Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പടിയടച്ച് പുറത്താക്കുന്നത് സിനിമയെ കൊലപ്പെടുത്തുന്നതിന് തുല്യമാണ്

29 MARCH 2017 10:43 AM IST
മലയാളി വാര്‍ത്ത

മികച്ച അഭിപ്രായം നേടി തീയറ്ററുകളില്‍ വിജയ പ്രദര്‍ശനം തുടരുന്ന അങ്കമാലി ഡയറീസിന്റെ ഷോ ഹോള്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നുവെന്ന ആരോപണമുന്നയിച്ച് സാന്ദ്രാ തോമസ്. ഷോ കാണാന്‍ എത്തിയ ആളുകളെ മണിക്കൂറുകളോളം പുറത്തു നിര്‍ത്തി പിന്നീട് സിനിമ കാണാന്‍ ആളില്ലെന്ന് ആരോപിച്ച് പുതിയ റിലീസ് നടത്താനാണ് ഇത്തരം നീക്കമെന്ന് ആരോപണം ഉണ്ടായിരുന്നു. നല്ല രീതിയില്‍ പ്രദര്‍ശനം തുടരുന്ന ചിത്രം മാറ്റാന്‍ ശ്രമിക്കുന്നത് സിനിമയെ കൊല്ലുന്നതിന് തുല്യമാണെന്ന് സാന്ദ്ര പറഞ്ഞു.

സാന്ദ്രാ തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

മലയാള സിനിമയില്‍ പുതിയ ശൈലീ മാറ്റത്തിനൊപ്പം നിന്ന്, 86 പുതുമുഖങ്ങളെക്കൊണ്ട് തിയറ്ററുകള്‍ പിടിച്ചടക്കിയ അങ്കമാലീ ഡയറീസിനെ തിയറ്ററുകളില്‍ നിന്ന് പടിയടച്ച് പുറത്താക്കുന്നത് സിനിമയെ കൊലപ്പെടുത്തുന്നതിന് തുല്യമാണ് . ഇങ്ങനെ ചെയ്യുന്നവര്‍ ഓര്‍ക്കേണ്ട ഒന്നുണ്ട് . ആവര്‍ത്തന വിരസതയും അതിമാനുഷ കഥകളും കണ്ട് മടുത്ത പ്രേക്ഷകര്‍ തിരിഞ്ഞു നോക്കാത്തത് കൊണ്ട് തിയറ്ററുകള്‍ പൂട്ടേണ്ടി വന്ന ഒരു സമീപകാലം താണ്ടി വന്നതാണ് മലയാള സിനിമ . പുതിയ ആശയങ്ങളുമായി എത്തിയവര്‍ക്ക് ധൈര്യവും പണവും നല്‍കാന്‍ നിര്‍മാതാക്കളും ഉണ്ടായതു കൊണ്ടാണ് സിനിമ വസന്തകാലത്തിലേക്ക് തിരിച്ചെത്തിയത് . അവരുടെ നെഞ്ചില്‍ കത്തി കയറ്റി കൊടും ലാഭം മാത്രം നോക്കി പടം കളിക്കുക എന്ന മര്യാദയില്ലായ്മയാണ് ചില തിയറ്ററുടമകള്‍ ചെയ്യുന്നത്. 

കുടുംബ പ്രേക്ഷകരടക്കം ഏറ്റെടുത്ത് നിറഞ്ഞ സദസില്‍ ഓടുന്ന അങ്കമാലി ഡയറീസ് ഹോള്‍ഡ് ഓവര്‍ ചെയ്യാനുള്ള ശ്രമം തല്ലുകൊള്ളിത്തരം തന്നെയാണ് . പുതിയ സിനിമകളുടെ ആദ്യ ദിന കളക്ഷന്‍ മാത്രം ലക്ഷ്യം വച്ചുള്ള ഈ ചൂതാട്ടം നല്ല സിനിമയുടെ നിര്‍മാതാവിനെ ചതിച്ച് തോല്‍പ്പിക്കലാണ് . നല്ല രീതിയില്‍ ഓടുന്ന സിനിമ ഹോള്‍ഡ് ഓവര്‍ ചെയ്തല്ല പുതിയ സിനിമയ്ക്ക് കളമുണ്ടാക്കേണ്ടത് .

ഒന്നുകൂടി :
തിയറ്ററുടമകള്‍ ഒന്നു മനസിലാക്കണം , തിയറ്ററിന് മുന്നില്‍ പ്രേക്ഷകര്‍ കാത്തു നില്‍ക്കുന്നത് നിങ്ങള്‍ക്കിഷ്ടമുള്ള സിനിമ കാണാനല്ല . അവര്‍ക്കിഷ്ടമുള്ള സിനിമ കാണാനാണ് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (28 minutes ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (37 minutes ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (47 minutes ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (2 hours ago)

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....  (4 hours ago)

വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...  (4 hours ago)

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...  (5 hours ago)

അന്ന് പാർട്ടിയുടെ കണ്മണി, ഇന്ന് 'കാഴ്ചക്കാരി'; ആര്യ രാജേന്ദ്രനെ കൈവിട്ട് സിപിഎം! സീറ്റില്ല, വേദിയില്ല; പ്രചാരണ ഗോദയിലും പുറത്ത്...  (5 hours ago)

ഇനി ജോലി തേടി നാടുവിടേണ്ട; ലക്ഷങ്ങൾ ശമ്പളമുള്ള വിദേശ ജോലികൾ ഇനി നാട്ടിലിരുന്ന് ചെയ്യാം; സർക്കാരിന്റെ കൈത്താങ്ങ്...  (5 hours ago)

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം...  (6 hours ago)

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഡി.എം.കെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും....  (6 hours ago)

. ചാത്തന്നൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (7 hours ago)

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ...  (7 hours ago)

പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല; ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ? പുറത്താകുമോ?  (7 hours ago)

നിലവിലെ 28 ദിവസത്തെ പ്ലാനുകൾ 30 ദിവസത്തെ പ്ലാനുകളാക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ടെലികോം മന്ത്രാലയം  (7 hours ago)

Malayali Vartha Recommends