ഏതെങ്കിലും രീതിയിലുള്ള ലൈംഗിക ചൂഷണത്തിന് വിധേയമായിട്ടില്ലാത്ത ഒരു സ്ത്രീയെ പോലും ഞാന്‍ കണ്ടിട്ടില്ല

തന്റെ ജീവിതാനുഭവത്തിലൂടെ ഓരോ സ്ത്രീയും അനുഭവിക്കുന്ന മാനസികാവസ്ഥ തുറന്ന് പറയുകയാണ് പാര്‍വതി. ഒരു പ്രമുഖ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ പാര്‍വതി നടത്തിയത്. എല്ലാസ്ത്രീകളും ഏതെങ്കിലും ഒരു തരത്തിലുള്ള ലൈംഗിക ചൂഷണത്തിനു വിധേയമാകാറുണ്ടെന്നും അങ്ങനെയുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലാത്ത ഒറ്റ സ്ത്രീയെ പോലു തനിക്കറിയില്ലെന്നും നടി പാര്‍വ്വതി.
ഒരു കടയില്‍ നില്‍ക്കുന്ന കൊച്ചു പെണ്‍കുട്ടിയുടെ അടുത്തുവന്ന് മുണ്ടുപൊക്കിക്കാണിക്കുന്ന ആളുകള്‍ നമ്മുടെ നാട്ടിലുണ്ട്. അതിന്റെ ഒരു വകഭേദമാണ് സ്ത്രീകള്‍ വലുതാകുമ്പോഴും അനുഭവിക്കേണ്ടി വരുന്നത്. ലൈംഗിക ആവശ്യങ്ങള്‍ നമ്മോടു ഒരു മടിയിമില്ലാതെ തുറന്നു ചോദിക്കുന്നവര്‍ എല്ലാ മേഖലയിലുമുണ്ട്. ഞാനും അങ്ങനെയുള്ള സാഹചര്യത്തിലൂടെ കടന്നുപോയിട്ടുണ്ട്. എന്റെ സുഹൃത്തുക്കളും അങ്ങനെതന്നെ. ഏതെങ്കിലും രീതിയിലുള്ള ലൈംഗിക ചൂഷണത്തിന് വിധേയമായിട്ടില്ലാത്ത ഒരു സ്ത്രീയെ പോലും ഇരുപത്തിയെട്ടു വര്‍ഷത്തെ ജീവിതത്തിനിടയില്‍ ഞാന്‍ കണ്ടിട്ടില്ല. ഇതാണ് സത്യം. എത്രമാത്രം കഷ്ടമായ കാര്യമാണ്. പാര്‍വതി പറഞ്ഞു.
ആണിനെ തൃപ്തിപ്പെടുത്തേണ്ടവള്‍ മാത്രമാണ് സ്ത്രീ എന്ന നിലപാടില്‍ സംസാരിക്കാത്ത ആകെ മൂന്ന് പുരുഷന്‍മാരെ മാത്രമേ ജീവിതത്തില്‍ കണ്ടിട്ടുള്ളൂ. ലൈംഗിക അതിക്രമങ്ങള്‍ ഇനിയും നേരിടേണ്ടതായി വരും. പക്ഷേ സ്ത്രീകള്‍ വിഷമിച്ചിരിക്കേണ്ട കാര്യമില്ല. നമ്മള്‍ നമ്മുടെ ജോലിയും കാര്യവുമായി ഉറച്ച നിലപാടുകളോടെ മുന്നോട്ടു പോകുക. പാര്‍വതി കൂട്ടിച്ചേര്‍ത്തു.
വീട്ടില്‍ തന്നെ പെണ്‍കുട്ടികളെയാണ് കൂടുതല്‍ അച്ചടക്കം പഠിപ്പിക്കുക. എങ്ങനെ സ്ത്രീയെ ബഹുമാനിക്കണം എന്ന് മകനെ കൂടി പഠിപ്പിക്കണം. അച്ഛന്‍ എങ്ങനെയാണ് അമ്മയോടു പെരുമാറുന്നതെന്നു കണ്ടിട്ടാണ് മകനില്‍ സ്ത്രീകളെ കുറിച്ചുള്ള കാഴ്ചപ്പാട് രൂപീകരിക്കപ്പെടുന്നത്. അതുകൊണ്ട് വീട്ടില്‍ നിന്നു തന്നെ തുടങ്ങണം. വീട്ടില്‍ മാത്രമല്ല, സ്‌കൂളുകളില്‍ പോലും ടീച്ചര്‍മാര്‍ അറിഞ്ഞോ അറിയാതെയോ അച്ചടക്കം പഠിപ്പിക്കുന്നത് പെണ്‍കുട്ടികളെ മാത്രമാണ്.
https://www.facebook.com/Malayalivartha

























