മോഹന്‍ലാലിന്റെ മള്‍ട്ടിപ്ലക്‌സിന്റെ തറക്കല്ല് ഇടല്‍ ചടങ്ങ്

പുതിയൊരു ദൃശ്യാനുഭവം പകര്‍ന്ന് മോഹന്‍ലാലും. മോഹന്‍ലാലിന്റെ പുത്തന്‍ മള്‍ട്ടിപ്ലക്‌സിന്റെ തറക്കല്ല് ഇടല്‍ ചടങ്ങ് നടന്നു. ഇന്നുരാവിലെ ആറു മണിക്കായിരുന്നു ചടങ്ങ്. ഹരിപ്പാടാണ് താരത്തിന്റെ പുത്തന്‍ മള്‍ട്ടിപ്ലക്‌സ് ഒരുങ്ങുന്നത്. മോഹന്‍ലാലും ഭാര്യ സുചിത്രയും ആന്റണി പെരുമ്പാവൂരും മറ്റു സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു.
ദിലീപ് നേരത്തെ തന്നെ മള്‍ട്ടിപ്ലക്‌സ് തുടങ്ങിയിരുന്നു. ഡി സിനിമാസ് എന്ന ദിലീപിന്റെ മള്‍ട്ടിപ്ലക്‌സ് വലിയ വിജയമായിരുന്നു. സിനിമാ നിര്‍മ്മാതാക്കള്‍ ലിബര്‍ട്ടി ബഷീറിന്റെ നേതൃത്വത്തില്‍ സമരം തുടങ്ങിയപ്പോള്‍ തീയറ്റര്‍ ഉടമാ നേതാവായി ദിലീപ് വന്നതിനും കാരണം മള്‍ട്ടപ്ലക്‌സാണ്. സിനിമാ സമരം പൊളിച്ചതിന് പിന്നില്‍ ദിലീപാണ്. അതോടെ ലിബര്‍ട്ടി ബഷീര്‍ ദിലീപിനെതിരെ തിരിഞ്ഞു.
മോഹന്‍ലാല്‍ സുഹൃത്തുക്കളുടെ അഭ്യര്‍ത്ഥന മാനിച്ച് പല ബിസിനസും നടത്തിയിരുന്നു. തന്റെ പണം കൊണ്ട് സുഹൃത്തുക്കള്‍ക്കൊരു വരുമാനം ഉണ്ടാകട്ടെയേന്ന് കരുതിയാണ് മോഹന്‍ലാല്‍ പല ബിസിനസും തുടങ്ങിയത്. അതില്‍ അച്ചാര്‍ മുതല്‍ സിനിമാ നിര്‍മ്മാണം വരെയുണ്ട്.


https://www.facebook.com/Malayalivartha

























