മെഡിക്കല്‍ വിദ്യാത്ഥിനിയായ മോഡല്‍ ആത്മഹത്യ ചെയ്തു

പ്രശസ്ത മോഡലിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മെഡിക്കല്‍ വിദ്യാര്‍ത്ഥിയും അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തയുമായ റൗദ്ദ ആതിഫി (21)നെയാണ് കോളേജ് ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വോഗ് മാഗസിന്റെ അടക്കം മുഖചിത്രമായിരുന്നു റൗദ്ദ.
കോളേജില്‍ പോകേണ്ട സമയം ആയിട്ടും റൗദ്ദയെ മുറിയ്ക്ക് പുറത്തേക്ക് കാണാത്തതിനെ തുടര്‍ന്നാണ് സുഹൃത്ത് റൂമിലെത്തിയപ്പോള്‍. അപ്പോള്‍ സീലിങ് ഫാനില്‍ തൂങ്ങി നില്‍ക്കുന്ന വിധത്തില്‍ ആയിരുന്നു മൃതദേഹം കിടന്നിരുന്നത്.
മോഡലിന്റെ മൃതദേഹം ഹോസ്റ്റല്‍ മുറിയില്‍ കണ്ടതിനെ തുടര്‍ന്ന് കോളേജ് അധികൃതര്‍ പോലീസിനേയും ബന്ധുക്കളേയും വിവരം അറിയിക്കുകയായിരുന്നു.
വോഗ് മാഗസിന്റെ അടക്കം കവര്‍ ഗേളായി റൗദ്ദ വന്നിട്ടുണ്ട്. യാഥാസ്ഥിതിക മുസ്ലീംരാജ്യമായ ബംഗ്ലാദേശില്‍ നിന്ന് അന്തര്‍ദേശീയ മോഡലിംഗ് രംഗത്ത് ശ്രദ്ധിയ്ക്കപ്പെട്ട അപൂര്‍വ്വം ചിലരില്‍ ഒരാളാണ് റൗദ്ദ.
റൗദ്ദയെ ആത്മഹത്യയ്ക് പ്രേരിപ്പിച്ചത് എന്ന് വ്യക്തമല്ല. പറയത്തക്ക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി അറിയില്ലെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു. യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ജന്മസ്ഥലത്തേയ്ക്ക് കൊണ്ടുപോകും.

https://www.facebook.com/Malayalivartha

























