Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ


​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...

മലയാളി മുതല്‍ ശ്രീലങ്കന്‍ വരെ... മകളേയും മരുമകനേയും ബിസിനസില്‍ കൂട്ടി; ഗീതയില്‍ നിന്നും ലഭിച്ചത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

28 MAY 2016 11:20 PM IST
മലയാളി വാര്‍ത്ത.

കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയ പെണ്‍വാണിഭ സംഘത്തില്‍ നിന്നും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്. മലയാളി മുതല്‍ കൊല്‍ക്കത്ത ശ്രീലങ്കന്‍ പെണ്‍കുട്ടികളെ വരെ ലഭ്യമാക്കിയിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. കസ്റ്റഡിയിലായ ശ്രീകാര്യം സ്വദേശിനി ഗീതയില്‍ നിന്നാണു നിര്‍ണായക വിവരങ്ങള്‍ പൊലീസിനു ലഭിച്ചത്.
രാഷ്ട്രീയക്കാരുമായും ചില പൊലീസ് ഓഫീസര്‍മാരുമായും അടുത്ത ബന്ധമാണ് ഇവര്‍ക്കുള്ളതെന്നും പൊലീസ് പറയുന്നു.
പതിനഞ്ച് വര്‍ഷം മുമ്പ് ഭര്‍ത്താവ് മരണപ്പെട്ട ഗീത തുന്നല്‍ ജോലികള്‍ ചെയ്തും ബ്യൂട്ടി പാര്‍ലറുകളില്‍ സഹായിയായി പോയുമാണ് കുടുംബം പുലര്‍ത്തിയത്. നഗരത്തിന്റെ വിവിധ സ്ഥലങ്ങളിലായി കുടുംബ സ്വത്തായി ലഭിച്ച സ്ഥലത്ത് മൂന്ന് ചെറിയ വീടുകളുണ്ടായിരുന്ന അത് വാടകയ്ക്കും നല്‍കിയിരുന്നു.
അഞ്ചുവര്‍ഷം മുമ്പ് ഫോണില്‍ മിസ്ഡ് കോള്‍ വഴി പരിചയപ്പെട്ട ജയനെന്നയാള്‍ മുഖാന്തിരമാണ് താന്‍ പെണ്‍വാണിഭ സംഘവുമായി അടുത്തതെന്നാണ് ഗീത നല്‍കിയിട്ടുള്ള മൊഴി. കൊല്‍ക്കത്തയുള്‍പ്പെടെ ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ നിന്ന് പെണ്‍കുട്ടികളെ കാശുകൊടുത്തു വാങ്ങി ഇവിടെയെത്തിച്ചാണു വാണിഭത്തിനായി ഉപയോഗിച്ചിരുന്നത്.
ഗീതയുമായി അടുപ്പമുണ്ടായിരുന്ന ജയന്‍ പകല്‍ സമയങ്ങളില്‍ ഇവരുടെ വീടുകളില്‍ സ്ത്രീകളുമായി സന്ധിക്കാറുണ്ടായിരുന്നു. ഇതിന് ഗീതയ്ക്ക് അഞ്ഞൂറുമുതല്‍ ആയിരം രൂപവരെ പ്രതിഫലമായും നല്‍കി. ഈ നിലയ്ക്ക് പണം ലഭിച്ചുതുടങ്ങിയതോടെ ഗീത സ്വന്തം നിലയ്ക്ക് ബിസിനസിലേക്ക് ഇറങ്ങുകയായിരുന്നു. ബ്യൂട്ടിപാര്‍ലറുകളില്‍നിന്നും മറ്റും പെണ്‍കുട്ടികളെ തരപ്പെടുത്തി ആവശ്യക്കാര്‍ക്ക് നല്‍കി പണം സമ്പാദിക്കാന്‍ തുടങ്ങിയ ഇവര്‍ പിന്നീട് ഓണ്‍ലൈന്‍ രംഗത്തേക്ക് ചുവടുമാറ്റി.
വിവാഹം ചെയ്ത് അയച്ച തന്റെ മകളെയും മരുമകനെയും ഗീത ഈ ബിസിനസില്‍ പങ്കാളിയാക്കിയ ഗീതയ്ക്ക് കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ വന്‍തോതില്‍ സമ്പാദ്യമുണ്ടായതായി അന്വേഷണസംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. താനും മകളും ആരുടെയും മുന്നില്‍ ഇരകളായി പ്രത്യക്ഷപ്പെട്ടിട്ടില്ലെന്നും ഇടനിലക്കാര്‍ മാത്രമായിരുന്നുവെന്നുമാണ് ഇവര്‍ പൊലീസിനോട് സമ്മതിച്ചിട്ടുള്ളത്. ആവശ്യക്കാരായി വിളിക്കുന്നവരുടെ ഫോണ്‍കോളുകള്‍ പലതും ഗീതയുടെ മകളും മരുമകനും അറ്റന്റ് ചെയ്തിട്ടുണ്ട്. രാഷ്ട്രീയക്കാരും പൊലീസുള്‍പ്പെടെ വിവിധ വകുപ്പുകളില്‍ ജോലി നോക്കുന്നവരുമായി ഗീതയ്ക്ക് നല്ല ബന്ധമുള്ളതായി പറയപ്പെടുന്നു.
കഴിഞ്ഞ ദിവസം ഇവരുടെ വീട്ടില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ ഗര്‍ഭനിരോധന ഉറകളും സ്ത്രീകള്‍ക്ക് രക്തസ്രാവമുണ്ടായാല്‍ നിലയ്ക്കുന്നതിന് നല്‍കുന്ന ഗുളികകളുമുള്‍പ്പെടെ കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ശ്രീലങ്കന്‍ അഭയാര്‍ത്ഥിയായ തമിഴ് വംശജയും ഗീതയുമായും വര്‍ഷങ്ങളായി നല്ല ബന്ധത്തിലാണ്. പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് ഗീതയുടെ വീട്ടില്‍ ഒരു തവണ എത്തിയ ശ്രീലങ്കന്‍ യുവതിയുമായി ആത്മബന്ധം സ്ഥാപിച്ച ഗീത പിന്നീട് സ്വന്തം നിലയ്ക്ക് ഇവളെ ഉപയോഗിച്ചിട്ടുണ്ട്.
വീട്ടുജോലിയ്‌ക്കെന്ന വ്യാജേന ഗീതയുടെ വീട്ടിലെത്തി ആവശ്യക്കാരെ തൃപ്തിപ്പെടുത്തി മടങ്ങിയിരുന്ന ശ്രീലങ്കന്‍ യുവതി തന്റെ ആദ്യ ഭര്‍ത്താവ് മരണപ്പെട്ടശേഷമാണ് ഈ രംഗത്തെത്തിയത്.
ഇരുപത്തിനാലുകാരിയായ ഇവരെ പിന്നീട് പൊള്ളാച്ചി സ്വദേശി വിവാഹം കഴിച്ചെങ്കിലും തന്റെ ആദ്യത്തെ വകയിലെ രണ്ട് കുട്ടികളുടെ സംരക്ഷണം അയാളെ ഏല്‍പ്പിച്ചശേഷം ജോലിക്കെന്ന പേരില്‍ ഇവിടെ എത്തുകയായിരുന്നു.
സ്‌കൂള്‍, കോളേജ് കാമ്പസുകളില്‍ നിന്ന് കഞ്ചാവും മദ്യവും മയക്കുമരുന്നുകളും നല്‍കി പല പെണ്‍കുട്ടികളെയും സംഘം തങ്ങളുടെ ഇരകളാക്കിയതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. ഇതിന് പുറമേ കൊല്‍ക്കത്ത, ബംഗളൂരു എന്നിവിടങ്ങളില്‍നിന്ന് ജുവലറികളിലും ടെക്‌സ്‌റ്റൈല്‍ ഷോപ്പുകളിലും ജോലിക്കെന്ന വ്യാജേനയും പെണ്‍കുട്ടികളെ ഇവര്‍ കടത്തിക്കൊണ്ടുവന്നിട്ടുണ്ട്. നാലും അഞ്ചും ലക്ഷം രൂപയ്ക്ക് കൊല്‍ക്കത്തയില്‍നിന്ന് കൊണ്ടുവരുന്ന പതിനെട്ട് വയസില്‍താഴെയുള്ള കുട്ടികളെ പല സ്ഥലങ്ങളിലായി മാറ്റി മാറ്റി നിര്‍ത്തി ഇരകള്‍ക്ക് കാഴ്ചവച്ചശേഷം പിന്നീട് ലോക്കല്‍ സംഘങ്ങള്‍ക്ക് അരലക്ഷത്തിനും ഒരുലക്ഷത്തിനും ഇടയ്ക്ക് വില്‍പ്പന നടത്തിവരികയായിരുന്നു ഇവര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...  (57 minutes ago)

സ്വകാര്യ ആശുപത്രികളിലെ അമിതചികിത്സാച്ചെലവിന് നിയന്ത്രണമേർപ്പെടുത്താൻ നിയമനിർമ്മാണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ  (1 hour ago)

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം... ജന്തർമന്ദറിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ റോഡുകളും പൊലീസ് ബാരിക്കേഡുകൾവച്ച് അടച്ചുപൂട്ടി, കേരള ഹൗസ് വഴ  (1 hour ago)

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (2 hours ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 760രൂപയുടെ വർദ്ധനവ്  (2 hours ago)

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...  (3 hours ago)

മേരി കോമിനു ശേഷം ബോക്സിങ്ങിൽ ഇന്ത്യക്ക് വീണ്ടും സ്വർണം....  (3 hours ago)

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം  (3 hours ago)

കണ്ണീർക്കാഴ്ചയായി... ക്ഷേത്രദർശനത്തിന് പോയവരുടെ ടെമ്പോ ട്രക്കുമായി കൂട്ടിയിടിച്ച് ഏഴുപേർക്ക് ദാരുണാന്ത്യം  (4 hours ago)

അടുത്ത വർഷത്തെ ഐസിസി ഏകദിന ലോകകപ്പിനുള്ള ഗ്രൂപ്പുകളും മത്സരക്രമവും പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ  (4 hours ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (4 hours ago)

തകർപ്പൻ ജയവുമായി പോർച്ചുഗൽ... ഡെൻമാർക്കിനെ രണ്ടിനെതിരേ നാല് ഗോളുകൾക്കാണ് പോർച്ചുഗൽ പരാജയപ്പെടുത്തിയത്  (4 hours ago)

സൂര്യ കൃഷ്ണമൂർത്തി എന്ന അമരക്കാരനില്ലാതെ 49-ാമത് സൂര്യ ഫെസ്റ്റിവലിന് തുടക്കം....  (5 hours ago)

സങ്കടമടക്കാനാവാതെ... സ്ട്രോക്ക് വന്നതിനെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ആംബുലൻസ് ഇലക്‌ട്രിക് പോസ്റ്റിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരണത്തിന് കീഴടങ്ങി  (5 hours ago)

Malayali Vartha Recommends