പാര്‍വതിയെ പൊതുവേ പൊതുപരിപാടികളില്‍ കാണാറില്ല; കാരണം വ്യക്തമാക്കി

വളരെ കുറച്ച് കാലം കൊണ്ട് തന്നെ മലയാളത്തിലെ സൂപ്പര്‍നായികമാരുടെ പട്ടികയില്‍ ഇടം നേടിയ നടിയാണ് പാര്‍വതി. എന്നാല്‍ താരം പൊതുവേ പൊതുപരിപാടികളില്‍ കാണാറില്ല. അതിനു കാരണമായി താരം പറയുന്നത് ഇതാണ്. താന്‍ പാര്‍വതിയായി പ്രേക്ഷകര്‍ക്കു തോന്നാതിരിക്കാന്‍ വേണ്ടിയാണ് ഉദ്ഘാടനങ്ങളും പൊതുപരിപാടികളും കഴിവതും ഒഴിവാക്കുന്നതെന്നു പാര്‍വതി പറയുന്നു.
എപ്പോഴും ഉദ്ഘാടനങ്ങളിലും പൊതുപരിപാടികളിലും എന്നെ കണ്ടാല്‍ തീയേറ്റിലും എന്നെ മാത്രമേ കാണാന്‍ കഴിയു. കഥാപാത്രത്തെ കാണാന്‍ പ്രേക്ഷകര്‍ക്കു കഴിയില്ല.എല്ലാ ദിവസവും എന്നെ ആളുകള്‍ കണ്ടാല്‍, തീയേറ്ററില്‍ പാര്‍വതി നഴ്‌സായി അഭിനയിച്ചാല്‍ അതു ഒരു ഫാന്‍സി ഡ്രസ് പോലെയാകും.
ടേക്ക് ഓഫിലെ സമീറ എന്ന കഥാപാത്രം ഒരു കുട്ടിയുടെ അമ്മയാണ് അപ്പോള്‍ ഞാന്‍ മെലിഞ്ഞിരുന്നാല്‍ ശരിയാകില്ല. ഒരു അമ്മയുടെ ശരീരത്തിലുണ്ടാകുന്ന കൊഴുപ്പുകള്‍ എന്റെ ശരീരത്തിലുമുണ്ടാകണം. യഥാര്‍ത്ഥ ജീവിതത്തിലും മെലിഞ്ഞിരിക്കുന്ന അമ്മമാര്‍ വളരെ കുറവാണ് എന്നും പാര്‍വതി പറഞ്ഞു. ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലാണു പാര്‍വതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha

























