സിനിമാലോകത്ത് നിന്ന് അനുഭവിക്കേണ്ടി വന്ന യാതനകളെക്കുറിച്ച് നടി തപ്‌സി

സിനിമ ലോകത്ത് നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ച് നടി തപ്‌സി തുറന്നു പറയുന്നു. ഹ്യൂമന്‍സ് ഓഫ് ബോംബൈ എന്ന ഫേസ്ബുക്ക് പേജിലാണ് തപ്‌സി അനുഭവങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലും പിന്നീട് നടി ഇക്കാര്യങ്ങള്‍ ഷെയര്‍ ചെയ്തു.
കോളേജില്‍ പഠിക്കുന്ന കാലത്ത് തന്നെ മോഡലിംഗ് ചെയ്ത് ഞാന്‍ വരുമാനമുണ്ടാക്കിയിരുന്നു. ക്യാറ്റ് പരീക്ഷക്ക് 88 ശതമാനം മാര്‍ക്കുണ്ടായിരുന്ന ഞാന്‍ സ്വാഭാവികമായും എം.ബി.എ ചെയ്യേണ്ടതായിരുന്നു. ആ സമയത്താണ് എനിക്ക് സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത്. ആദ്യത്തെ മൂന്ന് സിനിമകള്‍ നന്നായി പോയെങ്കിലും ഇടയ്ക്ക് ചില പരാജയങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നു. ഞാന്‍ ഭാഗ്യമില്ലാത്തവളും രാശിയില്ലാത്തവളുമാണെന്ന കഥകളാണ് പിന്നീട് പ്രചരിച്ചത്.
സിനിമയുടെ പരാജയം മുഴുവന്‍ സഹപ്രവര്‍ത്തകര്‍ എന്റെ തലയിലാണ് കെട്ടിവച്ചത്. തുടര്‍ന്ന് ഞാന്‍ പ്രതിഫലം കുറക്കാന്‍ തുടങ്ങി. എന്നിട്ടും അവരുടെ കലിപ്പ് തീര്‍ന്നില്ല. പല സിനിമകളില്‍ നിന്നും എന്നെ ഒഴിവാക്കി. പിങ്കില്‍ അഭിനയിക്കുന്നതുവരെ എനിക്ക് ആരോപണങ്ങളില്‍ നിന്നും മോചനം ഉണ്ടായിട്ടില്ല. ബോളിവുഡിലെ പല നടന്മാരും എനിക്കൊപ്പം അഭിനയിക്കാന്‍ മടിച്ചു. എല്ലാം പറഞ്ഞുറപ്പിച്ചതിന് ശേഷവും അവസാന നിമിഷം നിര്‍മ്മാതാക്കള്‍ വാക്കുമാറ്റിപ്പറഞ്ഞ സംഭവങ്ങളും കുറവല്ല. തുലയവേതനത്തിനല്ല,അടിസ്ഥാനശമ്പളത്തിന് പോലും എനിക്ക് അവരുമായി തര്‍ക്കിക്കേണ്ടി വന്നു.
പരാതി പറയുകയല്ല,അഭിനയം ഇഷ്ടമായത് കൊണ്ട് മാത്രമാണ് ഇന്ന് ഞാന്‍ ഇവിടെ നില്‍ക്കുന്നത്. എനിക്ക് വലിയ സൗന്ദര്യമോ വശ്യതയോ ഇല്ല. എന്നാല്‍ എന്റെ കഴിവില്‍ വിശ്വാസമുണ്ട്. സ്വയം സഹതപിക്കാന്‍ താല്പര്യമില്ല. കുറച്ച് ആഴ്ചകള്‍ക്ക് മുന്‍പ് ഡല്‍ഹിയില്‍ വെച്ച് ജനക്കൂട്ടത്തില്‍ നിന്നൊരാള്‍ എന്നെ തോണ്ടി. ഞാന്‍ തിരിഞ്ഞ് നോക്കിയില്ല എന്നാല്‍ അയാളുടെ കൈ പിടിച്ച് തിരിച്ചു. വേദന കൊണ്ട് പുളയുകയായിരുന്നു അയാള്‍.
മറ്റുള്ളവര്‍ക്ക് വലിയ സംഭവമല്ലെങ്കിലും എന്റെ കഥയില്‍ ഞാന്‍ നായികയാണ്.
https://www.facebook.com/Malayalivartha

























