Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ


​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...

അവളുടെ പുഞ്ചിരി മാത്രം മതി... ഈ ലോകത്തുനിന്ന് അവള്‍ യാത്രയായെന്നറിഞ്ഞാല്‍ അതെനിക്ക് താങ്ങാനാവില്ല

23 MAY 2016 03:54 AM IST
മലയാളി വാര്‍ത്ത.

ജീവിതത്തിലൊരിക്കലും മറക്കാനാവാത്ത അനുഭവം പങ്കുവയ്ക്കുകയാണ് രഞ്ജിനി ഹരിദാസ്. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രഞ്ജിനി തന്റെ ഹൃദയം കവര്‍ന്ന ആരാധികയെപ്പറ്റി മനസ് തുറന്നത്.
ഒരുപാട് സദസുകളില്‍ അവതാരകയായിട്ടുണ്ട് ഞാന്‍. മോഡലിംഗിലൂടെയാണ് ഞാന്‍ ഇവിടെയെത്തിയത്. റിയാലിറ്റി ഷോകളിലേക്കെത്തിയപ്പോള്‍ എന്റെ ആരാധകരുടെ എണ്ണവും വര്‍ദ്ധിച്ചു. പ്രതീക്ഷിച്ചതിലധികം സ്‌നേഹവും അതോടൊപ്പം വെറുപ്പും അവരില്‍ നിന്നെനിക്ക് ലഭിച്ചിട്ടുണ്ട്്.
നേരിട്ട് എന്റെ വീട്ടിലെത്തി രഞ്ജിനിയെ കാണണമെന്നാഗ്രഹം പ്രകടിപ്പിച്ചവരുണ്ട്. എന്നാല്‍ അമിതമായ സ്വാതന്ത്ര്യമൊന്നും അവര്‍ക്ക് നല്‍കിയിരുന്നില്ല. കാണാന്‍ മാത്രമുള്ള അനുവാദമേ അവര്‍ക്ക് നല്‍കിയിരുന്നുള്ളൂ.
പ്രശസ്തരായവര്‍ക്ക് സാധാരണ പ്രണയലേഖനങ്ങളാണല്ലോ വരാറുള്ളത്. എന്നാലെനിക്ക് വന്നിട്ടുള്ളതിലധികവും ഫോണ്‍ കോളുകളാണ്.
എന്റെ പിറന്നാള്‍ ദിനത്തില്‍ മുടങ്ങാതെ വിളിക്കുന്ന ഒരുപാട് ആരാധകരുണ്ട്.
കുറച്ച് വര്‍ഷം മുന്‍പ് സാമൂഹിക സന്നദ്ധ സംഘടനയായ 'ആത്മ' യില്‍ നിന്നും മറക്കാനാവാത്ത ഒരനുഭവം എനിക്കുണ്ടായി.
ആത്മ ഓരോ വര്‍ഷവും രോഗബാധിതരായ കുട്ടികളെ തെരഞ്ഞെടുത്ത് അവരുടെ ആഗ്രഹങ്ങള്‍ സാധിച്ചുകൊടുക്കാറുണ്ട്. അന്ന് അവര്‍ തെരഞ്ഞെടുത്ത കുട്ടികളില്‍ രണ്ടരവയസുകാരിയുടെ ആഗ്രഹം രഞ്ജിനി ഹരിദാസിനെ നേരില്‍ കാണണം എന്നായിരുന്നു.
അര്‍ബുദം ബാധിച്ച അവള്‍ക്ക് ചുരുങ്ങിയ മാസങ്ങള്‍ മാത്രമാണ് ഡോക്ടര്‍മ്മാര്‍ ആയുസ് വിധിച്ചിരുന്നത്. ഒരിക്കല്‍ കുടുംബത്തോടൊപ്പം അവളെന്നെ കാണാന്‍ വീട്ടിലെത്തി.
അവള്‍ സദാ സന്തോഷവതിയായിരുന്നു. അവളില്‍ ഒരു രോഗാവസ്ഥയും പ്രകടമായിരുന്നില്ല. ഞങ്ങളൊരുമി ച്ച് ഭക്ഷണം കഴിച്ചു.
അവളുടെ കളിപ്പാവകളെക്കുറിച്ചും കുഞ്ഞു കൂട്ടുകാരെക്കുറിച്ചും ഞാനവതരിപ്പിച്ച പരിപാടികളില്‍ എന്റെ ഭാവപ്രകടനങ്ങളെക്കുറിച്ചും അവള്‍ വാചാലയായി.
പലപ്പോഴും എന്റെ കണ്ണുനിറഞ്ഞു തുളുമ്പുമായിരുന്നു. എങ്കിലും എല്ലാം ഉള്ളിലൊതുക്കി ഞാനവളെ തലോടി. ഒരുദിവസം മുഴുവന്‍ അവളെനിക്കൊപ്പമുണ്ടായിരുന്നു.
കളിച്ചും ചിരിച്ചും ഒരുദിവസം അവള്‍ക്കൊപ്പം കടന്നുപോയത് ഞാനറിഞ്ഞതേയില്ല. എന്നോട് സ്‌നേഹവും കരുതലും ആവോളം പ്രകടിപ്പിച്ച ആ കുഞ്ഞുമാലാഖയെ എനിക്കൊരിക്കലും മറക്കാന്‍ കഴിയില്ല.
കുഞ്ഞുങ്ങള്‍ നിഷ്‌ക്കളങ്കരാണ്. അറിവാകുമ്പോഴാണ് അവരിലെ നിഷ്‌ക്കളങ്കത നഷ്ടപ്പെടുന്നത്. നാടിനെക്കുറിച്ചും തന്റെ കുഞ്ഞുസ്വപ്‌നങ്ങളെക്കുറിച്ചും പ്രായത്തില്‍ക്കവിഞ്ഞ പക്വതയോടെയാണവളെന്നോട്് സംസാരിച്ചത്.
മരണം വരെ ഞാനവളെ മറക്കില്ല. എന്റെ ഹൃദയത്തെ ഇത്രമാത്രം സ്പര്‍ശിച്ചൊരനുഭവം പിന്നീടെനിക്കുണ്ടായിട്ടില്ല.
ആ സംഭവത്തിനുശേഷം പിന്നീടൊരിക്കലും ഞാന്‍ അവളെക്കുറിച്ച് അന്വേഷിച്ചിട്ടില്ല. ഈ ലോകത്തുനിന്ന് അവള്‍ യാത്രയായെന്നറിഞ്ഞാല്‍ അതെനിക്ക് താങ്ങാനാവില്ല.
അവളുടെ നിഷ്‌ക്കളങ്കമായ പുഞ്ചിരി മാത്രം മതിയെനിക്ക്. അതിനെ ഒരു മരണത്തിനും കീഴ്‌പ്പെടുത്താനാവില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...  (56 minutes ago)

സ്വകാര്യ ആശുപത്രികളിലെ അമിതചികിത്സാച്ചെലവിന് നിയന്ത്രണമേർപ്പെടുത്താൻ നിയമനിർമ്മാണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ  (1 hour ago)

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം... ജന്തർമന്ദറിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ റോഡുകളും പൊലീസ് ബാരിക്കേഡുകൾവച്ച് അടച്ചുപൂട്ടി, കേരള ഹൗസ് വഴ  (1 hour ago)

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (2 hours ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 760രൂപയുടെ വർദ്ധനവ്  (2 hours ago)

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...  (3 hours ago)

മേരി കോമിനു ശേഷം ബോക്സിങ്ങിൽ ഇന്ത്യക്ക് വീണ്ടും സ്വർണം....  (3 hours ago)

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം  (3 hours ago)

കണ്ണീർക്കാഴ്ചയായി... ക്ഷേത്രദർശനത്തിന് പോയവരുടെ ടെമ്പോ ട്രക്കുമായി കൂട്ടിയിടിച്ച് ഏഴുപേർക്ക് ദാരുണാന്ത്യം  (4 hours ago)

അടുത്ത വർഷത്തെ ഐസിസി ഏകദിന ലോകകപ്പിനുള്ള ഗ്രൂപ്പുകളും മത്സരക്രമവും പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ  (4 hours ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (4 hours ago)

തകർപ്പൻ ജയവുമായി പോർച്ചുഗൽ... ഡെൻമാർക്കിനെ രണ്ടിനെതിരേ നാല് ഗോളുകൾക്കാണ് പോർച്ചുഗൽ പരാജയപ്പെടുത്തിയത്  (4 hours ago)

സൂര്യ കൃഷ്ണമൂർത്തി എന്ന അമരക്കാരനില്ലാതെ 49-ാമത് സൂര്യ ഫെസ്റ്റിവലിന് തുടക്കം....  (5 hours ago)

സങ്കടമടക്കാനാവാതെ... സ്ട്രോക്ക് വന്നതിനെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ആംബുലൻസ് ഇലക്‌ട്രിക് പോസ്റ്റിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരണത്തിന് കീഴടങ്ങി  (5 hours ago)

Malayali Vartha Recommends