വേര്‍പിരിഞ്ഞു എങ്കിലും എനിക്കിപ്പോഴും കൂട്ട് അദ്ദേഹം തന്നെ... ഒരിക്കലും ചേരേണ്ടതല്ലെന്നു കണ്ട് വേര്‍പിരിഞ്ഞ ചാര്‍മ്മിളയുടെ രഹസ്യങ്ങള്‍

ജീവിതത്തില്‍ കടന്നുപോയ നിര്‍ണായക ഘട്ടങ്ങളെക്കുറിച്ച് ചാര്‍മിള തുറന്നു പറഞ്ഞു.
ഒരു വര്‍ഷം മുന്‍പാണ് ഞാനും ഭര്‍ത്താവുമായി പിരിഞ്ഞത്. സീരിയലില്‍ അഭിനയിക്കാന്‍ തുടങ്ങിയതു മുതല്‍ മോന്റെ കാര്യങ്ങള്‍ നോക്കാന്‍ പ്രയാസമാണ്. അമ്മയ്ക്ക് പ്രായമായി. ചെന്നൈയിലാണ് ഞാന്‍ താമസിക്കുന്നത്. കേരളത്തില്‍ ഷൂട്ടിന് വരുമ്പോള്‍ മോന് വിഷമമാണ്.
ഞാനും ഭര്‍ത്താവുമായി പിരിഞ്ഞുവെങ്കിലും മോനെ കാണുവാന്‍ വരും. ഞങ്ങള്‍ തമ്മില്‍ ശത്രുതയൊന്നുമില്ല. വളരെ അടുത്ത സുഹൃത്തുക്കളാണ്. കോടതി മോനോട് ആരോടൊപ്പം പോകണമെന്നു ചോദിച്ചപ്പോള്‍ അവന്‍ അമ്മയുടെ കൂടെ എന്നു പറഞ്ഞു, പിന്നെ പൊട്ടിക്കരഞ്ഞു. എന്തിനാണ് കരയുന്നതെന്നു ചോദിച്ചപ്പോള്‍ ഇനി അപ്പയെ കാണാന്‍ പറ്റില്ലേ എന്നാണ് അവന്‍ ചോദിച്ചത്. ഞാന്‍ പറഞ്ഞു മോന്‍ എപ്പോള്‍ വേണമെങ്കിലും അപ്പയെ കാണാമെന്ന്.
വിവാഹമോചനം നേടി ഞങ്ങള്‍ വീട്ടിലെത്തിയപ്പോഴേക്കും ഭര്‍ത്താവിന്റെ കോള്‍ വന്നു. എന്താണെന്നു ചോദിച്ചപ്പോള്‍ മകനെ കാണണമെന്നു പറഞ്ഞു. ഞാന്‍ പറഞ്ഞു വീട്ടിലേക്കുവരൂ, ഭക്ഷണം കഴിച്ചിട്ട് പോകാമെന്ന്. അദ്ദേഹം വീട്ടിലെത്തി ഭക്ഷണം കഴിച്ചാണ് പോയത്. ഇപ്പോള്‍ വിയറ്റ്‌നാമിലാണ്. ആദ്യമായി മംഗല്യപ്പട്ടിലഭിനയിക്കാന്‍ സെറ്റിലേക്ക് വന്നപ്പോള്‍ അദ്ദേഹമാണ് കൂട്ട് വന്നത്.
വിവാഹമോചനം നേടി എന്നു പറഞ്ഞാല്‍ അടിച്ചു പിരിഞ്ഞു എന്നാണ് എല്ലാവരുടേയും മനസില്‍. ഞങ്ങളുടെ വിവാഹമോചന ഹര്‍ജി പരിഗണിക്കുന്ന അന്ന് എനിക്ക് നല്ല ചുമയായിരുന്നു. സംസാരിക്കാന്‍ പോലും പറ്റാത്ത അവസ്ഥ. എന്നാല്‍ എനിക്ക് വെള്ളം വാങ്ങിത്തന്നത് അദ്ദേഹമാണ്. നിനക്ക് വയ്യേ, ഇന്നാ വെള്ളം കുടിക്ക് എന്നാണദ്ദേഹം പറഞ്ഞത്. അവസാനം വക്കീലന്മാര്‍ക്ക് ഭയമായി. ഇനി അവര്‍ പിരിയില്ലേ എന്നോര്‍ത്ത്. അവസാനം ഞങ്ങളെ പിരിച്ചു എന്നു പറഞ്ഞാല്‍ മതി.
മലയാളത്തില്‍ കേളി, കാബൂളിവാല, ധനം തുടങ്ങിയ നിരവധി സിനിമകളിലൂടെ ചാര്‍മിള ശ്രദ്ധേയയാണ്. തമിഴ് സീരിയലുകളിലെ സജീവമായിരുന്ന ചാര്‍മിള മലയാളത്തിലും സജീവമാകാനുള്ള തീരുമാനത്തിലാണ്.
https://www.facebook.com/Malayalivartha
























