Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചാര്‍മിളയുടെ ആരോപണങ്ങള്‍ക്ക് കിഷോറിന്റെ മറുപടി...തന്നെ ഭീക്ഷണിപ്പെടുത്തി വിവാഹ രജിസ്റ്ററില്‍ ഒപ്പിടിപ്പിച്ചതാണെന്ന് കിഷോര്‍

27 MARCH 2017 10:22 PM IST
മലയാളി വാര്‍ത്ത

സീരിയല്‍ സിനിമാ താരം കിഷോര്‍ സത്യയുമായി തന്റെ വിവാഹം നടന്നിട്ടുണ്ടെന്നും അദ്ദേഹം വഞ്ചിച്ച് യുഎസില്‍ പോയെന്നും ചാര്‍മിള പ്രമുഖ ചാനലില്‍ വെളിപ്പെടുത്തിയിരുന്നു. താന്‍ ഇന്ന് ഏറ്റവും കൂടുതല്‍ വെറുക്കുന്നത് കിഷോര്‍ സത്യയെ ആണെന്നും ചാര്‍മിള പറഞ്ഞിരുന്നു.

മരിക്കും എന്നു ഭീഷണിപ്പെടുത്തി വിവാഹ രജിസ്റ്ററില്‍ ഒപ്പീടിച്ചത് വിവാഹമാകുമോ? തന്നെ ഭീക്ഷണിപ്പെടുത്തി വിവാഹ രജിസ്റ്ററില്‍ ഒപ്പിടിപ്പിച്ചതാണെന്ന് കിഷോര്‍ പറയുന്നു. ഇത്രയും വര്‍ഷത്തിന് ശേഷം പിന്നീട് മറ്റൊരു വിവാഹവും തകര്‍ന്ന് സിനിമാ രംഗത്ത് നിന്നും അവസരങ്ങളും കുറഞ്ഞപ്പോഴാണ് മാന്യമായി ജീവിക്കുന്ന തന്റെ പേര് വലിച്ചിഴയ്ക്കുന്നതെന്ന് കിഷോര്‍ പറയുന്നു. പ്രമുഖ മാഗസിനിലൂടെയാണ് കിഷോര്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

കിഷോര്‍ പറയുന്നതിങ്ങനെ...

ചാര്‍മിളയ്ക്ക് ചിലപ്പോള്‍ ഞാന്‍ ഭര്‍ത്താവായിരുന്നിരിക്കാം. പക്ഷെ എനിക്ക് ചാര്‍മിള ഒരിക്കലും ഭാര്യ ആയിരുന്നില്ല. ഇത്തരത്തിലുള്ള പ്രചാരണം കേട്ടു മടുത്തു. ഇനി വയ്യ. സത്യങ്ങള്‍ ഞാനും തുറന്നു പറയാന്‍ പോവുകയാണ്. ഞാനും അവരും വിവാഹിതരായിരുന്നില്ല. വിവാഹം എന്നു പറയുന്നത് രണ്ട് വ്യക്തികള്‍ പരസ്പരവും രണ്ട് വീട്ടുകാര്‍ തമ്മിലുള്ള ഒത്തുചേരലുമാണ്. അതുകൊണ്ടുതന്നെ മരിക്കും എന്നു ഭീഷണിപ്പെടുത്തി വിവാഹ രജിസ്റ്ററില്‍ ഒപ്പീടിച്ചത് വിവാഹമാകുമോ?

ചാര്‍മിളയെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നു ഞാന്‍ പറഞ്ഞിട്ടില്ല. വിവാഹാഭ്യര്‍ത്ഥനയും നടത്തിയിട്ടില്ല. അടിവാരം എന്ന സിനിമയില്‍ ഞാന്‍ അസിസ്റ്റന്റ് ആയി ജോലി ചെയ്യുന്ന സമയത്താണ് അവരെ പരിചയപ്പെടുന്നത്. ബാബു ആന്റണിയുമായുള്ള ബന്ധം തകര്‍ന്നതിനു ശേഷം ഞരമ്പ് മുറിച്ചു ജീവനൊടുക്കാന്‍ ശ്രമിച്ച അവരോട് ഞാന്‍ മാത്രമല്ല സിനിമയിലെ മറ്റ് അണിയറപ്രവര്‍ത്തകരെല്ലാം വളരെ സൗഹാര്‍ദപരമായാണ് പെരുമാറിയത്. പക്ഷേ അവര്‍ക്ക് എന്നോട് അതിരു കവിഞ്ഞൊരു അടുപ്പം തോന്നി. സിനിമ പായ്ക്കപ്പ് ആപ്പോള്‍ എന്നോട് അവരെ വിവാഹം ചെയ്യണമെന്ന് നിര്‍ബന്ധിച്ചു. ബാബു ആന്റണി ഉപേക്ഷിച്ച് പോയ തന്നോട് 'നോ' എന്ന് പറയരുതെന്നു പറഞ്ഞ് അവര്‍ പൊട്ടിക്കരയുകയായിരുന്നു. ഒരു തരം സൈക്കിക് അവസ്ഥയില്‍ പെരുമാറിയ അവരോടം അപ്പോള്‍ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാന്‍ എനിക്ക് കഴിയുമായിരുന്നില്ല.

അഭിനയമോ പ്രശസ്തിയോ ഒന്നും അന്ന് എന്റെ സ്വപ്നങ്ങളില്‍ പോലും ഉണ്ടായിരുന്നില്ല. ജീവിക്കാനുള്ള ഓട്ടത്തില്‍ യുഎഇയിലെ ഒരു എഫ്എമ്മില്‍ ജോലി കിട്ടിയ ഞാന്‍ പെട്ടെന്നു പോകാനുള്ള തീരുമാനമെടുത്തു. ഇതറിഞ്ഞ ചാര്‍മിള വയലന്റായി. വീണ്ടും അവര്‍ ആത്മഹത്യാ ഭീഷണി മുഴക്കി. അവരുടെ അച്ഛനും വിളിച്ചു. പോകുന്നതിന് മുമ്പ് ഒരിക്കലെങ്കിലും മകളെ കാണണം എന്ന് എന്നോട് ആവശ്യപ്പെട്ടു. അല്ലെങ്കില്‍ തനിക്ക് മകളെ നഷ്ടമാകും എന്നു പറഞ്ഞ് അദ്ദേഹം പൊട്ടിക്കരഞ്ഞു. അത് കേട്ട് ഞാന്‍ എന്റെ ചെന്നൈയിലെ സുഹൃത്തിനെയും ഭാര്യയെയും ഇക്കാര്യം അറിയിച്ചു.

അവരോടൊപ്പം ചാര്‍മിളയെ കാണാന്‍ തീരുമാനിച്ചു. വീട്ടില്‍ ചെന്ന എന്നെ ചാര്‍മിളയുടെ വീട്ടുകാര്‍ കുടുക്കി. ഉടന്‍ വിവാഹം ചെയ്തില്ലെങ്കില്‍ മരിച്ചു കളയും എന്നാണ് നേരില്‍ കണ്ടപ്പോള്‍ ചാര്‍മിള ഭീഷണി മുഴക്കിയത്. ഉടന്‍ വിവാഹം രജിസ്റ്റര്‍ ചെയ്യണം എന്നു വാശിപിടിച്ചു. എന്റെ വീട്ടുകാര്‍ ഇതിന് സമ്മതിക്കില്ല എന്നും വിവാഹം കഴിക്കാന്‍ തയ്യാറല്ലെന്നും ഞങ്ങള്‍ പറഞ്ഞെങ്കിലും ചാര്‍മിള വഴങ്ങിയില്ല. താന്‍ മരിക്കുമെന്നും എന്ന ജീവിക്കാന്‍ അനുവദിക്കില്ല എന്നും അവര്‍ വെല്ലുവിളിച്ചു. വിവാഹ രജിസ്റ്ററില്‍ തല്‍ക്കാലം ഒന്ന് ഒപ്പിട്ടു പൊയ്‌ക്കൊള്ളൂ എന്ന് അവരുടെ പിതാവും പറഞ്ഞു. 22 വയസ് മാത്രമാണ് അന്ന് എനിക്ക് പ്രായം. ഗള്‍ഫ് യാത്ര മുടങ്ങുമോ എന്നു ഭയന്ന് ഞാന്‍ അവരുടെ ആവശ്യത്തിന് വഴങ്ങി. എതിര്‍ത്താല്‍ ജോലി നഷ്ടപ്പെടുമോ എന്ന ഭയമായിരുന്നു എനിക്ക്.

വിവാഹം കഴിഞ്ഞ് ഞാന്‍ രക്ഷപെട്ടോടിപ്പോയി എന്ന് ചാര്‍മിള ചാനലില്‍ പറഞ്ഞത് ശരിയാണ്. ഞാന്‍ കാരണം അവര്‍ മരിക്കേണ്ട എന്നു കരുതിയാണ് അന്ന് രജിസ്റ്ററില്‍ ഒപ്പുവച്ചത്. ഒപ്പിട്ടതിലൂടെ ഒരാളുടെ ജീവന്‍ രക്ഷിച്ചല്ലോ എന്ന ആശ്വാസമായിരുന്നു അന്ന് എനിക്ക്. ഗള്‍ഫില്‍ എത്തിയതിനു പിന്നാലെ അവര്‍ നിരന്തരം എന്നെ ഫോണില്‍ ബന്ധപ്പെട്ടു കൊണ്ടിരുന്നു. തിരികെ വരണം അല്ലെങ്കില്‍ താന്‍ ആത്മഹത്യചെയ്യുമെന്നും ഇല്ലാത്തപക്ഷം വിസ അയച്ചു തരണമെന്നുമായി പിന്നീടു വാശി. മരിക്കും മരിക്കും എന്ന് എപ്പോഴും പറഞ്ഞു കൊണ്ടിരുന്നപ്പോള്‍ എനിക്കു ഭയമായി. അങ്ങനെ എന്റെ വീട്ടില്‍ അച്ഛനോടും സഹോദരനോടും ഞാന്‍ നടന്നതൊക്കെ പറഞ്ഞു. അവര്‍ എന്നോട് നിയമപരമായി ബന്ധം വേര്‍പെടുത്താം എന്നു തന്നെ പറഞ്ഞു. ആ സമയം മദ്യപിച്ച് കഞ്ചാവു വലിച്ചു നടക്കുന്ന ചാര്‍മിളയെ ആണ് എനിക്ക് ഫോണിലൂടെ അറിയാന്‍ കഴിഞ്ഞത്. അവര്‍ക്ക് അവസരങ്ങളും കുറഞ്ഞു. അല്ലാതെ ഞാന്‍ അഭിനയിക്കരുതെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല.

അന്‍സാര്‍ കലാഭവന്റെ ഒരു ഗള്‍ഫ് ഷോയ്ക്ക് അവര്‍ ഷാര്‍ജയില്‍ വന്നിരുന്നു. എന്നെ അത്യാവശ്യമായി കാണണമെന്നും കാര്യങ്ങള്‍ സംസാരിക്കാം എന്നും പറഞ്ഞു വിളിപ്പിച്ചു. അന്നും ബ്ലേഡുമായാണ് വന്നത്. ആസമയം ചില പത്രങ്ങള്‍ ചാര്‍മിളയുടെ അഭിമുഖം എടുക്കാന്‍ വന്നു. കൂടെ വരണമെന്ന് പറഞ്ഞു. ഇല്ലെങ്കില്‍ മരിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതോടെ ഞാനും ഒപ്പം പോയിരുന്നു. പ്രോഗ്രാമിന് വന്ന ആര്‍ട്ടിസ്റ്റുകള്‍ക്കൊപ്പമാണ് അവര്‍ അന്ന് താമസിച്ചത്. ഞാനുമായി ഒരുമിച്ച് താമസിച്ചിട്ടില്ല. എനിക്ക് അത്തരത്തില്‍ അവരെ കാണാനും പറ്റുമായിരുന്നില്ല. സദാസമയവും മരിക്കും എന്നു ഭീഷണിപ്പെടുത്തുന്ന വ്യക്തിയോടുള്ള ഭയമായിരുന്നു. പിന്നീട് ഞാന്‍ നാട്ടിലേക്ക് തിരികെയെത്തി.

പക്ഷെ സാധാരണ ഗതിയില്‍ നേരത്തെ നോട്ടീസ് നല്‍കി രജിസ്റ്റര്‍ മാര്യേജ് ചെയ്യുന്നിടത്ത് സ്വാധീനമുപയോഗിച്ച് ചാര്‍മിളയും അച്ഛനുമായി ചേര്‍ന്ന് നടത്തിയ ചതിയില്‍ സര്‍ട്ടിഫിക്കറ്റുകളും വ്യാജമുണ്ടാക്കിയിരുന്നു. അത് കൊണ്ട് തന്നെ നിയമപരമായി എനിക്ക് ബന്ധം വേര്‍പെടുത്തണമായിരുന്നു. അവര്‍ ആഗ്രഹിച്ചിരുന്നതു പോലെ ഞാന്‍ അവര്‍ക്കൊപ്പം ജീവിക്കില്ല എന്നു കണ്ടപ്പോള്‍ എന്നെ വിളിച്ച് മ്യൂച്ചല്‍ ഡിവോഴ്‌സിന് തയാറാണ്, ഒപ്പിടണം എന്നു പറഞ്ഞു. അങ്ങനെ ഞാന്‍ അന്നു വരെ അകപ്പെട്ടിരുന്ന കുരുക്കില്‍ നിന്ന് രക്ഷപ്പെട്ടു. ഇതിനിടയില്‍ അവരുടെ ജീവിതത്തിലോ കരിയറിലോ എന്തു നടന്നു എന്നത് ഞാന്‍ ശ്രദ്ധിച്ചിട്ടു പോലുമില്ല. എന്നെ സംബന്ധിച്ച് അവര്‍ ഭാര്യ പോയിട്ട് കാമുകിയോ അടുത്ത സുഹൃത്തോ പോലുമായിരുന്നില്ല.

പിന്നീടാണ് ഞാന്‍ പൂജയെ വിവാഹം ചെയ്യുന്നത്. അതിനു ശേഷമാണ് ഞാന്‍ അഭിനയരംഗത്തേക്ക് വരുന്നത്. ഞാന്‍ വിവാഹം ചെയ്തത് പ്രശസ്തിക്ക് വേണ്ടിയായിരുന്നു എന്ന് അവര്‍ പറയുന്നു. എന്നാല്‍ അവര്‍ തന്നെ പറയുന്നു ഞാന്‍ അവരോട് ഈ വിവാഹകാര്യം ആരോടും പറയരുതെന്നും അതിനാല്‍ രഹസ്യമാക്കി വച്ചെന്നും. അതില്‍ നിന്നു തന്നെ കാര്യങ്ങള്‍ വ്യകതമല്ലേ. ഇപ്പോള്‍ അതും ഒരു ചാനലില്‍ കയറിയിരുന്ന് ഇവര്‍ നാണമില്ലാതെ വിളിച്ച് പറയുമ്പോളാണ് കിഷോര്‍ സത്യ എന്ന പേര് പോലും അവരുടെ ജീവിതത്തില്‍ വരുന്നത്.

എനിക്ക് അവരെ വച്ച് പ്രശസ്തി നേടാനായിരുന്നെങ്കില്‍ എന്നേ ആകുമായിരുന്നു. ഇത്രയും വര്‍ഷത്തിന് ശേഷം പിന്നീട് മറ്റൊരു വിവാഹവും തകര്‍ന്ന് സിനിമാ രംഗത്ത് നിന്നും അവസരങ്ങളും കുറഞ്ഞപ്പോഴാണ് മാന്യമായി ജീവിക്കുന്ന എന്റെ പേര് വലിച്ചിഴയ്ക്കുന്നത്. ഒമ്പത് വര്‍ഷം മുന്‍പാണ് ഞാന്‍ പൂജയെ വിവാഹം ചെയ്യുന്നത്. ഞങ്ങള്‍ക്ക് ഒരു മകനുണ്ട്. സ്വസ്ഥമായി കുടുംബജീവിതം നയിക്കുകയാണ് ഞാന്‍. അത്യാവശ്യം സീരിയലിലും സിനിമയിലും അഭിനയിച്ചു ജീവിക്കുകയാണ്. എന്തിനാണ് എന്നെ ഉപദ്രവിക്കുന്നത്. കിഷോര്‍ സത്യ ചോദിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (28 minutes ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (37 minutes ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (47 minutes ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (2 hours ago)

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....  (4 hours ago)

വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...  (4 hours ago)

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...  (5 hours ago)

അന്ന് പാർട്ടിയുടെ കണ്മണി, ഇന്ന് 'കാഴ്ചക്കാരി'; ആര്യ രാജേന്ദ്രനെ കൈവിട്ട് സിപിഎം! സീറ്റില്ല, വേദിയില്ല; പ്രചാരണ ഗോദയിലും പുറത്ത്...  (5 hours ago)

ഇനി ജോലി തേടി നാടുവിടേണ്ട; ലക്ഷങ്ങൾ ശമ്പളമുള്ള വിദേശ ജോലികൾ ഇനി നാട്ടിലിരുന്ന് ചെയ്യാം; സർക്കാരിന്റെ കൈത്താങ്ങ്...  (5 hours ago)

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം...  (6 hours ago)

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഡി.എം.കെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും....  (6 hours ago)

. ചാത്തന്നൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (7 hours ago)

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ...  (7 hours ago)

പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല; ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ? പുറത്താകുമോ?  (7 hours ago)

നിലവിലെ 28 ദിവസത്തെ പ്ലാനുകൾ 30 ദിവസത്തെ പ്ലാനുകളാക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ടെലികോം മന്ത്രാലയം  (7 hours ago)

Malayali Vartha Recommends