പ്രമുഖ താരങ്ങളുടെ പേരില്‍ കോടികളുടെ തട്ടിപ്പ്... സ്വകാര്യ കമ്പനിയ്‌ക്കെതിരെ കേസ്

ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും നവാസുദ്ദീനും ബ്രാന്‍ഡ് അംബാസഡര്‍മാര്‍ ആണെന്ന് ചൂണ്ടിക്കാട്ടി കോടികളുടെ തട്ടിപ്പ്. ഷാരൂഖ് ഖാന്റെയും നവാസുദ്ദീന്‍ സിദ്ദിഖ്വിയുടേയും പേരില്‍ 500 കോടിരൂപയുടെ തട്ടിപ്പാണ് ഒരു സ്വകാര്യ കമ്പനി നടത്തിയിരിക്കുന്നത്. കമ്പനിക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. തട്ടിപ്പുനടത്തിയ ഗാസിയാബാദ് ആസ്ഥാനമായ വെബ്വര്‍ക്ക് ട്രേഡ് ലിങ്ക്‌സ് ഷാഡോ എന്ന സ്വകാര്യ കമ്പനിക്കെതിരെയാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്.
കമ്പനിയുടെ പ്രചാരകന്മരായ അനുരാജ് ജെയിന്‍, സന്ദേശ് വര്‍മ്മ എന്നിവര്‍ക്കെതിരെ വഞ്ചനാ കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. കമ്പനിയില്‍ അംഗത്വം വാഗ്ദാനം ചെയ്ത് അനുരാഗും ജെയിനും നാലുമാസം കൊണ്ട് നാലു ലക്ഷത്തോളം ആളുകളില്‍ നിന്നായി പണം സമ്പാദിക്കാനായിരുന്നു പദ്ധതി.
താരങ്ങളെ അംബാസഡര്‍മാരാക്കുമ്പോള്‍ അവരില്‍ ആകൃഷ്ടരായി നിരവധി പേര്‍ കമ്പനിയില്‍ നിക്ഷേപം നടത്തും. ഇത്തരത്തില്‍ രണ്ട് ലക്ഷത്തോളം ആളുകളില്‍ നിന്നായി 500 കോടി രൂപയാണ് ഇവര്‍ സമ്പാദിച്ചത്.
അതേസമയം താരങ്ങളുടെ പേര് കുറ്റപത്രത്തിലോ, എഫ്‌ഐആറിലോ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ഉത്തര്‍പ്രദേശ് പൊലീസ് വ്യക്തമാക്കി.
യുപി പൊലീസില്‍ നിന്നും സാമ്പത്തിക തട്ടിപ്പുകേസിന്റെ അന്വേഷണം സിബിഐ എറ്റെടുത്തു. വഞ്ചനാകുറ്റം, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിന്റെ ദുരുപയോഗം എന്നീ കേസ്സുകളാണ് അനുരാഗിനും ജെയിനുമെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha


























