തന്നെയൊഴിവാക്കിയ കമലിനിട്ടൊരു കൊട്ട്; ആമിക്ക് ബദലായി മാധവിക്കുട്ടിയുടെ ജീവിതവുമായി മറ്റൊരു സിനിമ

ആമി എന്ന സിനിമ പ്ലാനിംഗ് മുതലേ വിവാദം തന്നെയായിരുന്നു. ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്ത ആമിക്ക് ബദലായി മാധവിക്കുട്ടിയുടെ ജീവിതവുമായി മറ്റൊരു സിനിമ കൂടി എത്തുന്നു എന്ന്. കവിയത്രിയും സാമൂഹിക പ്രവര്‍ത്തകയുമായ ലീന മണിമേഖലയാണ് മാധവിക്കുട്ടിയുടെ ജീവിതം സിനിമയാക്കുന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ലീന തന്റെ സിനിമയെക്കുറിച്ച് പറഞ്ഞത്.
മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സംഭവങ്ങളുടെ തുടക്കം. സംവിധായകന്‍ കമല്‍ എന്നെ വിളിച്ചു. ലീനയെ കാണാന്‍ കമലാ ദാസിനെ പോലെയുണ്ട്. അവരുടെ സിനിമയ്ക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്ന് ചോദിച്ചു.
'ലവ് ക്വീന്‍ ഓഫ് മലബാര്‍' എന്ന പുസ്തകം വായിച്ച ശേഷം സുഹൃത്ത് രവിയുമായി ചേര്‍ന്ന് ഒരു സ്‌ക്രിപ്റ്റ് തയ്യാറാക്കി വെച്ചിരിക്കുകയാണെന്നും ഇംഗ്ലീഷില്‍ ആ സിനിമ ചെയ്യാനുള്ള ഒരുക്കത്തിലാണെന്നും കമലിനോട് പറഞ്ഞു. ആ സ്‌ക്രിപ്റ്റിന്റെ കോപ്പി അദ്ദേഹത്തിന് അയച്ചു കൊടുത്തു. വളരെ തീവ്ര സ്വഭാവമുള്ള എഴുത്താണെന്നും മലയാള പ്രേക്ഷകര്‍ക്ക് യോജിക്കുന്ന രീതിയില്‍ ചെയ്യണമെന്നും പറഞ്ഞു. അദ്ദേഹത്തിന്റെ സ്‌ക്രിപ്റ്റ് അയച്ചു തരികയും ചെയ്തു. മലയാളം പഠിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
കുറച്ചു മാസങ്ങള്‍ക്കു ശേഷം വിളിച്ച് സിനിമ ബിഗ് പ്രോജക്ടായെന്നും ആമിയാകാന്‍ വിദ്യ ബാലന്‍ തയ്യാറായിട്ടുണ്ടെന്നും പറഞ്ഞു. അതേ സമയം ലീനയുടെ സ്‌ക്രിപ്റ്റ് ഒരുമിച്ച് ചെയ്യാമെന്നും പറഞ്ഞു. പിന്നീട് ഐഎഫ്എഫ്‌കെയില്‍ വെച്ചാണ് കാണുന്നത്. ഹിന്ദുത്വ വാദ സംഘടനകളുടെ ഭീഷണി മൂലം വിദ്യ പിന്മാറി എന്നു പറഞ്ഞു. അടുത്തിടെ സംഘപരിവാര്‍ വേദികളില്‍ നൃത്തം ചെയ്തിട്ടുള്ള മഞ്ജു വാര്യരാണ് നായികയാകുന്നതെന്ന് കേട്ടു. എന്നാല്‍ പലവിധ സമ്മര്‍ദ്ധങ്ങള്‍ കൊണ്ട് മഞ്ജുവിന്റെ കാര്യത്തിലും തീരുമാനമായിട്ടില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്.
അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ക്ക് പിന്നില്‍ കാരണങ്ങളുണ്ടാകും. എന്നെ പോലൊരു കവയത്രിയുടെ സ്വത്വത്തിന് മാര്‍ക്കറ്റില്‍ വലിയ പിന്തുണയില്ലെന്നറിയാം. എന്നാല്‍ എനിക്ക് സ്വന്തമായ നിലപാടുകളുണ്ട്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആലോചിച്ചതു പോലെ കമലാദാസിന്റെ ജീവിതം സിനിമയാക്കാന്‍ ഞാന്‍ തീരുമാനിച്ചു കഴിഞ്ഞു.
https://www.facebook.com/Malayalivartha



























