സണ്ണി ലിയോണിനെ പോലെയുണ്ട് ? അങ്ങനെ പറയുന്നത് തനിക്ക് വളരെ ഇഷ്ടമാണ്, എല്ലാം തുറന്നുപറഞ്ഞ് ഗായത്രി സുരേഷ്

ജമ്‌നാപ്യാരിയെന്ന മാലയാള സിനിമയിലൂടെ എത്തിയ നടിയാണ് ഗായത്രി സുരേഷ്. വളരെ ബോള്‍ഡായ നടിയാണ് ഗായത്രി സുരേഷ്. എന്തും വെട്ടിത്തുറന്ന് പറയുന്ന പ്രകൃതം. അതുകൊണ്ട് തന്നെ കളിയാക്കുന്നവരും ഏറെ. അടുത്തിടെ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് താരം തന്റെ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞത്. എന്നെ കാണാന്‍ ബോളിവുഡ് മാദക സുന്ദരി സണ്ണി ലിയോണിനെ പോലെയുണ്ട് എന്ന് പലരും പറയാറുണ്ട്. ആ താരതമ്യം എനിക്ക് വളരെ ഇഷ്ടമാണെന്ന് താരം പറഞ്ഞു.
പ്രണയത്തെക്കുറിച്ച് നടി പറയുന്നതിങ്ങനെ പതിനേഴാമത്തെ വയസിലായിരുന്നു എന്റെ ആദ്യത്തെ പ്രണയം. നാല് വര്‍ഷം ഞങ്ങള്‍ ആത്മാര്‍ത്ഥമായി പ്രണയിച്ചു. പിന്നീട് പറയാതെയും അറിയാതെയും ആ പ്രണയം നഷ്ടപ്പെട്ടു. ഇപ്പോള്‍ അദ്ദേഹം വിവാഹിതനാണ്.
ആ പ്രണയം നഷ്ടമായി തോന്നുന്നുണ്ടോ എന്ന് ചോദിച്ചാല്‍, കല്യാണം കഴിച്ചിരുന്നെങ്കിലും ഇല്ലെങ്കിലും നന്നായിരുന്നു എന്നാണ് ഗായത്രി പറഞ്ഞത്. അത് പ്രണയത്തിനപ്പുറമൊരു സൗഹൃദമായിരുന്നു എന്നും നടി പറഞ്ഞു. രണ്ടാമത്തെ പ്രണയം അത്ര നീണ്ടു പോയിരുന്നില്ല. ആറ് മാസം മാത്രമേ ആ പ്രണയം ഉണ്ടായിരുന്നുള്ളൂ. ഭയങ്കര തോല്‍വിയായിരുന്നു അത്.
ഞാന്‍ വിവാഹത്തിനായി കാത്തിരിക്കുന്നു. എന്നും വരനേയും കാത്തിരിക്കുന്നു. റിസ്‌കെടുക്കാന്‍ തയാറായവര്‍ മാത്രം വന്നാല്‍ അവരില്‍ നിന്നും ഒരാളെ തെരഞ്ഞെടുക്കും. എല്ലാം മനസിലാക്കി കൂടെ നില്‍ക്കുന്ന ഒരാളെയാണ് എനിക്കാവശ്യമെന്നും ഗായത്രി സുരേഷ് പറയുന്നു.
https://www.facebook.com/Malayalivartha

























