കിടിലന്‍ മേക്കോവറുമായി റായ് ലക്ഷ്മി

ഇടവേളയ്ക്ക് ശേഷം സിനിമയില്‍ ശക്തമായ തിരിച്ചു വരവിനൊരുങ്ങുന്ന റായ് ലക്ഷ്മി. ഇതിന്റെ മുന്നോടിയായി കിടിലന്‍ മേക്കോവറുമായി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. കരിയറിലെ അമ്പതാം ചിത്രമായ ജൂലി 2 വില്‍ ആണ് താരം ഗ്ലാമറസായി എത്തുന്നത്. സിനിമയ്ക്കായി ശരീര ഭാരം കുറച്ച താരം ആദ്യമായി സിനിമയില്‍ ബിക്കിനിയിട്ടതിന്റെ ആഹഌദത്തിലാണ്.
ആദ്യ ബിക്കിനി ചിത്രം എന്ന ക്യാപ്ഷനോടെ റായ് ലക്ഷ്മി തന്നെയാണ് ചിത്രം പുറത്തു വിട്ടത്. ദീപക്ക് ശിവദാസാനി സംവിധാനം ചെയ്യുന്ന ജൂലി 2 നേഹ ദൂപിയ നായികയായ ജൂലി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ്.
സാഹചര്യങ്ങള്‍ മൂലം ലൈംഗിക തൊഴിലാളിയാകേണ്ടി വരുന്ന യുവതിയുടെ കഥയാണ് ജൂലി. ഹിന്ദി, തമിഴ്, കന്നട, തെലുങ്ക് ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും.

https://www.facebook.com/Malayalivartha

























