കബളിപ്പിച്ച ചേട്ടന് നല്ലത് വരട്ടെ... സിനിമയില്‍ നിന്നും മറ്റ് സംഗീത വേദികളില്‍ നിന്നും മാറാനായി ചേട്ടന്‍ കാണിച്ചു കൂട്ടിയ പൊല്ലാപ്പുകള്‍

ആ വിവാഹം ഉറപ്പിച്ചപ്പോള്‍ മറ്റാരെക്കാളും ഏറെ സന്തോഷിച്ചത് വൈക്കം വിജയ ലക്ഷ്മിയുടെ മാതാപിതാക്കളായിരുന്നു. ഒരു വിവാഹ ജീവിതം സ്വപ്നത്തില്‍ പോലും കാണാതിരുന്ന വിജയ ലക്ഷ്മിയുടെ മനസിലേക്ക് സന്തോഷ് കയറിപ്പറ്റിയത് വളരെ വേഗമായിരുന്നു. കാഴ്ച കിട്ടിയാല്‍ ആദ്യം സന്തോഷേട്ടന്റെ മുഖം കാണാനാണ് ആഗ്രഹിച്ചത്. പക്ഷെ നിശ്ചയത്തിന് ശേഷം പ്രതിശ്രുതവരനായ സന്തോഷിന്റെ ആഗ്രഹം കേട്ട് ആ കുടുംബം തകര്‍ന്നു പോയി. ഇനി പാടരുത്....
വിവാഹത്തിന് മുമ്പ് ഇതാണ് ചേട്ടന്റെ അവസ്ഥയെങ്കില്‍ വിവാഹ ശേഷം പറയേണ്ടല്ലോ. തുടര്‍ന്ന് വിജയലക്ഷ്മി വിവാഹത്തില്‍ നിന്ന് പിന്മാറി. ഈ തീരുമാനത്തിന് പിന്തുണയുമായി നിരവധിപ്പേരാണ് രംഗത്തെത്തിയത്. സംഗീത ജീവിതത്തിനും വിവാഹത്തിനുമിടയില്‍ ഒരു തീരുമാനം എടുക്കേണ്ടിവന്നപ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത ടെന്‍ഷന്‍ അനുഭവിച്ചെന്നും എന്നാല്‍ ആ തീരുമാനം ഉറച്ചതായിരുന്നുവെന്നും വിജയലക്ഷ്മി പറഞ്ഞു.
വിവാഹശേഷം പിന്നണി ഗായികയായി പാടരുതെന്നായിരുന്നു സന്തോഷിന്റെ ആവശ്യം. സിനിമയില്‍ നിന്നും മറ്റ് സംഗീത വേദികളില്‍നിന്നും അവസരങ്ങള്‍ തുടര്‍ന്നും ലഭിക്കുമെന്ന് എന്താണുറപ്പെന്നും അതിനാല്‍ ഒരു മ്യൂസിക് ടീച്ചറായി ജോലി നോക്കുന്നതായിരിക്കും നല്ലതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. റിട്ടയര്‍മെന്റിന് ശേഷം പെന്‍ഷനെങ്കിലും കിട്ടുമല്ലോ എന്നും പറഞ്ഞു. പക്ഷേ സംഗീതത്തെ ഒഴിവാക്കി നിര്‍ത്തി എനിക്ക് മുന്നോട്ടുപോകാനാവില്ല. അതാണെന്റെ ജീവിതം. എന്റെ ഹൃദയവും ആത്മാവും സംഗീതത്തിനാണ് ഞാന്‍ നല്‍കിയിട്ടുള്ളത്. ഇപ്പോള്‍ എന്താണോ ഞാന്‍ അതിലേക്ക് എത്തിച്ചത് സംഗീതമാണ്. അതിനാല്‍ സംഗീതമോ വിവാഹമോ ഏതെങ്കിലും ഒന്ന് സ്വീകരിക്കാമെന്ന് തീരുമാനം എടുക്കേണ്ടിവന്നപ്പോള്‍ സംഗീതം തെരഞ്ഞെടുത്തു.

ഒരു തീരുമാനമെടുക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും മാതാപിതാക്കള്‍ തനിക്ക് നല്‍കിയിരുന്നതായും വിജയലക്ഷ്മി പറയുന്നു. എല്ലാ മനുഷ്യര്‍ക്കുമുണ്ട് അവരുടേതായ സ്വപ്‌നങ്ങള്‍. വിവാഹം കഴിച്ചതിന്റെ പേരില്‍ പെണ്‍കുട്ടികള്‍ അവരുടെ സ്വപ്‌നങ്ങള്‍ മാറ്റിവെക്കേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നില്ല.
https://www.facebook.com/Malayalivartha



























