Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണംവിട്ട് കൊടൂരാറ്റിലേക്ക് പതിച്ച് യുവാവ് മരിച്ചു... രണ്ടു പേർ ആശുപത്രിയിൽ


പ്രചാരണം തകൃതിയിൽ.... നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് നാൾ മാത്രം.... യുഡിഎഫ് ക്യാംപിന് ആവേശമാകാനായി പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...

ഗോപലകൃഷ്ണന്‍ എന്ന നാട്ടിന്‍പുറത്തുകാരന്‍ എങ്ങനെ സിനിമാ സര്‍വാധികാരിയായ ദിലീപായി

10 JULY 2017 07:18 PM IST
മലയാളി വാര്‍ത്ത

നാട്ടിന്‍ പുറത്തുകാരനായ സാധാരണക്കാരന്‍ ഗോപാല കൃഷ്ണനില്‍ നിന്നും ദിലീപിലേക്കുള്ള വളര്‍ച്ച ആരേയും അമ്പരിപ്പിക്കുന്നതാണ്. കഷ്ടതകള്‍ നിറഞ്ഞ ജീവിത യാഥാര്‍ത്ഥ്യത്തില്‍ നിന്നും സൂപ്പര്‍ താരമായി. മലയാളത്തിലെ രണ്ട് മിന്നും നായികമാരെയാണ് മിന്നുകെട്ടിയത്. ദിലീപിന്റെ വളര്‍ച്ചയില്‍ അത്ഭുതം കൊണ്ട ചിലര്‍ മനസാലെങ്കിലും തളര്‍ച്ചയ്ക്കായി ആഗ്രഹിച്ചു. എന്നാല്‍ ഓരോ സന്നിഗ്ധ ഘട്ടത്തിലും പതറാതെ നിന്നു. അതാണ് ഗോപാല കൃഷ്ണനെന്ന ദിലീപ്.

പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ കമലിന്റെ അസിസ്‌റ്റെന്റായായിരുന്നു സിനിമ ലോകത്തേയ്ക്കുള്ള ദിലീപിന്റെ വരവ്. ഈ ചിത്രത്തില്‍ ചെറിയ വേഷത്തില്‍ കാവ്യ മാധവനും എത്തിരുന്നു. മാനത്തെക്കൊട്ടാരം, സൈന്യം, പിടക്കോഴികൂവുന്ന നൂറ്റാണ്ട്, സിന്ദൂര രേഖ തുടങ്ങിയ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളില്‍ എത്തിയ ദിലീപ് തുടര്‍ന്ന് മിമിക്രിയില്‍ സജീവമായി. ഏഴരക്കൂട്ടം എന്ന ചിത്രത്തിലൂടെ ആദ്യമായി നായകനായി. സല്ലാപത്തിലൂടെ മഞ്ജുവിന്റെ നായകനായി എത്തിയ ദിലീപ് മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തുകയായിരുന്നു. മഞ്ജു കരുത്തുറ്റ വേഷങ്ങള്‍ ചെയ്ത് മലയള സിനിമയില്‍ സമാനതകളില്ലാത്ത പ്രതിഭയായി നില്‍ക്കുന്ന സമയത്താണ് ദിലീപിന്റെ നായികയായത്. സല്ലാപം, ഈ പുഴയും കടന്ന്, കുടമാറ്റം തുടങ്ങിയ വമ്പന്‍ ഹിറ്റുകള്‍ക്കു ശേഷം മഞ്ജു വാര്യരും ദിലീപും വിവാഹിതരായി. അതോടെ മഞ്ജു സിനിമ വിട്ടു.



മഞ്ജുവിനെ വിവാഹം ചെയ്യതതോടെ ജനപ്രിയ നടന്റെ ഭാഗ്യം തെളിയുകയായിരുന്നു എന്ന് പറയുന്നു. ചന്തുപൊട്ട്, മായമോഹിനി, പച്ചക്കുതിര പോലെ വളരെ വ്യത്യസ്ഥമായ വേഷങ്ങളില്‍ ദിലീപ് എത്തി. ഇതോടെ നായകനായ ദിലീപ് ജനപ്രിയനടനായി മാറി. ദിലിപിന്റെ എല്ലാ ചിത്രങ്ങള്‍ക്കും മിനിമം ഗ്യാരന്റിയായി. കുട്ടികളും കുടുംബപ്രേക്ഷകരും ദിലീപ് ചിത്രത്തിനായി തിയേറ്ററുകളിലേയ്ക്ക് ഒഴുകിയെത്തി. മഞ്ജു വാര്യര്‍ വിവാഹം കഴിച്ചു പോയതിനു പിന്നാലെ ആ താര പദവി കാവ്യ മാധവനിലായി. ചന്ദ്രനുദിക്കുന്നദിക്കു മുതല്‍ നിരവധി ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചെത്തുകയും അത് പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു. ഇതോടെ ഇരുവരും തമ്മില്‍ പ്രണയത്തിലാണ് എന്നു ഗോസിപ്പുകള്‍ പരന്നു. പാപ്പരാസികള്‍ കാവ്യയ്ക്കും ദിലീപിനും പിന്നാലെയായി.

എല്ലാ ഗോസിപ്പുകള്‍ക്കും വിരമമിട്ടു കൊണ്ട് 2009 ല്‍ കാവ്യ വിവാഹിതായായി. എന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ ആ ദാമ്പത്യം അവസാനിച്ചു. കാവ്യയുടെ ദാമ്പത്യ ജീവിതം തകര്‍ന്നത് ദിലീപിന്റെ ഇടപെടല്‍ മൂലമാണെന്ന തരത്തില്‍ വീണ്ടും ഗോസിപ്പുകള്‍ പ്രചരിച്ചു. വിവാഹബന്ധം വേര്‍പിരിഞ്ഞ കാവ്യ വീണ്ടും സിനിമയില്‍ തിരിച്ചെത്തിയത് ദിലീപ് നായകനായ പാപ്പി അപ്പച്ച എന്ന ചിത്രത്തിലൂടെയായിരുന്നു. 2003 ല്‍ ദിലീപ് നിര്‍മ്മിച്ച് അഭിനയിച്ച സി ഐ ഡി മൂസ ഹിറ്റ് ആയതോടെ സിനിമ നിര്‍മ്മാണ രംഗത്ത് ശക്തനായി മാറി. താരസംഘടനയായ അമ്മയ്ക്കു പണം കണ്ടെത്തുന്നതിന് വേണ്ടി ദിലീപ് നിര്‍മ്മിച്ച ട്വന്റി ട്വന്റിയും വന്‍ വിജയം കണ്ടു. ഇതോടെ നിര്‍മ്മാണ മേഖലയില്‍ ജനപ്രിയ നടന്‍ അജയ്യനായി മാറുകയായിരുന്നു. ദിലീപ് നിര്‍മ്മിച്ച കഥവശേഷന് കേരള സംസ്ഥാന ഫിലിം അവര്‍ഡ് കൂടി ലഭിച്ചതോടെ അത് പൂര്‍ണ്ണമായി.



ഇതോടെ താരം ബിസിനസില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രികരിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി കൊച്ചിയില്‍ ദേ പുട്ട് എന്ന പേരില്‍ റസ്‌റ്റൊറന്റും ആരംഭിച്ചു. തുടര്‍ന്ന് മംഗോ ട്രീ എന്ന മറ്റൊരു റസ്‌റ്റോറന്റു കൂടി തുടങ്ങിയതോടെ ദിലീപ് ഒരു നല്ല ബിസിനസ് കാരന്‍ എന്ന നിലയിലേയ്ക്ക് ഉയര്‍ന്നു. 2014 ചാലക്കുടിയില്‍ ഡി സിനിമസ് എന്ന പേരില്‍ മള്‍ട്ടിപ്ലക്‌സ് തിയേറ്റര്‍ ആരംഭിച്ചു. ഇതോടെ നടന്‍ നിര്‍മ്മാതാവ് എന്നതില്‍ ഉപരി ദിലീപ് ഒരു വലിയ ബിസിനസ് സാമ്രജ്യത്തിന്റെ ഉടമയായി മാറി. ഇതിനു ശേഷമായിരുന്നു മഞ്ജു വാര്യരുമായുള്ള കുടുംബ ജീവിതത്തില്‍ പൊട്ടിത്തെറികള്‍ ഉണ്ടായത്.



2014 ഇരുവരും വേര്‍പിരിഞ്ഞു. തുടര്‍ന്ന് ജനപ്രിയനടന്‍ അഭിനയിച്ച ചിത്രങ്ങള്‍ പലതും വിവാദത്തില്‍ പെട്ടു. പ്രതിക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞതുമില്ല. ഇനി ഒരു വിവാഹത്തിന് ഒരുക്കമല്ല എന്ന് ആര്‍ത്തിച്ച് പറഞ്ഞ ദിലീപ് എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് ഒരു സുപ്രഭാതത്തില്‍ കാവ്യ മാധവനെ വിവാഹം കഴിച്ചു.

തുടര്‍ന്ന് 2017 ല്‍ കൊച്ചിയില്‍ നടിയാക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്നുണ്ടായ വിവാദത്തിലേയ്ക്ക് വലിച്ചിഴയ്ക്കപ്പെടുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  നടുവിൽ മഠം ഇളമുറ സ്വാമിയാർ ശ്രീമദ് പാർത്ഥസാരഥി ഭാരതി സ്വാമികൾ സമാധിയായി...  (25 minutes ago)

കൊല്ലത്ത് ഫ്ലോട്ടിനു മുന്നില്‍ നൃത്തം കളിച്ചു കൊണ്ടിരിക്കെ കാലില്‍ ചവിട്ടിയെന്ന് ആരോപിച്ച് 19 കാരനെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തി  (43 minutes ago)

സർക്കാർ ഓഫീസുകളുടെ ചുവരുകളിലും പരിസരങ്ങളിലും സർക്കാരിന്റെയോ സർക്കാരിതരമോ ആയ പോസ്റ്ററുകളും ബാനറുകളും അനധികൃതമായി പതിപ്പിക്കുന്നതു നിരോധിച്ച് ഭരണപരിഷ്കാര വകുപ്പ്  (1 hour ago)

സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണംവിട്ട് കൊടൂരാറ്റിലേക്ക് പതിച്ച് യുവാവ് മരിച്ചു... രണ്ടു പേർ ആശുപത്രിയിൽ  (1 hour ago)

അടുത്ത അധ്യയനവർഷം മുതൽ സ്‌കൂൾ ബസുകളിലെ ഡ്രൈവറുൾപ്പെടെയുള്ള ജീവനക്കാർ കേസുകളിൽ ഉൾപ്പെട്ടവരല്ലെന്ന് തെളിയിക്കാനുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നു....  (1 hour ago)

തലസ്ഥാന നഗരത്തിൽ മാർച്ച് മാസത്തിലെ റെക്കാഡ് താപനില രേഖപ്പെടുത്തി... ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

തീർത്ഥയാത്രകളും മനഃശാന്തിയും! ചിങ്ങം രാശിക്കാർക്ക് ഇന്ന് വിശേഷപ്പെട്ട ദിവസം!  (2 hours ago)

എൻ.ഡി.എ തെരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് മോദി  (2 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് നാൾ മാത്രം.... യുഡിഎഫ് ക്യാംപിന് ആവേശമാകാനായി പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും  (2 hours ago)

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (15 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (15 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (18 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (18 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (20 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (20 hours ago)

Malayali Vartha Recommends