിയപ്പോള്‍ മുതലാണ് എല്ലാ കാര്യങ്ങളും ഞാന്‍ തനിയെ ചെയ്യാന്‍ തുടങ്ങിയത്. ഞാനതൊരു ചലഞ്ചായിട്ടെടുത്തു.
എന്റെ അമ്മ നല്ല സ്മാര്‍ട്ടായിരുന്നു. ആ ഊര്‍ജവും അടുക്കും ചിട്ടയുമൊക്കെ എനിക്കും കിട്ടിയിട്ടുണ്ടെന്നാണ് വിശ്വാസം. ഞാ ന്‍ ഫുള്‍ടൈം ബിസിയാണ്. ധാരാളം കാര്യങ്ങള്‍ നോക്കാനുണ്ടാവും.
വീട്ടിലെ കാര്യങ്ങളും കുട്ടികളുടെ കാര്യങ്ങളും ഒക്കെ. സിനിമയിലായിരുന്നപ്പോള്‍ കൊണ്ടുനടക്കാനും സഹായിക്കാനും ധാരാളം ആളുകളുണ്ടാവും. ജീവിതത്തിലങ്ങനെയല്ലല്ലോ.
സിനിമയിലേക്കുള്ള തിരിച്ച് വരവ് ഉണ്ടാവുമെന്ന് തോന്നുന്നില്ല. കാരണം, സിനിമ എന്നെ അത്രത്തോളം മോഹിപ്പിച്ചിട്ടില്ല. 16 ാം വയസിലാണ് അഭിനയിക്കാന്‍ തുടങ്ങിയത്. അതും അച്ഛന്റേയും അമ്മയുടേയും നിര്‍ബന്ധത്തിനുവഴങ്ങി.
സത്യംപറഞ്ഞാല്‍ അഭിനയം നിര്‍ത്തുന്നതിന് രണ്ട് വര്‍ഷം മുന്‍പാണ് എനിക്കതിനോടു താല്‍പര്യം തോന്നിത്തുടങ്ങിയത്. ചെയ്യുന്ന തൊഴിലിനോട് താല്‍പര്യമില്ലെങ്കില്‍ കാര്യമില്ല.
അതുകൊണ്ട് എനിക്കൊരിക്കലും സിനിമ മിസ് ചെയ്യുന്നില്ല. പിന്നെ അഭിനയിക്കുന്നില്ലന്നേയുള്ളൂ, ഇപ്പോഴും സിനിമാക്കാരുമായുള്ള ബന്ധം അതുപോലെതന്നെയുണ്ട് . ആരെയും വിളിക്കാന്‍ സമയമില്ലെങ്കിലും ചടങ്ങുകളിലും മറ്റും വരുമ്പോള്‍ എല്ലാവരേയും കാണാനും ബന്ധം പുതുക്കാനും ഒക്കെ കഴിയുന്നു.
സത്യം പറഞ്ഞാല്‍ അമ്മയെ പേടിച്ചാണ് ഞാന്‍ നൃത്തം പഠിച്ചതുതന്നെ. എന്നെ നര്‍ത്തകിയാക്കണമെന്നത് അമ്മയുടെ ആഗ്രഹമായിരുന്നു.
ഇപ്പോള്‍ നൃത്തത്തോട് വല്ലാത്ത ഇഷ്ടം തോന്നുന്നു; ഗൗരവത്തോടെ കാണുന്നു. എന്നെ അറിയാവുന്ന പലരും ചോദിക്കും 'ചക്കിയെ പഠിപ്പിക്കാറുണ്ടോ, നൃത്തംപഠിക്കാന്‍ നിര്‍ബന്ധിക്കാറുണ്ടോ?' എന്നൊക്കെ.
അവളോട് ഞാനങ്ങനെയൊന്നും പറയാറില്ല. പക്ഷേ ഇടയ്ക്ക് ചക്കി എന്റെക്ല ാസിലൊക്കെ ഇരിക്കാറുണ്ടായിരുന്നു. കുറച്ചുദിവസം കഴിഞ്ഞ് അവള്‍ തന്നെ മടുത്തു പിന്‍മാറി.
ഒരു പക്ഷേ കുറച്ചുനാള്‍ കഴിയുമ്പോള്‍ അവള്‍ക്കു താല്‍പര്യം തോന്നുമായിരിക്കാം. ഇടയ്ക്ക് പിയാനോ പഠിക്കണമെന്ന് ആഗ്രഹം പറഞ്ഞു. എല്ലാകാര്യങ്ങളും കുട്ടികള്‍ അറിഞ്ഞിരിക്കണം. താല്‍പര്യമുള്ളത് അവര്‍തന്നെ തിരഞ്ഞെടുക്കട്ടെ.
ജയറാമേട്ടന്‍ എപ്പോഴും ഭയങ്കര ഹ്യൂമറസാണ്. സീരിയസായി ഇരിക്കുകയേയില്ല. ചിലപ്പോള്‍ കൊച്ചുകുട്ടികളെപോലാണ്. മൂഡോഫായിരിക്കെ ഞാന്‍ ചെറുതായൊന്നു മോട്ടിവേറ്റ് ചെയ്താലും ജയറാമിന് വളരെ ആശ്വാസമാണ്.
ജയറാമിന്റെ ആനക്കമ്പവും തായമ്പകയോടുള്ള ഇഷ്ടമവുമൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഏറ്റവും രസം ചെറുപ്പംമുതല്‍ കണ്ടുകണ്ട് ഇപ്പോള്‍ കാളിദാസനും ഇതിനോടൊക്കെ കമ്പം കയറിയിട്ടുണ്ട് എന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...  (5 minutes ago)

സ്വകാര്യ ആശുപത്രികളിലെ അമിതചികിത്സാച്ചെലവിന് നിയന്ത്രണമേർപ്പെടുത്താൻ നിയമനിർമ്മാണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ  (52 minutes ago)

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം... ജന്തർമന്ദറിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ റോഡുകളും പൊലീസ് ബാരിക്കേഡുകൾവച്ച് അടച്ചുപൂട്ടി, കേരള ഹൗസ് വഴ  (1 hour ago)

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (1 hour ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 760രൂപയുടെ വർദ്ധനവ്  (2 hours ago)

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...  (2 hours ago)

മേരി കോമിനു ശേഷം ബോക്സിങ്ങിൽ ഇന്ത്യക്ക് വീണ്ടും സ്വർണം....  (2 hours ago)

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം  (2 hours ago)

കണ്ണീർക്കാഴ്ചയായി... ക്ഷേത്രദർശനത്തിന് പോയവരുടെ ടെമ്പോ ട്രക്കുമായി കൂട്ടിയിടിച്ച് ഏഴുപേർക്ക് ദാരുണാന്ത്യം  (3 hours ago)

അടുത്ത വർഷത്തെ ഐസിസി ഏകദിന ലോകകപ്പിനുള്ള ഗ്രൂപ്പുകളും മത്സരക്രമവും പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ  (3 hours ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (3 hours ago)

തകർപ്പൻ ജയവുമായി പോർച്ചുഗൽ... ഡെൻമാർക്കിനെ രണ്ടിനെതിരേ നാല് ഗോളുകൾക്കാണ് പോർച്ചുഗൽ പരാജയപ്പെടുത്തിയത്  (4 hours ago)

സൂര്യ കൃഷ്ണമൂർത്തി എന്ന അമരക്കാരനില്ലാതെ 49-ാമത് സൂര്യ ഫെസ്റ്റിവലിന് തുടക്കം....  (4 hours ago)

സങ്കടമടക്കാനാവാതെ... സ്ട്രോക്ക് വന്നതിനെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ആംബുലൻസ് ഇലക്‌ട്രിക് പോസ്റ്റിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരണത്തിന് കീഴടങ്ങി  (4 hours ago)

Malayali Vartha Recommends