ദിലീപിന്റെ മള്‍ട്ടിപ്ലക്‌സ് സ്ഥലം പരിശോധിക്കണമെന്ന് ഹൈക്കോടതി

നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള മള്‍ട്ടിപ്ലക്‌സ് സ്ഥിതി ചെയ്യുന്ന സ്ഥലം പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. മള്‍ട്ടിപ്ലക്‌സ് സ്ഥിതിചെയ്യുന്ന സ്ഥലം സര്‍ക്കാര്‍ ഭൂമിയിലാണോ എന്ന് പരിശോധിക്കണം. രണ്ടു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ലാന്‍ഡ് റവന്യൂ കമ്മീഷണറോട് ഹൈക്കോടതി ആവശ്യപ്പെട്ടു. ചാലക്കുടിയില്‍ ദിലീപ് പണി കഴിപ്പിച്ച ഡി സിനിമാസ് എന്ന തിയറ്റര്‍ സമുച്ചയം പണിതിരിക്കുന്നത് സര്‍ക്കാര്‍ വക പുറംപോക്ക് ഭൂമിയിലാണെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.
1964ല്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് ഈ ഭൂമി സര്‍ക്കാരിന്റേതാണെന്നും രാജകുടുംബത്തിലെ അംഗങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കും ഇത് ഉപയോഗിക്കാന്‍ അധികാരമില്ലെന്നും ദിലീപിനെതിരെ കോടതിയില്‍ പരാതി കൊടുത്ത അഭിഭാഷകന്‍ കെ സി സന്തോഷ് ആരോപിക്കുന്നു. എന്നാല്‍ ആരോപണം തെറ്റാണെന്ന് ചൂണ്ടിക്കാണിച്ച് നടന്‍ ദിലീപ് തന്നെ ഈ വിഷയത്തില്‍ രംഗത്തെത്തിയിരുന്നു. മാത്രമല്ല ദിലീപിന്റെ കൈവശമുള്ളത് പുറമ്പോക്ക് ഭൂമിയല്ലെന്ന് കലക്ടര്‍ ഉത്തരവിട്ടു. അതിനിടെയാണ് സ്ഥലം പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























