ജീവിതത്തില്‍ ഏറ്റവും വേദനിപ്പിച്ച ദിവസങ്ങളായിരുന്നു അത്

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തില്‍ കൂടി കടന്നു പോയപ്പോള്‍ കൂട്ടുകാര്‍ പോലും തന്നോട് അടുപ്പം കാണിച്ചില്ലെന്ന് ജോമോള്‍. അതാണു തന്നെ ഏറെ വേദനിപ്പിച്ചത് എന്ന ജോമോള്‍ പറയുന്നു. എന്നാല്‍ കുറച്ചു കാലം കഴിഞ്ഞപ്പോള്‍ അവരൊക്കെ തിരിച്ചു വന്നു. വിഷമം തോന്നുമെങ്കിലും ഇങ്ങനെയൊക്കെ കാണിക്കുന്നവരോട് എന്തു പറയാനാണ് എന്നു ജോമോള്‍ പറയുന്നു.
നമുടെ നല്ല സമയത്ത് സഹായം വാങ്ങിവര്‍ പോലും നമുക്ക് ആവശ്യം വന്നപ്പോള്‍ തിരക്കു ഭാവിച്ചു. അപ്പോള്‍ അതിലേറെ തിരക്കു തനിക്കുണ്ട് എന്ന് താനും ഭാവിച്ചു. പുറമേ സ്‌നേഹവും പരിചയവും നടിക്കുന്നതല്ലല്ലോ യഥാര്‍ത്ഥ സൗഹൃദം എന്നും ജോമോള്‍ പറയുന്നു. സിനിമയില്‍ വീണ്ടും എത്തി ഒരോ സീന്‍ എടുക്കുമ്പോഴും പേടിയായിരുന്നു. എന്നാല്‍ വി കെ പി സഹായിച്ചു. പരീക്ഷ എഴുതി ഉത്തര കടലാസ് കിട്ടും മുമ്പുള്ള ടെന്‍ഷനിലാണു ഷോട്ട് കഴിഞ്ഞു വി കെ പി നോക്കുന്നത്. ഷോട്ട് കഴിഞ്ഞു നന്നായി എന്നുള്ള വികെ പിയുടെ പ്രോത്സാഹനം ഒരു സമാധാനമാണ് എന്നും ജോമോള്‍ പറഞ്ഞു. മലയാളത്തിലെ പ്രമുഖ മാസികയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് ജോമോള്‍ ഇക്കാര്യം പറഞ്ഞത്
പത്തു വര്‍ഷത്തിനു ശേഷമാണു ജോമോള്‍ സിനിമയിലേയ്ക്കു തിരിച്ചു വരുന്നത്. 2007 ല്‍ പുറത്തിറങ്ങിയ രാക്കിളിപാട്ടിലായിരുന്നു ഒടുവിലായി അഭിനയിച്ചത്. ഇപ്പോള്‍ വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന കെയര്‍ഫുള്‍ എന്ന സിനിമയിലൂടെയാണ് ജോമോളുടെ രണ്ടാം വരവ്.
https://www.facebook.com/Malayalivartha

























