ഒരു ചുംബനത്തിന് രണ്ട് മണിക്കൂര്‍...ചുംബന രംഗത്തിനു വേണ്ടി കത്രീനയ്‌ക്കൊപ്പം നടന്‍ റിഹേഴ്‌സല്‍ നടത്തിയത് 2 മണിക്കൂര്‍

2003 ലെ ബൂം എന്ന ചിത്രത്തിലൂടെ ബിഗ് ബിയുടെയും ഗുല്‍ഷന്‍ ഗ്രോവറിന്റെയും കൂടെയായിരുന്നു കത്രീന കൈഫിന്റെ അരങ്ങേറ്റം. ഈ സിനിമയിലെ ഒരു ലീപ് ലോക് രംഗം ചിത്രികരിക്കാനായി കത്രീനയും ഗുല്‍ഷന്‍ ഗ്രോവറും ചിലവിട്ടതു രണ്ടു മണിക്കൂറായിരുന്നു.
തന്റെ ജീവിതത്തിലെ തന്നെ പ്രയാസം നിറഞ്ഞ ഒരു രംഗമായിരുന്നു അത് എന്നു ഗുല്‍ഷന്‍ പറയുന്നു. കത്രീനയുമായുള്ള പരിശീലന സമയത്ത് ആ വഴി വന്ന ബീഗ് ബിയാണു തനിക്കു കൂടുതല്‍ ധൈര്യം തന്നത്. ഇതോടെ തന്റെയുള്ളിലെ സമ്മര്‍ദ്ദം ഇല്ലാതായി. എന്നാല്‍ ആ സീനില്‍ നിറഞ്ഞു നിന്നതു കത്രീനയുടെ ആത്മവിശ്വസമായിരുന്നു എന്നും ഗുല്‍ഷന്‍ പറയുന്നു.
ആ സിനിമയ്ക്കു ശേഷം കത്രീന അതിവേഗം വലിയ നായികയായി വളര്‍ന്നു. എന്നാല്‍ നടിയുടെ ആദ്യ ചിത്രത്തെക്കുറിച്ച് അധികമാര്‍ക്കും വലിയ ധാരണ ഇല്ല. ആ രംഗം അഭിനയിക്കുമ്പോള്‍ താന്‍ ഒട്ടും സന്തുഷ്ടയായിരുന്നില്ല എന്നു കത്രീന പറഞ്ഞു. താരം ഇത്തരം രംഗങ്ങളില്‍ അഭിനയിക്കുന്നതിനു കാമുകനായിരുന്ന സല്‍മാന്‍ ഖാന് കടുത്ത എതിര്‍പ്പുണ്ടായിരുന്നു.
തുടര്‍ന്നു സിനിമയിലുള്ള ഇത്തരം സീനുകള്‍ നിര്‍മാതാക്കളെ നിര്‍ബന്ധിച്ചു ചിത്രങ്ങളില്‍ നിന്നു ഒഴിവാക്കാനും നടി ശ്രദ്ധിച്ചിരുന്നു. കത്രീനയ്ക്ക് ഈ ചിത്രത്തിനു ശേഷം മികച്ച വേഷങ്ങള്‍ കിട്ടി. തനിക്കും പ്രതിക്ഷിക്കാതെ മികച്ച വേഷങ്ങള്‍ കിട്ടി എന്നു ഗുല്‍ഷര്‍ പറയുന്നു. ഒരു ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തിലാണു ഗുല്‍ഷര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha

























