തമിഴരുടെ വിശ്വാസത്തിന് എമി മാദാമ്മ കോട്ടം തട്ടിക്കില്ല

മദ്രാസി പട്ടണം എന്ന സിനിമയിലൂടെ തമിഴ് സിനിമയിലെത്തിയ മദാമ്മയായ എമി ജാക്സന്‍ പിന്നീട് തമിഴ് സിനിമാപ്രേമികളുടെ ഹൃദയം കീഴടക്കിയിട്ട് കാലം കുറേയായി. ഇതിന്റെ രഹസ്യം എന്തെന്ന് ചോദിച്ചാല്‍, സത്യത്തില്‍ തമിഴ് സിനിമാപ്രേമികള്‍ തന്നെ വളരെയധികം സ്നേഹിക്കുന്നു. സ്വന്തം വീട്ടിലെ ഒരു പെണ്‍കുട്ടിയോടോ അല്ലെങ്കില്‍ അയലത്തുകാരി പെണ്‍കുട്ടിയോടോ എന്നപോലെയുള്ള ഒരു സ്നേഹമാണ് അവര്‍ക്കെന്നോട്. അത് എനിക്ക് വളരെയധികം സന്തോഷം പകരുന്നു. തെന്നിന്ത്യാക്കാര്‍ പ്രത്യേകിച്ച് തമിഴര്‍ വളരെ നല്ലവരും സ്നേഹസമ്പന്നരുമാണ്. അതിന് കാരണം താന്‍ ചെയ്ത കഥാപാത്രങ്ങളാണെന്നും താരം പറഞ്ഞു.
തമിഴരുടെ വിശ്വാസത്തിന് കോട്ടം തട്ടാത്ത രീതിയില്‍ ഞാനും എനിക്ക് കിട്ടുന്ന കഥാപാത്രങ്ങളെ മുഖം ചുളിക്കാതെ ആത്മാര്‍ത്ഥതയോടെ അവതരിപ്പിക്കുന്നു. ഇത് നല്ല നടി എന്ന സല്‍പ്പേര് സമ്പാദിച്ചുതന്നു. അത് അവസാനംവരെ കാത്തുസൂക്ഷിക്കണം എന്നാണ് ആഗ്രഹം.'ആര്യ, വിജയ്, വിക്രം, ധനുഷ് തുടങ്ങി മുന്‍നിര നായകന്‍മാരുടെ കൂടെ അഭിനയിച്ചു കഴിഞ്ഞു എമി. തെന്നിന്ത്യയില്‍ മലയാളം ഒഴികെയുള്ള സിനിമകളിലും ഹിന്ദിയിലും അഭിനയിച്ചു. മലയാളത്തില്‍ ശക്തമായ വേഷങ്ങള്‍ കിട്ടുകയാണെങ്കില്‍ പ്രതിഫലം പ്രശ്‌നമാകില്ലെന്നും താരം പറഞ്ഞു.
ഐ യിലെ വേഷമാണ് താരത്തെ കൂടുതല്‍ ശ്രദ്ധേയയാക്കിയത്. അതിന് ശങ്കറിനോടും വിക്രമിനോടും താന്‍ കടപ്പെട്ടിരിക്കുന്നെന്ന് താരം പറഞ്ഞു. ബ്രിട്ടീഷ് മോഡലായ എമിയെ എ.എല്‍ വിജയ് ആണ് തമിഴ് സിനിമയ്ക്ക് പരിചയപ്പെടുത്തിയത്. വാരിവലിച്ച് സിനിമ ചെയ്യാനും എമിക്ക് താല്‍പര്യമില്ല. അതുകൊണ്ടാണ് വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമയില്‍ മാത്രം അഭിനയിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























