ഞാന്‍ മലയാളിയല്ല... അവസാനം മഞ്ജു വാര്യര്‍ ആ സത്യം തുറന്നു പറഞ്ഞു

മലയാളികളുടെ അഭിമാനമാണ് മഞ്ജുവാര്യര്‍. എന്നാല്‍ മലയാളികളെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ട് മഞ്ജു വാര്യര്‍ ആ സത്യം വെളിപ്പെടുത്തി. ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയിലാണ് മഞ്ജു താന്‍ തമിഴ്‌നാട്ടുകാരിയാണെന്ന സത്യം വെളിപ്പെടുത്തിയത്.
അച്ഛന് തമിഴ്‌നാട്ടില്‍ ജോലിയുള്ള സമയത്ത് കുടുംബത്തോടെ അവിടെയായിരുന്നു. അവിടെയാണ് ഞാന്‍ ജനിച്ചത്. തമിഴ് നന്നായി സംസാരിക്കാനും എഴുതാനും വായിക്കാനും അറിയാമെന്നും മഞ്ജു പറഞ്ഞു. പറയുക മാത്രമല്ല, റിമി ടോമിയുമായി തമിഴില്‍ സംസാരിക്കുകയും ചെയ്തു.
1978 സെപ്റ്റംബര്‍ പത്തിന് നാഗര്‍കോവിലാണ് മഞ്ജുവിന്റെ ജനനം. നാഗര്‍കോയിലെ റീജണല്‍ ഓഫീസില്‍ ജോലിയായിരുന്നു അച്ഛന്‍ മാധവന്‍ വാര്യര്‍ക്ക്. നാഗര്‍കോവിലെ സിഎസ്‌ഐ മട്രികുലര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് മഞ്ജു പഠിച്ചതും. തുടര്‍ന്ന് കണ്ണൂരിലേക്ക് താമസം മാറുകയായിരുന്നു. അതിന് ശേഷം തമിഴ്‌നാടുമായി മഞ്ജുവിന് കാര്യമായ ബന്ധമൊന്നും ഉണ്ടായിരുന്നില്ല. തമിഴ് സിനിമയിലും അഭിനയിച്ചിട്ടില്ല.
https://www.facebook.com/Malayalivartha

























