ആരാധകര്‍ കാത്തിരിക്കുന്ന ലാലേട്ടന്റെ പുതിയ ലുക്ക്...

പ്രേക്ഷകര്‍ കാത്തിരിക്കുന്ന ലാലേട്ടന്റെ പുതിയ ലുക്ക് പുറത്തുവന്നിരിക്കുന്നു. മോഹന്‍ലാല്‍ ലാല്‍ ജോസ് കൂട്ടുകെട്ടില്‍ ബെന്നി പി നായരമ്ബലത്തിന്റെ തിരക്കഥയിലൊരുങ്ങുന്ന ആരാധകരുടെ സ്വപ്ന ചിത്രം സസ്‌പെന്‍സുകള്‍ നിറഞ്ഞ ക്യാമ്ബസ് ചിത്രമാണ്. കോളേജ് വൈസ് പ്രിന്‍സിപ്പാളായ മാത്യു ഇടിക്കുളയായി മോഹന്‍ലാല്‍ എത്തുന്ന ചിത്രത്തിന്റെ പ്രധാന പ്രത്യേകത മോഹന്‍ലാലിന്റെ വ്യത്യസ്ത ഗെറ്റപ്പുകള്‍ തന്നെയാണ്.
കോളേജ് പ്രഫസറിന്റെ ലുക്കിലുള്ള മോഹന്‍ലാലിന്റെ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ രണ്ടാമത്തെ ലുക്കും പുറത്ത് വന്നിരിക്കുകയാണ്. മോഹന്‍ലാലിന്റെ ഫാന്‍സ് ക്ലബ് എഫ്ബി പേജുലൂടെയാണ് ഫോട്ടോ പുറത്ത് വന്നിരിക്കുന്നത്. പറ്റെ വെട്ടിയ മുടിയും കട്ടി മീശയും കുറ്റിത്താടിയും നെറ്റിയില്‍ ചന്ദനക്കുറിയുമാണ് കഥാപാത്രത്തിന്റെ ലുക്ക്. പ്രഫസറായി എത്തിയപ്പോള്‍ നീട്ടി വളര്‍ത്തിയ താടിയും മുടിയുമായിരുന്നു വേഷം.
അധ്യാപകനില്‍ നിന്ന് മാറി ഒരു ഗുണ്ടയുടെ പശ്ചാത്തലം വ്യക്തമാക്കുന്നതാണ് മോഹന്‍ലാലിന്റെ പുതിയ ലുക്ക്. മാത്യു ഇടിക്കുളയേക്കുറിച്ച് നിഗൂഢതകള്‍ സമ്മാനിക്കുന്നതാണ് പുതിയ ലുക്ക്. ചിത്രത്തില്‍ വ്യത്യസ്തമായ ലുക്കില്‍ അനൂപ് മേനോനും എത്തുന്നുണ്ട്. അങ്കമാലി ഡയറീസ് ഫെയിം അന്ന രേഷ്മ രാജനാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി എത്തുന്നത്. ശക്തമായ ഒരു താരനിര അണിനിരക്കുന്ന ഈ ലാല്‍ ജോസ് ചിത്രം ഓണത്തിന് തിയറ്ററിലെത്തും.
https://www.facebook.com/Malayalivartha


























